Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മരണംവരെ വായന വളര്‍ത്തും. മരണശേഷം ഈ ദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനമുറിയിലേക്ക്

കുട്ടികള്‍ക്ക് ദേവഭാഷയ്‌ക്കൊപ്പം നന്മയുടെ നല്ലപാഠം കൂടി പകര്‍ന്നു നല്‍കുന്ന മാതൃകാ അധ്യാപകനാണ് ദാസന്‍ മാഷ്. അനാഥാലയങ്ങള്‍, യാചക പുനരധിവാസ കേന്ദ്രം, നിരാലംബരുടെയും രോഗികളുടെയും വീട്ടുമുറ്റം എന്നിവിടങ്ങളിലൊക്കെ ദാസന്‍ മാഷ് പഠിപ്പിച്ച ആ നന്മ പലപ്പോഴും അന്നമായി കടന്നുചെന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 03:38 pm IST
in Thiruvananthapuram
സ്‌കൂള്‍ ലൈബ്രറിയിലേക്ക് ലോക്ഡൗണ്‍ കാലത്ത് ശേഖരിച്ച പുസ്തകങ്ങളുമായി കുമാരദാസ്

സ്‌കൂള്‍ ലൈബ്രറിയിലേക്ക് ലോക്ഡൗണ്‍ കാലത്ത് ശേഖരിച്ച പുസ്തകങ്ങളുമായി കുമാരദാസ്

തിരുവനന്തപുരം: മരണംവരെ വായന വളര്‍ത്തും. മരണശേഷം ഈ ദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനമുറിയിലേക്ക്. തലമുറകള്‍ക്ക് മാതൃകയാക്കാവുന്ന ഒരു അധ്യാപകന്റെ തീരുമാനമാണിത്. തിരുവനന്തപുരം പേട്ട ‘ദിവ്യ’യില്‍ കെ. കുമാരദാസ് (53) അധ്യാപനത്തിനൊപ്പം സാമൂഹ്യ സേവനവും കടമയാക്കിയ വ്യക്തി. പത്ത് വര്‍ഷമായി പാല്‍ക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളില്‍ സംസ്‌കൃതം അധ്യാപകനായിരുന്നു. അഞ്ച് മാസമായി നേമം യുപി സ്‌കൂളിലാണ് ജോലി. 

കുട്ടികള്‍ക്ക് ദേവഭാഷയ്‌ക്കൊപ്പം നന്മയുടെ നല്ലപാഠം കൂടി പകര്‍ന്നു നല്‍കുന്ന മാതൃകാ അധ്യാപകനാണ് ദാസന്‍ മാഷ്. അനാഥാലയങ്ങള്‍, യാചക പുനരധിവാസ കേന്ദ്രം, നിരാലംബരുടെയും രോഗികളുടെയും വീട്ടുമുറ്റം എന്നിവിടങ്ങളിലൊക്കെ ദാസന്‍ മാഷ് പഠിപ്പിച്ച ആ നന്മ പലപ്പോഴും അന്നമായി കടന്നുചെന്നു.

ക്ലാസ് മുറികളില്‍ ഗ്രന്ഥപ്പുര ഒരുക്കാന്‍ വേറിട്ട വഴി തെരഞ്ഞെടുത്ത അധ്യാപകന്‍ കൂടിയാണ് കുമാരദാസ്. മഹാകവി അക്കിത്തം, ലളിതാംബിക അന്തര്‍ജനം, സുഗതകുമാരി തുടങ്ങി പ്രഗത്ഭരായ നൂറുകണക്കിന് എഴുത്തുകാരുടെ വസതിയിലേക്ക് അദ്ദേഹം യാത്ര ചെയ്യും. അവരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക്. പാല്‍ക്കുളങ്ങര സ്‌കൂളില്‍ ഇങ്ങനെ 750 പുസ്തകങ്ങള്‍ എത്തിച്ചു കുമാരദാസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ നേമം സ്‌കൂളിലെ ക്ലാസ് ലൈബ്രറികളിലും 250 പുസ്തകങ്ങള്‍ അദ്ദേഹം ശേഖരിച്ചു നല്‍കി.

ഈ ലോക്ഡൗണ്‍ കാലത്തും വീട്ടിലിരിക്കാന്‍ ഒരുക്കമല്ല കുമാരദാസ്. പുസ്തകങ്ങള്‍ തേടി, വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച്, രോഗികള്‍ക്ക് മരുന്നുമായി യാത്രയിലാണ്. സേവനം തപസ്യയാക്കിയ ഒരധ്യാപകന്റെ നിശബ്ദ പോരാട്ടം. തന്റെ ജീവിതം തലമുറയ്‌ക്ക് പാഠപുസ്തകമാക്കുകയാണ് കുമാരദാസ്. മരണത്തോടെ മണ്ണില്‍ അലിഞ്ഞു ചേരുന്ന പാഴ്‌വസ്തുവാകരുത് ദേഹമെന്നതാണ് ഈ അധ്യാപകന്റെ പക്ഷം.

2016 ല്‍ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ഏറ്റെടുത്തു കൊള്ളാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ നല്ല തീരുമാനത്തിന് ഒപ്പം നില്‍ക്കുക മാത്രമല്ല, തന്റെ മൃതദേഹവും പഠനത്തിന് വിട്ടുനല്‍കാന്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടു ഭാര്യ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചീഫ് അക്കൗണ്ടന്റ് ശൈലജ എസ്. നായര്‍. ജീവിതം അറിവു പകരാനും ജീവിതശേഷം അറിവിന് പാത്രമാകാനും ഉറപ്പിച്ചവര്‍.

ശിവാകൈലാസ്

Tags: death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.