Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജയപ്രാണ മാതാജി…ആത്മജ്ഞാനത്തിന്റെ അണയാത്ത മാര്‍ഗ്ഗദീപം

(അടുത്തയിടെ സമാധിയായ, ശ്രീ ശാരദാമഠം, ശ്രീരാമകൃഷ്ണ ശാരദാ മിഷന്‍ തുടങ്ങിയവയുടെ മുന്‍ ആഗോള ഉപാധ്യക്ഷ പ്രവ്രാജിക അജയ പ്രാണമാതയുടെ 'സമാരാധനാ ദിന'മാണിന്ന്. ഭാരതത്തിന്റെ മഹത്തായ ആത്മീയ സമ്പത്ത് ലോകമെങ്ങും പകര്‍ന്നേകിയ മാതാജിയുടെ സ്മൃതികള്‍ക്കു മുമ്പില്‍ പ്രാര്‍ഥനയോടെ...)

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 26, 2020, 04:14 am IST
inSamskriti

അനാദികാലം മുതല്‍ മണ്ണിന്റെ ഉപ്പായി മാറുന്ന ചില മഹത് വ്യക്തിത്വങ്ങളുണ്ട്. ഭൗതിക ശരീരം ഉപേക്ഷിക്കുമ്പോഴാണ് ഇവരെ ലോകം കൂടുതല്‍ അറിയുക. ആകാശത്തില്‍ നക്ഷത്രങ്ങള്‍ എന്നപോലെ ഭാരതീയ  നഭോമണ്ഡലത്തെ പ്രകാശമാക്കുന്ന ധാരാളം മഹാത്മാക്കള്‍ നമുക്കുണ്ട്. അവരുടെ ശ്രേണിയിലേക്ക് പൂജനീയ അജയപ്രാണ മാതാജിയും അലിഞ്ഞ് ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 14ന് ഭഗവത് പാദങ്ങളില്‍ വിലയം പ്രാ

പിച്ച മാതാജി ആദ്ധ്യാത്മിക മണ്ഡലത്തിന് സ്‌നേഹ സമ്പന്നയായ ആദ്ധ്യാത്മിക ഗുരുവായിരുന്നു. ശ്രീശാരദാ  മഠത്തിന്റെയും ശ്രീരാമകൃഷ്ണ ശാരദാമിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ്വ് പകര്‍ന്ന വ്യക്തിത്വമാണ്. പ്രസിഡന്റ് പദവിയിലിരുന്നു വിവിധ മേഖലകളില്‍ ആര്‍ഷ സംസ്‌കാരം പകര്‍ന്ന് നല്‍കാന്‍ ഈ ജന്മത്തിന് കഴിഞ്ഞു.

ആധുനിക യുഗത്തിന്റെ സാങ്കേതിക വിപ്ലവത്തിന്റെ ലോകത്ത് മാതാജിയെ പോലെയുള്ളവരുടെ ജന്മങ്ങള്‍ വളരെ പ്രസക്തമാണ്. എന്നാല്‍ ചിലകോണുകളിലെങ്കിലും എല്ലാകാലത്തും ഈ ഗുരുപരമ്പരകളുടെ ചിന്താസാന്നിധ്യങ്ങളെ കുറിച്ച് ചില സംശയങ്ങള്‍ ഉടലെടുക്കാം.  യുക്തിയുടെയും ന്യായത്തിന്റെയും തര്‍ക്കത്തിന്റെയും അളവ് കോലില്‍ ഉള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് ശ്രീരാമകൃഷ്ണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. അതിനാല്‍ ഇതിനും വ്യക്തമായ ഉത്തരം നല്‍കാന്‍ നമ്മുടെ ആര്‍ഷ സംസ്‌കാരത്തിന് ആകും.  സമകാലിക ലോകത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ തന്നെ ഈ സംശയങ്ങളുടെ ഉത്തരങ്ങളുണ്ട്. സാങ്കേതിക ഭൗതിക സാഹചര്യങ്ങള്‍ അടങ്ങിയ കുടുംബങ്ങളില്‍ യൗവ്വനയുക്തരായ മക്കളും വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളും നാളത്തെ പ്രതീക്ഷകളാകുന്ന കുട്ടികളും അടങ്ങുന്നു. ഇവയില്‍ എല്ലാ ഘടകങ്ങളും ഒരു  മാതൃകാകുടുംബത്തിന്റെ അനിവാര്യതകളാണ്. കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലും മാതാപിതാക്കളുടെ തലോടലുകളും ഭാര്യാഭര്‍തൃ ബന്ധത്തിന്റെ ദൃഢതയും ഒരുകുടുംബത്തിന്റെ കെട്ടുറപ്പിന്റെ നല്ലമാതൃകകളാണ്.

ഇതിനെക്കാള്‍ പ്രധാനമാണ് ആത്മസാക്ഷാത്കാരം സിദ്ധിച്ച മഹാഗുരുക്കന്മാര്‍. തപസ്വികളായ അവരുടെ ജോലിതന്നെ ജീവിതത്തെ പഠിപ്പിക്കലാണ്. ശരീരതലത്തെ അതിക്രമിച്ച് മാനസികവും ബൗദ്ധികവും ആത്മീയവുമായ തലങ്ങളെ സാക്ഷാത്കരിച്ച് ജീവിതവും കുടുംബവും സാര്‍ത്ഥകവും കൃതാര്‍ത്ഥവുമാക്കാന്‍ മഹാത്മാക്കള്‍ വഹിക്കുന്ന പങ്ക് വാക്കുകള്‍ക്ക് അതീതമാണ്. മനുഷ്യനെ ദേവനായി പരിവര്‍ത്തനപ്പെടുത്തുകയാണ് അവര്‍. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണമെങ്കില്‍ ജീവിതത്തിന്റെ അഞ്ച് പതിറ്റാണ്ടിന്റെ പക്വതയിലേക്ക് എത്തണം. നമ്മുടെ സ്വഭാവത്തിലേക്ക് ആത്മജ്ഞാനം പകര്‍ന്ന് നല്‍കുകയാണ് ഇവര്‍ അതുകൊണ്ട് തന്നെ അജയ പ്രാണാമാതാജി പറഞ്ഞ രണ്ട് മൂന്ന് ഉപദേശങ്ങള്‍ എക്കാലത്തും പ്രസക്തമാണ്  നാം ഏവരും പ്രാര്‍ത്ഥിക്കുന്നവരാണ്.സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടിയാകരുത് നമ്മുടെ  പ്രാര്‍ത്ഥന.

ഇക്കാര്യം വിശദമാക്കാന്‍ ഒരു കഥയും വിസ്തരിക്കുന്നു. ഹിമാലയത്തിലെ ഒരു ഗുഹയില്‍ ചെറുപ്പക്കാരനായ ഒരു സംന്യാസി ഉണ്ടായിരുന്നുവത്രെ.  ഭക്ഷണത്തിന് ഭിക്ഷ സ്വീകരിക്കാന്‍ ഏറെ താഴേക്ക് അദ്ദേഹത്തിന് ഇറങ്ങിവരേണ്ടിയിരുന്നു. എന്നാല്‍ ഒരു കുതിരയുണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നതിനാല്‍ അദ്ദേഹം ഇക്കാര്യം പ്രാര്‍ത്ഥിച്ചു. ഉടന്‍തന്നെ ഇവിടേക്ക് വന്ന പട്ടാളക്കാരന്‍ പിറന്ന് വീണ ഒരു കുതിരക്കുട്ടിയെ അദ്ദേഹത്തിന് കൈമാറി.  കുതിരയുടെ സംരക്ഷണം അങ്ങനെ സംന്യാസിയുടെ ചുമലിലായി. ചുരുക്കത്തില്‍ കുട്ടിക്കുതിര സംന്യാസിക്ക്  ഒരു ബാധ്യതയായിരുന്നു. ഇടയ്‌ക്ക് ഇടയ്‌ക്ക് മാതാജി ഈ കഥപറയാറുണ്ടായിരുന്നു. ഇത് ചിലരുടെയെങ്കിലും അവസ്ഥയുമായി സാമ്യമുണ്ടായിരുന്നു. ഈശ്വരന്‍ നേരിട്ട് വന്ന് സഹായിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വേഷപ്രച്ഛന്നനായിവന്ന് ഭക്തരെ അനുഗ്രഹിക്കാനാണ് ഭഗവാന് ഇഷ്ടമെന്ന് മാതാജി പറയുന്നു. ഇത് തിരിച്ചറിയാന്‍ ഹൃദയവിശാലതയും ആത്മാര്‍ത്ഥതയും നമുക്ക് വേണം

മനുഷ്യജീവിതത്തില്‍ മഹത്തായ കാര്യങ്ങള്‍ നേടണം എങ്കില്‍ അപാരമായ ക്ഷമയും അസാമാന്യ ധൈര്യവും അത്യധികം പരിശ്രമവും കൂടിയേ തീരൂ . വിവേകാനന്ദസ്വാമിജിയുടെ വാക്കുകള്‍ മാതാജി പലപ്പോഴും ഉദ്ധരിക്കാറുണ്ട്. വില്ലിലിരിക്കുന്ന അമ്പില്‍ നമുക്കാണ് നിയന്ത്രണം. അതുപോലെ നമ്മുടെ ഭാവിമെച്ചപ്പെടുത്താനും നശിപ്പിക്കാനും നമുക്ക് കഴിയും.  അതുകൊണ്ട് ഒരോ ചുവടുവെയ്‌പ്പും കരുതലോടെവേണം.  ഇന്ന് മാതാജിയുടെ ഓര്‍മ്മകള്‍ പങ്ക് വെയ്‌ക്കുന്ന സമാരാധനയുടെ ദിനമാണ്. കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങുകള്‍ വിവിധ ഇടങ്ങളില്‍ നടക്കും. തൈക്കാട്ടെ ആശ്രമത്തില്‍ ഹോമവും യതിപൂജയും നടക്കും.

വിവേകാനന്ദസ്വാമിയുടെ വാക്കുകള്‍  നെഞ്ചിലേറ്റി   ശ്രീരാമകൃഷ്ണ ദേവന്റെയും ശാരദാദേവിയുടെയും ജീവിത ആദര്‍ശങ്ങള്‍ മുന്‍നിര്‍ത്തി ലോക നന്മയ്‌ക്കായി അഹോരാത്രം പ്രവര്‍ത്തിച്ച മാതാജിയുടെ കാല്‍പാടുകള്‍ നമുക്കും  പിന്‍തുടരാം.

വിശ്വദേവപ്രാണ മാതാജി

(മാവേലിക്കര ശാരദാമഠം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

Samskriti

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

Samskriti

കൃഷ്ണസ്പര്‍ശം: കംസവധം

Samskriti

ഭാഷാ സൗന്ദര്യലഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.