Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇതുവരെയെത്തിയത് 10,000 പ്രവാസികള്‍, അഞ്ചുമുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് വിമാനം

മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്. മെയ് 31 വരെ ഗള്‍ഫ്, യുണൈറ്റഡ് സ്റ്റേസ്, യൂറോപ്പ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് 8,554 പ്രവാസികളെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 12:00 am IST
inErnakulam

അങ്കമാലി: കൊറോണ വ്യാപനം കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്ന പദ്ധതിയില്‍ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികള്‍. ജൂണ്‍ അഞ്ചുമുതല്‍ ഈജിപ്തിലെ കെയ്റൊ മുതല്‍ ഫിലിപ്പൈന്‍സിലെ സെബു വരെയുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസികളുമായി വിമാനങ്ങളെത്തും.

മെയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്. മെയ് 31 വരെ ഗള്‍ഫ്, യുണൈറ്റഡ് സ്റ്റേസ്, യൂറോപ്പ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് 8,554 പ്രവാസികളെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ മാത്രം 48 സര്‍വീസുകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളെ ക്കൂടാതെ സാന്‍ഫ്രാന്‍സിസ്‌കോ, കീവ്, യെരെവന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ദല്‍ഹി/ മുബൈ വിമാനത്താവളങ്ങള്‍ വഴിയും സര്‍വീസുകള്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തിയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്‍, മാലി, ഒമാന്‍, ഖത്തര്‍, ബഹറിന്‍ എന്നീ രാജ്യങ്ങള്‍, കേരളത്തിലുണ്ടായിരുന്ന അവരുടെ പൗരന്‍മാരെ മടക്കിക്കൊണ്ടുപോയി. ആയിരത്തോളം പേര്‍ ഇപ്രകാരം കൊച്ചിയില്‍നിന്ന് മടങ്ങിപ്പോയി. നൈജീരിയില്‍ നിന്ന് 312 പേരുമായി എയര്‍പീസ് വിമാനം കൊച്ചിയിലെത്തി. ഇതില്‍ 197 മലയാളികളുണ്ടായിരുന്നു.

ജൂണ്‍ ആദ്യയാഴ്ചയില്‍ത്തന്നെ പുതിയ രാജ്യങ്ങളില്‍ നിന്ന് കൊച്ചിയില്‍ വിമാനങ്ങളെത്തും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ജൂണ്‍ അഞ്ചിന് രാത്രി 7.45ന് കൊച്ചിയിലെത്തും. വിയറ്റ്നാമില്‍ നിന്ന് ജൂണ്‍ ഏഴിനും കെയ്റോയില്‍ നിന്ന് 16നും യുക്രൈനിലെ കീവില്‍ നിന്ന് 19നും ലണ്ടനില്‍ നിന്ന് 22നും ഫിലിപ്പീന്‍സിലെ സെബുവില്‍ നിന്ന് 23നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തും. മാള്‍ട്ട നിന്ന് എയര്‍ മാള്‍ട്ട  ജൂണ്‍ ഒമ്പതിനും ലണ്ടനില്‍ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് 10 നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തും.

മാര്‍ച്ച് മുതല്‍ സിയാല്‍ കാര്‍ഗോ വിഭാഗവും പ്രവര്‍ത്തന നിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാര്‍ഗോ വിമാനങ്ങള്‍ കൊച്ചിയിലെത്തി. 4,644 മെട്രിക് ടണ്‍ കാര്‍ഗോ കയറ്റുമതിയും 223.4 മെട്രിക് ടണ്‍ കാര്‍ഗോ ഇറക്കുമതിയും ചെയ്തു.

ഇന്നലെ 540 പേര്‍ കൊച്ചിയിലെത്തി. ദുബായ്, കുവൈറ്റ്, ദോഹ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസാണ് സര്‍വീസ് നടത്തുന്നത്. ഇന്ന് ബഹ്‌റിന്‍, അബുദാബി, ദമാം, ദുബായ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെത്തും. തിങ്കളാഴ്ച കൊച്ചി വിമാനത്താവളത്തില്‍ 1308 ആഭ്യന്തര യാത്രക്കാരെത്തി. 827 പേര്‍ യാത്ര പുറപ്പെട്ടു. ഇന്ന് 26 ആഭ്യന്തര സര്‍വീസുകളുണ്ട്.

വിമാനത്താവളത്തില്‍നിന്ന് ഊബര്‍ സര്‍വീസ്

ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങിയതോടെ കൊച്ചിയില്‍ ഊബറിന്റെ എയര്‍പോര്‍ട്ട് സര്‍വീസും പുനരാരംഭിച്ചു. ഊബര്‍ ഗോ, ഊബര്‍ പ്രീമിയര്‍, ഊബര്‍ എക്സ്എല്‍ തുടങ്ങിയ സേവനങ്ങളെല്ലാം ഇനി റൈഡര്‍മാര്‍ക്ക് ലഭ്യമാകും.  

സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും യാത്ര. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിര്‍ബന്ധമുള്ള ഗോ ഓണ്‍ലൈന്‍ ചെക്ക്ലിസ്റ്റ്, ട്രിപ്പിനു മുമ്പെ ഡ്രൈവര്‍മാര്‍ക്ക് സെല്‍ഫിയിലൂടെയുള്ള മാസ്‌ക് പരിശോധന, ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം , സുരക്ഷിതമല്ലെന്ന് തോന്നിയാല്‍ ട്രിപ്പ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കുന്ന പുതുക്കിയ കാന്‍സലേഷന്‍ നയം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.  

മാസ്‌ക്കുകളും സാനിറ്റൈസറുകളും ഡ്രൈവര്‍ പാര്‍ട്ട്ണര്‍മാര്‍ക്ക് ഊബര്‍ സൗജന്യമായി വിതരണം ചെയ്തു.

Tags: Pravasiഎറണാകുളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.