Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പോരൊരുക്കം കടലിലും

ഇന്ത്യയ്‌ക്ക് ചുറ്റും 'മുത്ത് കോര്‍ക്കുക' എന്ന പേരിലാണ് നാവിക താവളങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് പദ്ധതിയറിയപ്പെടുന്നത്. ഭാരതത്തിനു ചുറ്റുമുള്ള ചൈനീസ് നാവിക സാന്നിധ്യം ശക്തവുമാണ്.

വിഷ്ണു അരവിന്ദ് പുന്നപ്ര by വിഷ്ണു അരവിന്ദ് പുന്നപ്ര
Jun 8, 2020, 03:00 am IST
in Article

ഭാരതത്തിന്റെ കര അതിര്‍ത്തിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്ന പോലെ തന്നെ സമുദ്ര അതിര്‍ത്തിയിലും കടന്നു കയറാന്‍ ചൈന വര്‍ഷങ്ങളായി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിപ്പുറം സമുദ്ര മേഖലയിലും ഭാരതത്തിന്റെ പടയോട്ടം ദൃശ്യമാണ്. ചൈനീസ് പദ്ധതികള്‍ക്കെല്ലാം തക്കതായ തിരിച്ചടി കൊടുക്കാന്‍ രാജ്യത്തിനായി.

ഇന്ത്യയ്‌ക്ക് ചുറ്റും ‘മുത്ത് കോര്‍ക്കുക’ എന്ന പേരിലാണ് നാവിക താവളങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനീസ് പദ്ധതിയറിയപ്പെടുന്നത്. ഭാരതത്തിനു ചുറ്റുമുള്ള ചൈനീസ് നാവിക സാന്നിധ്യം ശക്തവുമാണ്. ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ബംഗ്ലാദേശിന്റെ അധീനതയില്‍ സ്ഥിതിചെയ്യുന്ന ചിറ്റഗോങ് തുറമുഖത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ചൈനയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ മ്യാന്മറിന്റെ ഭാഗമായ ക്യാപൂ തുറമുഖവും ചൈനീസ് അധീനതയിലാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന കോക്കോ ദ്വീപുകളില്‍ ചൈനീസ്  സൈനിക സാന്നിധ്യമുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈ, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങള്‍ ദ്വീപില്‍ നിന്ന് വെറും 1200 കി.മീ മാത്രം ദൂര പരിധിയിലാണ്.  

അങ്ങനെ ഭാരതത്തിനു ചുറ്റുമുള്ള പ്രധാന തുറമുഖങ്ങളിലെല്ലാം സൈനിക സാന്നിധ്യം നേടിയെടുത്ത് ഭാരതത്തെ നാവിക ശൃംഖലകളാല്‍ വളയുന്നതില്‍ ചൈന വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെന്ന് പറയാം. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയും അതിന്റെ ഭാഗമായുള്ള പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയും യാഥാര്‍ഥ്യമാകുന്നതോടെ ഭാരതത്തിന് ചുറ്റുമുള്ള ചൈനീസ് സാന്നിധ്യം ഇനിയും ശക്തിയാര്‍ജിക്കും.

പ്രതിരോധത്തിലൂന്നിയുള്ള നയം സ്വീകരിച്ചിരുന്ന ഭാരതം ഇന്നതില്‍ മാറ്റം വരുത്തി. വിവിധ രാജ്യങ്ങളുമായി ശക്തമായ രാഷ്‌ട്രീയ, സാമ്പത്തിക, സൈനിക ബന്ധി സ്ഥാപിക്കാനുള്ള ഭാരതത്തിന്റെ നീക്കം വിജയം കാണുന്നുമുണ്ട്. ചൈനയെ ‘പൂക്കളാല്‍ വരിഞ്ഞു മുറുക്കുക’ എന്ന മറുതന്ത്രമാണ് ഭാരതം പയറ്റുന്നത്. ആദ്യമായി മലേഷ്യ – സിംഗപ്പൂര്‍ രാജ്യങ്ങള്‍ക്കിടയിലൂടെ മലാക്ക കടലിടുക്കില്‍ നാവിക സാന്നിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഭാരതം നടത്തിയത്.  

ഭാരതത്തിന്റെ ഭാഗമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ അടുത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ഈ മേഖലയില്‍ വലിയ സ്വാധീനമുണ്ട്. ഏതൊരാക്രമണത്തിനും പൂര്‍ണ്ണ സജ്ജമായൊരു നാവിക സേനാ താവളം 2019ല്‍ ഭാരതമവിടെ നിര്‍മ്മിച്ചു. ഭാരതവുമായി ഇടഞ്ഞാല്‍ ചൈനയുടെമേല്‍ നാവിക ഉപരോധമുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഭാരതത്തിനാവും. ചൈനീസ് വ്യാപാരത്തിന്റെ എണ്‍പത് ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായതിനാല്‍ ഇത്തരമൊരു സമീപനമുണ്ടായാല്‍ ചൈനയുടെ വ്യാപാര ചെലവ് വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനും മറ്റൊരു സമുദ്രപാതയെ ചൈനക്ക് കണ്ടത്തേണ്ടതായും വരും.  

ഭാരതത്തിന്റെ നീക്കങ്ങള്‍ക്ക് ശക്തിപകരും വിധം 2014ല്‍ പ്രധാനമന്ത്രി രൂപം കൊടുത്ത ആക്ട് ഈസ്റ്റ് നയം തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിച്ചതില്‍   സുപ്രധാന പങ്ക് വഹിച്ചു. ഇതിന്റെ ഭാഗമായി സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് ചാങ്ങി തുറമുഖം ഇന്ത്യന്‍ നാവിക സേനയ്‌ക്ക് ഉപയോഗിക്കാനുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. തൊട്ടടുത്തുള്ള ഇന്തോനേഷ്യയുടെ സബാങ് തുറമുഖം വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം ഭാരതത്തിനു ലഭിച്ചു. ഇന്ത്യയുടെ പുതിയ നീക്കത്തിലൂടെ ചൈനയുടെ എണ്ണ – പ്രകൃതി വാതക ചരക്ക് കപ്പലുകള്‍ക്ക് ഇന്ത്യന്‍ നാവിക സാന്നിധ്യം കടന്നു മാത്രമേ മലാക്ക കടലിടുക്കിലൂടെ പോകാന്‍ സാധിക്കൂ.  

മാലദ്വീപ്, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായുള്ള നാവിക ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഭാരതത്തിന്റെ മറ്റൊരു പ്രധാന തന്ത്രം. ബംഗ്ലാദേശിനെ ചൈന മുതലെടുക്കുന്നത് തടയിടാന്‍ 5 ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായമാണ് ഇന്ത്യ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കടലിലൂടെ ഇന്ത്യയെ മ്യാന്മറുമായി ബന്ധിപ്പിക്കുന്ന കലാഡന്‍ മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി പ്രോജെക്റ്റിലൂടെ ആ രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചു.  

ചൈന നല്‍കുന്ന വായ്‌പയ്‌ക്ക് ആറര ശതമാനം പലിശ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കിയ പുതിയ വായ്‌പയ്‌ക്ക് ഒരു ശതമാനമാണ് പലിശ. പകരമായി ചൈനീസ് അധീനതയിലുള്ള ഹീബന്‍ടോട്ട തുറമുഖത്തിന് തൊട്ടടുത്തു സ്ഥിതി ചെയ്യുന്ന ഹീബന്‍ടോട്ട വിമാനത്താവളം നേടിയെടുക്കാന്‍ ഭാരതത്തിന് സാധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഏഡന്‍ കടലിടുക്കില്‍ ജിബൂട്ടിയിലെ ചൈനീസ് തുറമുഖത്തിന് ബദലായി തൊട്ടടുത്ത് ഒമാനില്‍ ഭാരതവും തുറമുഖം തുറന്നു. അറബിക്കടലില്‍ പാക്കിസ്ഥാന്‍ ചൈനയ്‌ക്ക് നല്‍കിയ ഗ്വാദര്‍ തുറമുഖത്തിന് അടുത്തായി ഇറാനില്‍ ഇന്ത്യ നിര്‍മിച്ച ചബ്ബാര്‍ തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചു.  

കൂടാതെ സേഷ്യല്‍സ്, മൗറീഷ്യസ്, മഡഗാസ്‌കര്‍, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ തുറമുഖം നിര്‍മിക്കാന്‍ ഭാരതത്തിന് പുതുതായി അനുമതി ലഭിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍  അമേരിക്കയുടെയും ഇന്ത്യയുടേയും നാവിക താവളങ്ങള്‍ പരസപരം ഉപയോഗിക്കാനുള്ള കരാര്‍ ഇരു രാജ്യങ്ങളും 2016ല്‍ ഒപ്പുവച്ചിരുന്നു. സമാന സഹകരണം ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഭാരതത്തിനുണ്ട്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിലൂടെ തെക്കന്‍ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സഹകരണം വ്യാപിപ്പിക്കുകയും നാവിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ – ജപ്പാന്‍ – അമേരിക്ക എന്നിവര്‍ ചേര്‍ന്നുള്ള സൈനിക അഭ്യാസം ചൈനയ്‌ക്കുള്ള വലിയൊരു മുന്നറിയിപ്പായിരുന്നു.  

പ്രധാനമന്ത്രിയുടെ ആക്ട് ഈസ്റ്റ് നയം ഒരു ഇരുമ്പ് മറയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തീര്‍ത്തിരിക്കുന്നത്. ചൈനയുടെ ഭാഗത്തു നിന്നും കരയിലുണ്ടാകുന്ന ഏതൊരു നീക്കത്തിനും കരയിലും കടലിലും നയതന്ത്ര രംഗത്തും ശക്തമായ തിരിച്ചടി കൊടുക്കാന്‍ ഭാരതമിന്ന് പ്രാപ്തമാണ്.

(7034499409)

Tags: indiachinaനാവിക സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സംഘം: സ്വഭാവവും സമീപനവും

India

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

India

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

News

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

പുതിയ വാര്‍ത്തകള്‍

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.