Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരബ്രഹ്മ സന്നിധിയിലെ പടയൊരുക്കം

ഐതിഹ്യപ്രസിദ്ധമായ ഓച്ചിറ പരബ്രഹ്മമൂര്‍ത്തിയുടെ സന്നിധിയില്‍ യുദ്ധവീര്യ സ്മരണകള്‍ പുതുക്കുന്ന ആയോധന കലയാണ് 'ഓച്ചിറക്കളി'. ഇന്നും നാളെയുമായി (മിഥുനം ഒന്ന്, രണ്ട്) നടക്കേണ്ട ഓച്ചിറക്കളി, മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ആചാരത്തില്‍ ഒതുങ്ങുകയാണ്. ഓച്ചിറ പടനിലത്തെ ആചാരാനുഷ്ഠാനങ്ങളിലൂടെ...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 03:00 am IST
inSamskriti

ഓച്ചിറയിലെ  പരബ്രഹ്മ സന്നിധിയിലേക്ക് ആയിരങ്ങ   ളെത്തേണ്ട പുണ്യദിനങ്ങളാണ് ഇന്നും നാളെയും. കരുനാഗപ്പളളി, കാര്‍ത്തികപ്പളളി, മാവേലിക്കര താലൂക്കുകളിലായി 52 കരകള്‍ അടങ്ങിയ ഓണാട്ടുകര ദേശക്കാര്‍ വ്രതശുദ്ധിയോടെ തങ്ങളുടെ ആയോധനാ പാടവം കാഴ്ച വെയ്‌ക്കാന്‍ പരബ്രഹ്മ സന്നിധിയില്‍ എത്തുന്ന മിഥുനം ഒന്ന്, രണ്ട് ദിനങ്ങള്‍.  എന്നോ വേര്‍പിരിഞ്ഞ തായ്‌വഴികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ അളന്നെടുക്കാന്‍ നടന്നൊരു  യുദ്ധത്തിന്റെ സ്മരണ പുതുക്കലാവാം ഈ ആയുധാഭ്യാസ പ്രകടനം.  

പരബ്രഹ്മത്തിന്റെ തിരുമുമ്പില്‍ തങ്ങളുടെ പാടവം കാണിക്കയാക്കി നല്‍കി യോദ്ധാക്കള്‍ ആത്മനിര്‍വൃതി അടയുന്നു. വേണാട്ടിനോട് വിധേയത്വം കാണിച്ച തായ്‌വഴിയും വേണാട്ടിനോട് ലയിക്കാതിരുന്ന തായ്‌വഴിയും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ അവസാനയുദ്ധം ഓച്ചിറയില്‍ നടന്നുവെന്നാണ് പണ്ഡിതമതം. അതിന്റെ ആചരണമാണ് ഈ രണ്ടു ദിനങ്ങളിലായി നടക്കുന്നത്.  

 എന്നാല്‍ പതിറ്റാണ്ടുകളായി നടന്നു വന്നിരുന്ന ഓച്ചിറക്കളി ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തില്‍ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടു.  

ആദ്യകാലങ്ങളില്‍ ഓച്ചിറക്കളിക്ക് ഇരുതല മൂര്‍ച്ചയുളള ‘കായംകുളം വാളും തോല്‍പരിചയും’ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ അന്ന് യോദ്ധാക്കള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റുന്നതും മരണം സംഭവിക്കുന്നതും സാധാരണമായിരുന്നു. സര്‍ ടി. മാധവറാവു ദിവാനായിരുന്ന കാലത്ത് ഓച്ചിറയില്‍ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നത്  വിലക്കി. തുടര്‍ന്ന് അലകുകൊണ്ട് നിര്‍മ്മിച്ച വാളുകളും കൃത്രിമ പരിചകളും ഉപയോഗിച്ചു തുടങ്ങി. ഓടനാടിന്റെ പ്രതാപകാലത്ത് ഓച്ചിറയും ചക്കുവള്ളിയും ചെറിയനാടും നൂറനാടും കരുനാഗപ്പള്ളിയും കണ്ടിയൂരും പ്രധാന പടനിലങ്ങളായിരുന്നു. 52 കരകളില്‍ നിന്നും നൂറുകണക്കിന് ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ ഏകദേശം അയ്യായിരത്തോളം അഭ്യാസികള്‍ രണ്ടു ദിവസത്തെ പയറ്റിന് എത്താറുണ്ട്. 41 ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ് ഇവര്‍ കളിക്കണ്ടത്തില്‍ എത്തുന്നത്. മുന്‍പൊക്കെ പടയാളികള്‍ക്ക് മുണ്ട് തറ്റുടുത്തതും തലേക്കെട്ടുമായിരുന്നു വേഷമെങ്കില്‍ ഇപ്പോള്‍ അത് ബനിയനും ട്രൗസറിനും വഴിമാറി.

ഓച്ചിറക്കളി പ്രധാനമായും രണ്ടിനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.  കളിക്കളത്തില്‍ ഇറങ്ങുന്നതിനു മുന്‍പുള്ള പയറ്റ് പ്രദര്‍ശനമായ ‘കരക്കളിയും’ എട്ടുകണ്ടത്തില്‍ നടത്തുന്ന ‘തകിടകളിയും’  . അതില്‍ തന്നെ ആദ്യത്തേത് തെക്കേ കണ്ടത്തിലും കളിക്കാരുടെ അഭ്യാസമികവ് പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനം വടക്കേ കണ്ടത്തിലുമാണ് നടക്കുന്നത്. കളരിപ്പയറ്റിലെ അടവുകള്‍ തന്നെയാണ് ഓച്ചിറക്കളിയിലും സ്വീകരിച്ചിരിക്കുന്നത്. വാളെടുത്തു വീശി തിരിഞ്ഞമര്‍ന്ന് മാറ്റാതെനോക്കി ഗജമുഖംകൊണ്ടാഞ്ഞു വെട്ടി വലത്തുവീശി മൂന്നു വെട്ടി ചുറ്റിത്തിരിഞ്ഞ് മാറി കുതിച്ച് ചാടി പരിചയില്‍ താണമര്‍ന്ന് തെരുത്ത് ഏറ്റ്‌പൊങ്ങിതിരിഞ്ഞ് വീശിമാറിപ്പൊങ്ങി നിലയമര്‍ന്ന് എന്നും മറ്റുമുള്ള വായ്‌പ്പയറ്റിന്റെ വായ്‌ത്താരി ഇവിടെയും പ്രസക്തമാണ്.  

കളരിയഭ്യാസത്തിനുള്ള കളരികള്‍ കിഴക്കുപടിഞ്ഞാറായി നിര്‍മ്മിക്കുന്നു. ഇതിനുള്ളില്‍ തെക്കുപടിഞ്ഞാറെ മൂലയില്‍ ഏഴുതട്ടുകളുള്ള കൂത്തറയില്‍ (ഇതിനെ ഭദ്രകാളിത്തറ എന്നും പറയും) നടുവിലായി ഗണപതിത്തറയും ഗുരുസ്ഥാനവും നിര്‍മ്മിക്കുന്നു. ആയുധവിദ്യയ്‌ക്കുള്ള ആയുധങ്ങള്‍ കൂത്തറയിലാണ് സൂക്ഷിക്കുന്നത്. കളരികളില്‍ നിലവിളക്ക് കൊളുത്തി സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചുവെച്ച് കളരിഭദ്രകാളിയെയും ഗണപതിയെയും ഗുരുപരമ്പരയെയും വിധിപ്രകാരം പൂജിക്കുന്നത് പ്രധാന ദിനചര്യയാണ്. ആയുധാഭ്യാസത്തിനിടയില്‍ അപകടങ്ങളും അനിഷ്ടങ്ങളും ഉണ്ടാവാതിരിക്കുവാന്‍ വിശേഷാല്‍ പൂജയും നടക്കും ദേഹാഭ്യാസം ആയുധാഭ്യാസം വെറും കൈപ്രയോഗം എന്നിവയും കളരിയിലെ മൂന്നു പ്രധാന ഇനങ്ങളാണ്. സാധാരണ ഗതിയില്‍ ശരീരത്തെ നിയന്ത്രണാധീനമാക്കുന്ന മെയ്യൊരുക്കവും ആയുധാഭ്യാസവും മര്‍മ്മവിദ്യകളടങ്ങിയ കൈപ്രയോഗവും ഭംഗിയായി അഭ്യസിക്കുന്നതിന് കുറഞ്ഞത് 12 വര്‍ഷത്തെ കഠിന പ്രയത്‌നം ആവശ്യമാണെന്ന് ആചാര്യന്മാര്‍ പറയുന്നു.  

ഇക്കുറി ഓച്ചിറ പടനിലം  

പോര്‍വിളികേട്ട് ഉണരില്ല. കളരി പൂജ നടക്കില്ല. പടപ്പുറപ്പാട് ഇല്ല. കൃഷ്ണപ്പരുന്ത് എട്ടുകണ്ടം വട്ടമിട്ടു പറക്കില്ല. കരനാഥന്മാര്‍ പരസ്പരം ഹസ്തദാനം ചെയ്യില്ല. കന്നുകാലി പ്രദര്‍ശനം ഇല്ല. വിപണനം ഇല്ല.  കാര്‍ഷിക ഉപകരണങ്ങളുടെ വിപണനം നടക്കില്ല. എല്ലാം ചടങ്ങിനു മാത്രം. ഇങ്ങനെയും ഒരു ഓച്ചിറക്കളിക്കാലം. ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നതിനും കളി കാണുന്നതിനും അനേകായിരങ്ങള്‍ പങ്കെടുക്കുന്നത് പതിവായിരുന്നു. കളി ആശാന്മാരുടെ നേതൃത്വത്തില്‍ അഭ്യാസികള്‍ രാവിലെമുതല്‍ ഓച്ചിറ പടനിലത്തേക്ക് എത്തിക്കൊണ്ടിരിക്കും. പഴമയും പാരമ്പര്യവും അനുസരിച്ച്  അഭ്യാസികള്‍ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കുമായിരുന്നു. കരനാഥന്മാരുടെയും ക്ഷേത്രഭരണ സമിതിയുടെയും നിയന്ത്രണത്തില്‍ ഋഷഭവാഹനം എഴുന്നള്ളിച്ച് പരബ്രഹ്മ സ്വരൂപിയായ ജഗദീശ്വരനെ ഭജിച്ച ശേഷം കളിക്കാര്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കായും സംഘംചേര്‍ന്നും എട്ടുകണ്ടത്തില്‍ ഇറങ്ങി കളി ആരംഭിച്ചിരുന്നു. വടിയും വാളും പരിചയും മറ്റുമായിരുന്നു അഭ്യാസികളുടെ ആയുധങ്ങള്‍. അരയും തലയും മുറുക്കി ആയുധവും ധരിച്ച് അഭ്യാസികള്‍ ഇരുവശവുമുളള പടക്കളത്തില്‍ ചാടി മൂന്നു നാലു മണിക്കൂര്‍ സമയം അതിഭയങ്കരമായ യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാമായിരുന്നു. ആശാന്മാര്‍ ആശാന്മാരോടും ശിഷ്യന്മാരോടും ഏറ്റുമുട്ടിക്കഴിഞ്ഞാല്‍ പിന്നെ അവിടെയൊരു രാമരാവണയുദ്ധ ഭൂമി തന്നെയായിരുന്നു. എല്ലായുദ്ധ സമ്പ്രദായങ്ങളും ഒരേ സമയത്ത് കാണുവാന്‍ കഴിയുമായിരുന്നു. ഉച്ചയ്‌ക്ക് ശേഷം കളി അവസാനിച്ച് ഭരണസമിതിയുടെ ദക്ഷിണഫീസ് സ്വീകരിച്ച്  ഭക്ഷണാനന്തരം അഭ്യാസികള്‍മടങ്ങുന്ന കാഴ്ച ഇക്കുറി കാണാന്‍ കഴിയാത്ത വിഷമത്തിലാണ് ഭക്തജന സമൂഹം.  

വി. രവികുമാര്‍

Tags: സംസ്‌കൃതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പരമാത്മാസ്തുതിയില്‍ മുഴുകിയ പ്രഹ്ലാദന്‍

പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീട്ടിലെത്തിയ വേടന്‍ തെയ്യം
Samskriti

ഇളംകുറ്റി സ്വരൂപത്തില്‍ കുട്ടി തെയ്യങ്ങളുടെ പുറപ്പാടിന് തുടക്കം

Samskriti

മനുഷ്യമനസ്സാണ് ഈശ്വരന്റെ വാസസ്ഥലങ്ങള്‍

Samskriti

സവിതാവിന്റെ വൈജ്ഞാനിക വര്‍ണന

Samskriti

ആത്മശോധനത്തിന്റെ വിശേഷവിധികള്‍

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.