Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

സുശാന്ത് കുറിച്ചതു പോലെ, ഇടയില്‍ ക്ഷണികമായ ജീവിതം

വിജയിക്കാതെപോയ ഒന്നിലേറെ പ്രണയങ്ങള്‍, അവസാനത്തെ ആറുമാസം നിരാശാഭരിതമായ ഒറ്റപ്പെട്ട ജീവിതം... ഒടുവില്‍ നൂല്‍ പൊട്ടിയ പട്ടം ഉയരുമ്പോള്‍ കായ് പോ ചേ എന്ന് വിളിച്ചു പറയുന്ന കുട്ടിയെ പോലെ ജീവിതം പൊട്ടിച്ചെറിഞ്ഞ് ആയിരം സ്വപ്‌നങ്ങള്‍ ഭൂമിയില്‍ ഉപേക്ഷിച്ച്...

ജിനു ഗിരിപ്രകാശ് by ജിനു ഗിരിപ്രകാശ്
Jun 15, 2020, 02:11 pm IST
in Bollywood

കണ്ണുനീര്‍ തുള്ളികളില്‍ നിന്നുതിര്‍ന്ന  

മങ്ങിയ ഭൂതകാലം. നിലയ്‌ക്കാത്ത  

സ്വപ്‌നങ്ങള്‍ കോറിയിടും പുഞ്ചിരി.  

ഇടയില്‍ ക്ഷണികമായ ജീവിതം…

സുശാന്ത് സിങ് രാജ്പുത്, അവസാനമായി ലോകത്തോട് പറഞ്ഞ വാക്കുകളില്‍ വായിച്ചെടുക്കാമായിരുന്നു ആ ജീവിതം. മകന്റെ ഉന്നതി കാണും മുന്‍പ് വിടപറഞ്ഞ അമ്മയുടെ ചിത്രത്തിനൊപ്പം സുശാന്ത് ക്ഷണികമായ ജീവിതത്തെക്കുറിച്ച് ജൂണ്‍ മൂന്നിന് സമൂഹമാധ്യമത്തില്‍ കുറിച്ചപ്പോള്‍ ആ വാക്കുകള്‍ക്ക് അവന്റെ ജീവന്റെ വിലയുണ്ടെന്ന് ആരും കരുതിയില്ല.

പരീക്ഷാ തോല്‍വി ആത്മഹത്യയിലെത്തിച്ച മകനെ പരാജയങ്ങള്‍ നിറഞ്ഞ തന്റെ കഥയിലൂടെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്ന അച്ഛനായാണ് ഒടുവില്‍ സുശാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ചിച്ചോരെ എന്ന ആ ചിത്രം പോലെ ശുഭപര്യാവസാനത്തില്‍ എത്തിയില്ല ആ കലാകാരന്റെ ജീവിതം.

പഠനത്തില്‍ മിടുമിടുക്കനായിരുന്നു സുശാന്ത്. ദല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിങ് പഠനം. പ്രവേശന പരീക്ഷയില്‍ ഏഴാം റാങ്കോടെ ജയം. പഠനകാലത്ത് നൃത്തത്തോടുള്ള ഇഷ്ടവും കൈവിട്ടില്ല. പ്രശസ്ത ബോളിവുഡ് നൃത്തസംവിധായകന്‍ ശ്യാമക് ദാവറിന്റെ ഡാന്‍സ് കമ്പനിയിലേക്ക്. അഭിനയിക്കാനുള്ള കഴിവ് ആദ്യം തിരിച്ചറിഞ്ഞതും ശ്യാമക് തന്നെ.  

അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഡ്രാമ ക്ലാസുകളും തിയേറ്ററും. ഓസ്‌ട്രേലിയയില്‍ 2006 കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിലടക്കം നൃത്തം ചെയ്തു. എഞ്ചിനീയറിങ് എന്‍ട്രസുകള്‍ പതിനൊന്നെണ്ണം വിജയിച്ച, നാഷണല്‍ ഫിസിക്‌സ് ഒളിംപ്യാഡ് ചാമ്പ്യന്‍ വൈകാതെ പഠനം പാതിയില്‍ ഉപേക്ഷിച്ച് പൂര്‍ണമായും നൃത്തത്തിലേക്കും അഭിനയത്തിലേക്കും.  

2008ല്‍ ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ് ഒരുക്കിയ കിസ് ദേശ് മേ ഹേ മേരാ ദില്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക്. 2009ല്‍ പവിത്ര രിശ്താ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരവും നേടി. സിനിമയിലേക്കുള്ള ചവിട്ടുപടികളായിരുന്നു ഇതെല്ലാം.  

ചേതന്‍ ഭഗത്തിന്റെ ത്രീ മിസ്‌റ്റേക്‌സ് എന്ന നോവല്‍ ആസ്പദമാക്കി അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത കായ് പോ  ചെ എന്ന ചിത്രത്തില്‍ ബോളിവുഡില്‍ അരങ്ങേറ്റം. രാഷ്‌ട്രീയത്തിന്റെയും ക്രിക്കറ്റിന്റെയും പട്ടംപറത്തലിന്റെയുമെല്ലാം കഥ പറഞ്ഞ ചിത്രം നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും ഒരു പോലെ നേടി.  

പിന്നീടിറങ്ങിയ ശുദ്ധ് ദേസി റൊമാന്‍സ് എന്ന പ്രണയ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആമിര്‍ ഖാന്‍ നായകനായ പികെ എന്ന ചിത്രത്തിലെ ചെറുതെങ്കിലും പ്രധാനപ്പെട്ട കഥാപാത്രവും സുശാന്ത് മികവുറ്റതാക്കി.  

ഇന്ത്യയുടെ ക്രിക്കറ്റ് നായകന്‍ എം.എസ്. ധോണിയുടെ ജീവിതം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ കായ് പോ ചെയിലെ സുശാന്തിന്റെ ക്രിക്കറ്റ് പ്ലെയറായുള്ള വേഷ പകര്‍ച്ചയാണ് സംവിധായകന്‍ നീരജ് പാണ്ഡെയുടെ മനസ്സില്‍ ആദ്യമെത്തിയത്.  

എംഎസ് ധോണി ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍  കരിയറിലെ ഏറ്റവും മികച്ച പ്രകടനം സുശാന്ത് കാഴ്ചവച്ചു. മികച്ച നടനുള്ള ഫിലിം ഫെയര്‍ നാമനിര്‍ദേശവും ലഭിച്ചു. 2016ലെ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൊന്നായിരുന്നു ചിത്രം. ഉത്തരാഖണ്ഡ് പ്രളയം ആസ്പദമാക്കി 2018ല്‍ പുറത്തിറങ്ങിയ കേദാര്‍നാഥും ശ്രദ്ധിക്കപ്പെട്ടു.  

ഒരു വൈമാനികനാകുക എന്ന സ്വപ്‌നവും എന്നും സുശാന്തിനുണ്ടായിരുന്നു. സിനിമയ്‌ക്ക് വേണ്ടി വിമാനം പറത്താനുള്ള അവസരവും ലഭിച്ചു. ബഹിരാകാശത്തേക്കുള്ള യാത്രയ്‌ക്ക് നാസയില്‍ പരിശീലനത്തിനുമൊരുങ്ങിയിരുന്നു. എന്നാല്‍, അഭിനയിക്കാന്‍ ഇനിയുമേറെ കഥാപാത്രങ്ങളും ആടി തീര്‍ക്കാന്‍ ഒത്തിരി നൃത്തച്ചുവടുകളും സ്വപ്‌നങ്ങളും ബാക്കിയാക്കി ഇന്നലെ ആ യുവ പ്രതിഭ യാത്രയായി.  

ദില്‍ ബേചാര എന്ന അവസാനം അഭിനയിച്ച ചിത്രം കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്നു. എന്നാല്‍ അത് ഈ വര്‍ഷം മെയിലേക്ക് മാറി. അപ്പോഴാണ് കൊറോണ പ്രതിസന്ധി.  

വിജയിക്കാതെപോയ ഒന്നിലേറെ പ്രണയങ്ങള്‍, അവസാനത്തെ ആറുമാസം നിരാശാഭരിതമായ ഒറ്റപ്പെട്ട ജീവിതം… ഒടുവില്‍ നൂല്‍ പൊട്ടിയ പട്ടം ഉയരുമ്പോള്‍ കായ് പോ ചേ എന്ന് വിളിച്ചു പറയുന്ന കുട്ടിയെ പോലെ ജീവിതം പൊട്ടിച്ചെറിഞ്ഞ് ആയിരം സ്വപ്‌നങ്ങള്‍ ഭൂമിയില്‍ ഉപേക്ഷിച്ച്…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു
Kerala

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi
Kerala

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന
Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

Kerala

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

Kerala

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.