Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മീയ മൂല്യങ്ങളുടെ പൊരുളറിഞ്ഞ ദീപ്തവ്യക്തിത്വം

1973 ലാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ആദേശമനുസരിച്ച് മാതാജിയുടെ പരിശ്രമത്താല്‍ തിരുവനന്തപുരത്ത് തൈക്കാടുള്ള ശ്രീശാരദാ മിഷന്‍ സ്ഥാപിതമായത്. അക്കാലത്ത് മാതാജി നടത്തിയ പ്രഭാഷണങ്ങളും ആധ്യാത്മിക പഠനങ്ങളും ശ്രവിക്കാന്‍ ഒരു കൂട്ടം അമ്മമാര്‍ പതിവായി അവിടെ കൂടിയിരുന്നു. ക്രമേണ അവിടെ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. 1982 ല്‍ ശാരദാമഠത്തിന്റെ കൊല്‍ക്കത്തയിലുള്ള ആസ്ഥാനത്തു നിന്ന് ശാരദാ മഠം തുടങ്ങാനായി വിദേശത്തേക്ക് അയച്ചു. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കായിരുന്നു നിയോഗിച്ചത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 26, 2020, 04:30 am IST
inSamskriti

‘നിങ്ങള്‍ ഈ ഭൂമിയില്‍ വന്നതിന് അടയാളമെന്തെങ്കിലും അവശേഷിപ്പിച്ചു പോകുക.’ സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകള്‍ അന്വര്‍ഥമാക്കിയാണ് പ്രവ്രാജിക അജയപ്രാണ മാതാ ഈ ലോകത്തു നിന്നും യാത്രയായത്. ശ്രീശാരദാ മഠങ്ങളിലും  ശ്രീരാമകൃഷ്ണ ശാരദാമിഷനിലും സമാദരണീയയായിരുന്ന ആ ആത്മീയ തേജസ്സ് ലോകമൊന്നാകെ  മഹത്തായ ആധ്യാത്മിക സമ്പത്ത് പകര്‍ന്നു നല്‍കിയാണ് വിടവാങ്ങിയത്.  തൃശൂരിലെ ആശ്രമവിദ്യാലയത്തില്‍ അധ്യാപികയായെത്തിയ മാതാജിയുടെ കര്‍മരംഗം ശ്രീശാരദാമഠങ്ങളുടെയും ശ്രീരാമകൃഷ്ണ ശാരദാ മിഷന്റെയും ആഗോള ഉപാധ്യക്ഷ തലത്തിലേക്ക് ഉയരുകയായിരുന്നു.  

1973 ലാണ്  കൊല്‍ക്കത്തയില്‍ നിന്നുള്ള ആദേശമനുസരിച്ച് മാതാജിയുടെ പരിശ്രമത്താല്‍ തിരുവനന്തപുരത്ത് തൈക്കാടുള്ള ശ്രീശാരദാ മിഷന്‍ സ്ഥാപിതമായത്. അക്കാലത്ത് മാതാജി നടത്തിയ പ്രഭാഷണങ്ങളും ആധ്യാത്മിക പഠനങ്ങളും ശ്രവിക്കാന്‍ ഒരു കൂട്ടം അമ്മമാര്‍ പതിവായി അവിടെ കൂടിയിരുന്നു. ക്രമേണ അവിടെ വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. 1982 ല്‍ ശാരദാമഠത്തിന്റെ കൊല്‍ക്കത്തയിലുള്ള ആസ്ഥാനത്തു നിന്ന് ശാരദാ മഠം തുടങ്ങാനായി വിദേശത്തേക്ക് അയച്ചു. ആസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്കായിരുന്നു നിയോഗിച്ചത്. അവിടെ മുപ്പതു വര്‍ഷത്തെ സേവനത്തിലൂടെ വിപുലമായൊരു ശിഷ്യസമ്പത്ത് ഉണ്ടാക്കാന്‍ മാതാജിക്ക് കഴിഞ്ഞു. വിശ്രമ ജീവിതം നയിക്കാന്‍ ഇവിടെ തിരിച്ചെത്തിയ ശേഷം മാതാജിയുടെ ജന്മദിനത്തില്‍ സ്‌നേഹാദരങ്ങളര്‍പ്പിക്കാന്‍ ഈ ശിഷ്യഗണങ്ങള്‍ എത്താറുണ്ട്.  

കേരളത്തില്‍ എത്തിയ ശേഷം തൃശൂര്‍ ശാരദാശ്രമത്തിന്റെ അധ്യക്ഷയായി നിയോഗിച്ചെങ്കിലും താമസിച്ചിരുന്നത് ഏറെയും തിരുവനന്തപുരത്ത് തൈക്കാടുള്ള ശാരദാമിഷനിലാണ്. മാതാജിയുടെ ആരോഗ്യാവസ്ഥയ്‌ക്ക് അനുകൂലമായ കാലാവസ്ഥയാണ് തിരുവനന്തപുരത്തേത്. അനന്തപുരിയിലെ ആശ്രമ ഭക്തര്‍ക്ക് അത് അനുഗ്രഹമായി. മന്ത്രദീക്ഷനല്‍കുവാന്‍ അധികാരമുള്ള രണ്ടുമൂന്നു പേരില്‍ കേരളത്തില്‍ നിന്നുള്ള ഏക സംന്യാസിനിയായിരുന്നു മാതാജി.  സുന്ദരമായ ശെലിയില്‍ ആവിഷ്‌കരിച്ചവയായിരുന്നു മാതാജിയുടെ പ്രസംഗങ്ങള്‍.  ഉണര്‍വും ആത്മജ്ഞാനവും  ആത്മവിശ്വാസവും പകരുന്നു സാഹിത്യ സൃഷ്ടികളും മാതാജി സംഭാവന ചെയ്തു.

സംശയങ്ങള്‍ക്കും സമസ്യകള്‍ക്കും ഉത്തരം നല്‍കി  താങ്ങും തണലുമായി വര്‍ത്തിച്ച മാതാജിയുടെ വിയോഗം ആശ്രമഭക്തര്‍ക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ‘സന്തോഷമായിരുന്നാല്‍ ലോകത്തിനും നമ്മള്‍ സന്തോഷം പ്രദാനം ചെയ്യുന്നു’വെന്നായിരുന്നു മാതാജി ഉദ്‌ബോധിപ്പിച്ചിരുന്നത്. ആധ്യാത്മിക മൂല്യങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്താനുള്ള ‘ടിപ്‌സു’കളായിരുന്നു മാതാജിയുടെ പ്രഭാഷണങ്ങള്‍. ആ മൊഴി മുത്തുകളുടെ സമാഹരണമാണ് 2018 ല്‍ പ്രസിദ്ധീകരിച്ച ‘ആത്മജ്ഞാനത്തിലേക്കുള്ള പ്രയാണം’ എന്ന പുസ്തകം.  

കഴിഞ്ഞ മെയ് 11നാണ് അനാരോഗ്യത്തെ തുടര്‍ന്ന്  ശാസ്തമംഗലം രാമകൃഷ്ണാശുപത്രിയില്‍ മാതാജിയെ പ്രവേശിപ്പിച്ചത്. അടുത്തദിവസം താന്‍ യാത്രയാകുമെന്ന് മെയ് 13 ന് മാതാജി ശിഷ്യരോട് പറയുകയുണ്ടായി. അത് യാഥാര്‍ഥ്യമായി. 14 ന് ഉച്ചയ്‌ക്ക് മാതാജി മഹാസമാധിയായി. ലോകസേവനത്തിനായി സമര്‍പ്പിച്ച ആദര്‍ശ പൂര്‍ണമായ ആ ജീവിതം ധന്യം! ധന്യം!

ആര്‍. രമാദേവി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.