Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജില്ലാ കളക്ടറുടെ ഉത്തരവിന് പുല്ലു വില: വില നിയന്ത്രണം അവഗണിച്ച് മത്സ്യ വ്യാപാരികള്‍

ഒരാഴ്ച മുന്‍പാണ് മീനിന്റെ ചില്ലറ വില്‍പ്പന വില അധികൃതര്‍ നിജപ്പെടുത്തിയത്. എന്നാല്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് ജില്ലയിലെ മത്സ്യക്കച്ചവടക്കാര്‍. ചെറിയതരം മീനുകള്‍ക്ക് കിലോഗ്രാമിന് 260 രൂപ മുതല്‍ മുകളിലേക്കാണ് ഇന്നലെയും വില.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 08:56 am IST
inPathanamthitta

പത്തനംതിട്ട: ജില്ലയില്‍ മത്സ്യത്തിന് ന്യായവില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് കച്ചവടക്കാര്‍. മത്സ്യത്തിനും മാംസത്തിനും അമിതവില ഈടാക്കുന്നതായ ജനങ്ങളുടെ നാളുകളായുള്ള പരാതികള്‍ക്കൊടുവിലായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. 

ഒരാഴ്ച മുന്‍പാണ് മീനിന്റെ ചില്ലറ വില്‍പ്പന വില അധികൃതര്‍ നിജപ്പെടുത്തിയത്. എന്നാല്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തിലാണ് ജില്ലയിലെ മത്സ്യക്കച്ചവടക്കാര്‍. ചെറിയതരം മീനുകള്‍ക്ക് കിലോഗ്രാമിന് 260 രൂപ മുതല്‍ മുകളിലേക്കാണ് ഇന്നലെയും വില. മത്തി, നെത്തോലി എന്നിവയ്‌ക്ക് മാത്രമാണ് നേരിയ വിലക്കുറവ്, 200 രൂപ. ഇറച്ചിക്കോഴിക്ക് 140 രൂപയായി നിജപ്പെടുത്തിയെങ്കിലും 145 മുതല്‍ മുകളിലേക്കാണ് വില. സ്റ്റാളുകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവും മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. 

ജില്ലാ ഭരണകൂടം കുറഞ്ഞ വില്‍പ്പന വില നിശ്ചയിച്ചകാര്യം അറിയില്ലെന്ന നിലപാടിലാണ് പലകച്ചവടക്കാരും. മീനിന്റെ ലഭ്യതക്കുറവ് കാരണമാണ് വിലവര്‍ധിക്കുന്നതെന്നും ഇവര്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയില്‍ ഏതാനും ദിവസത്തേക്ക് മത്സ്യബന്ധനത്തിന് ബോട്ടുകള്‍ കടലില്‍ പോകാത്തതിനാല്‍ ഇനിയും വില കൂടാനാണ് സാധ്യത. ജൂണ്‍ അഞ്ചു മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യ ലഭ്യത വീണ്ടും കുറയും. 

വില കുറയ്‌ക്കാന്‍ ചില്ലറ വില്‍പ്പനക്കാരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം മൊത്ത വ്യാപാരികളില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് മീന്‍ ലഭ്യമാക്കുകയാണ് വേണ്ടതെന്നും കച്ചവടക്കാര്‍ പറയുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് പത്തനംതിട്ടയില്‍ ഇറച്ചിക്കും മീനിനും തീവില ചുമത്തി കച്ചവടക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതായ പരാതി കാലങ്ങളായി നിലനില്‍ക്കുന്നു. വിലക്കൂടുതലിന് പുറമെ കേടായ മത്സ്യവും ജില്ലയില്‍ വിറ്റഴിച്ചിരുന്നു. അടുത്തകാലത്ത് ഇവിടേക്കെത്തിച്ച ടണ്‍കണക്കിന് ചീഞ്ഞ മീനാണ് ആരോഗ്യവകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 

കോഴിയിറച്ചിക്കും മാട്ടിറച്ചിക്കും തോന്നിയ വിലയാണ് വിവിധ സ്ഥലങ്ങളില്‍ ഈടാക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇറച്ചിക്കോഴിക്ക് കിലോയ്‌ക്ക് 180 രൂപയും മാട്ടിറച്ചിക്ക് 400 രൂപയും വരെ വില എത്തിയിരുന്നു. പരാതികളുടെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ വിവിധ മാര്‍ക്കറ്റുകളിലും  സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായവയുടെ വില  ജില്ലാ ഭരണകൂടം നിശ്ചയിച്ചത്.  വില ക്രമാതീതമായി വര്‍ധിപ്പിച്ച് ഉപഭോക്താക്കളെ ചൂഷണംചെയ്ത് അമിതലാഭമുണ്ടാക്കുന്നതായ പരാതികളെ തുടര്‍ന്നാണ് വിലനിലവാരം ക്രമപ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

അമിത വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എവിടെയും കാര്യക്ഷമമായ പരിശോധനകള്‍ ഇതുവരെ നടന്നിട്ടില്ല. ഇതാണ് കച്ചവടക്കാര്‍ മുതലെടുക്കുന്നത്.

ജില്ലാ കളക്ടറുടെ ഉത്തരവില്‍  പറയുന്ന മത്സ്യ വില കിലോഗ്രാമിന്

നെയ്‌മീന്‍ ചെറുത് (നാല് കി.ഗ്രാം വരെ)-780, നെയ്‌മീന്‍ വലുത് (നാല് കി.ഗ്രാമിന് മുകളില്‍)-900, ചൂര വലുത് (750 ഗ്രാമിന് മുകളില്‍)-260, ചൂര ഇടത്തരം (500750 ഗ്രാം)-220, ചൂര ചെറുത് (500 ഗ്രാമില്‍ താഴെ)-190, കേരച്ചൂര-250, അയല ഇടത്തരം (100200 ഗ്രാം)-270, അയല ചെറുത് (100 ഗ്രാമില്‍ താഴെ)-160, ചാള-210, കരിച്ചാള/കോക്കോല ചാള-110, വട്ടമത്തി/വരള്‍-100, നത്തോലി-90, വേളാപ്പാര-420, വറ്റ-360, അഴുക-290, ചെമ്പല്ലി-360, കോര-190, കാരല്‍-70, പരവ-380, ഞണ്ട്-250, ചെമ്മീന്‍ നാടന്‍-600, വങ്കട വലുത് (250 ഗ്രാമിന് മുകളില്‍)-180, കിളിമീന്‍ വലുത് (300 ഗ്രാമിന് മുകളില്‍)-330, കിളിമീന്‍ ഇടത്തരം (150300 ഗ്രാം)-210, കിളിമീന്‍ ചെറുത്-150.

Tags: priceലോകാരോഗ്യ സംഘടന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.