Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് ഇന്ന് തുടക്കം; അദ്ധ്യാപകര്‍ ആശങ്കയില്‍

സംസ്ഥാനത്താകെ 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളാണ് ഉള്ളത്. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ സോണുകളായി തിരിച്ചാണ് മൂല്യനിര്‍ണയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2020, 09:50 am IST
inKozhikode

കോഴിക്കോട്: എസ്എസ്എല്‍സി മൂല്യനിര്‍ണയക്യാമ്പുകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ അദ്ധ്യാപകര്‍ ആശങ്കയില്‍. പൊതുഗതാഗതസംവിധാനം ഇല്ലാത്തതും കോവിഡ് 19 കൂടുതല്‍ പേരില്‍ സ്ഥിരീകരിക്കപ്പെടുന്നതുമാണ് അദ്ധ്യാപകരെ ആശങ്കപ്പെടുത്തുന്നത്. മൂല്യനിര്‍ണയ ക്യാമ്പുകളില്‍ സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍കരുതലുകളും എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്ര അദ്ധ്യാപകര്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.  

കോഴിക്കോട് ജില്ലയില്‍ അഞ്ചു സെന്ററുകളാണ് ഉള്ളത്. ഇതില്‍ രണ്ടു സെന്ററുകളിലാണ് ഇന്ന് മൂല്യനിര്‍ണയം ആരംഭിക്കുക. കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് ബോയ്‌സ് സ്‌കൂളില്‍ മലയാളവും കൊയിലാണ്ടി ഗവ.വിഎച്ച്എസ്എസ് ബോയ്‌സില്‍ ഇംഗ്ലീഷ് പേപ്പറിന്റെയും മൂല്യനിര്‍ണയം നടക്കും. ഉറുദു, അറബി, സംസ്‌കൃതം തുടങ്ങിയവയുടെ മൂല്യനിര്‍ണയം ജൂണ്‍ ഒന്ന് മുതലാണ്. ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം പരീക്ഷകള്‍ നടക്കാനുമുണ്ട്.  

സംസ്ഥാനത്താകെ 54 മൂല്യനിര്‍ണയ കേന്ദ്രങ്ങളാണ് ഉള്ളത്. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് എന്നീ സോണുകളായി തിരിച്ചാണ് മൂല്യനിര്‍ണയം.  കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ നോര്‍ത്ത് സോണിലാണ്. നാലു ജില്ലകള്‍ക്കുമായി വിവിധ വിഷയങ്ങളുടെ മൂല്യനിര്‍ണയത്തിന് ഒന്നോ രണ്ടോ കേന്ദ്രങ്ങളാണ് ഉള്ളത്. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങളില്‍ താമസിച്ച് മൂല്യനിര്‍ണയം നടത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. അദ്ധ്യാപകര്‍ക്ക് അവരുടെ അടുത്തുള്ള ക്യാമ്പില്‍ പോകാമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഒരു ജില്ലയില്‍ ഒന്നോ രണ്ടോ കേന്ദ്രങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇത് പ്രായോഗികമല്ല. ഹിന്ദിയുടെ ക്യാമ്പ് ഓരോ മേഖലയിലും ഒന്നുമാത്രമാണുള്ളത്. നോര്‍ത്ത് സോണ്‍ ക്യാമ്പ് തലശ്ശേരി തിരുവങ്ങാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ്. സൗത്ത്  മേഖലയില്‍ ഇത് കൊല്ലം പാരിപ്പള്ളിയിലാണ്. കൊറോണ പശ്ചാത്തലത്തില്‍ യാത്രയും താമസവുമെല്ലാം പ്രശ്‌നമാകു മെന്നാണ് അദ്ധ്യാപകരില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ച് രാഷ്‌ട്രഭാഷാവേദി വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.  

കോഴിക്കോട് ചാലപ്പുറം ഗവ.ഗണപത് ബോയ്‌സ് സ്‌കൂളിലെ ക്യാമ്പില്‍ കാസര്‍കോഡ്, വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 175 ഓളം അദ്ധ്യാപകരാണ് എത്തേണ്ടത്. വാഹനസൗകര്യം ഇല്ലാത്ത തിനാല്‍ എത്താന്‍ സാധിക്കില്ലെന്ന് സമീപജില്ലകളില്‍ നിന്നുള്ള മിക്ക അദ്ധ്യാപകരും ക്യാമ്പിന്റെ ചുമതലയുള്ള അദ്ധ്യാപികയെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ ഉള്ള ചിലരും ഇക്കാര്യം  അറിയിച്ചിട്ടുണ്ട്. അതേസമയം ആരെങ്കിലും താമസസൗകര്യം ആവശ്യ പ്പെട്ടാല്‍ സ്‌കൂളില്‍ അതിനുള്ള സൗകര്യം ഒരുക്കുമെന്നും അവര്‍ അറിയിച്ചു.  

നേരത്തെ തുടങ്ങിയ ഹയര്‍സെക്കന്‍ഡറി മൂല്യ നിര്‍ണയക്യാമ്പില്‍ ആകെ മുപ്പത് ശതമാനം അദ്ധ്യാപകര്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. അതുപോലെ എസ്എസ്എല്‍സിയ്‌ക്കും അദ്ധ്യാപകരുടെ എണ്ണം കുറയുമെന്നുറപ്പായി.  

Tags: teachersexamഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.