Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശാ വര്‍ക്കര്‍മാര്‍ക്കു കൊടുക്കുന്ന പരിഗണ പോലും ജെപിഎച്ച് നഴ്‌സുകള്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും സര്‍ക്കാര്‍ നല്‍ക്കുന്നില്ലെ ആക്ഷേപം

പഞ്ചായത്തുകള്‍ തോറും ആരോഗ്യ പ്രവര്‍ത്തനത്തിന് നിയുക്തരാണിവര്‍. കുട്ടികളുടെയും ഗര്‍ഭിണികളുടെയും ഉള്‍പ്പെടെ സാമൂഹ്യ ആരോഗ്യ മേഖലയിലാണ് അധിക സമയവും. ഇതില്‍ വനിതകള്‍ അയ്യായിരത്തോളമുണ്ട്. ആശുപത്രികളില്‍ ചികിത്സാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, മെഡിക്കല്‍ രംഗത്ത് സഹായിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങളും പ്രശംസകളും കിട്ടുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 17, 2020, 01:15 pm IST
in Kerala

കൊച്ചി: എന്നും പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള നഴ്‌സുമാരില്‍ ഒരു വിഭാഗം കൊറോണാ പ്രതിരോധത്തിന് രാപകല്‍ പണിയെടുത്തിട്ടും വേണ്ട തലത്തിലും തരത്തിലും അംഗീകരിക്കപ്പെടാതെ പോകുന്നു. സംസ്ഥാന സര്‍ക്കാരും ഈ വിഭാഗത്തെ അവഗണിക്കുന്നു. ഇവരെ സഹായിക്കാന്‍ നിയുക്തരായ ആശാ വര്‍ക്കര്‍മാര്‍ക്കു കൊടുക്കുന്ന പരിഗണനയും സംസ്ഥാന ആരോഗ്യ വകുപ്പുജീവനക്കാരായ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് (ജെപിഎച്ച്) നഴ്‌സുമാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ലഭിക്കുന്നില്ല.

പഞ്ചായത്തുകള്‍ തോറും ആരോഗ്യ പ്രവര്‍ത്തനത്തിന് നിയുക്തരാണിവര്‍. കുട്ടികളുടെയും ഗര്‍ഭിണികളുടെയും ഉള്‍പ്പെടെ സാമൂഹ്യ ആരോഗ്യ മേഖലയിലാണ് അധിക സമയവും. ഇതില്‍ വനിതകള്‍ അയ്യായിരത്തോളമുണ്ട്. ആശുപത്രികളില്‍ ചികിത്സാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍, മെഡിക്കല്‍ രംഗത്ത് സഹായിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങളും പ്രശംസകളും കിട്ടുന്നു. പക്ഷേ, അടിസ്ഥാന തലത്തില്‍ പ്രതിരോധ പ്രവര്‍ത്തകരായ ജെപിഎച്ച് നഴ്‌സുമാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സേവനങ്ങള്‍ പലരും കണക്കിലെടുക്കുന്നില്ല.

പഞ്ചായത്ത് തലത്തില്‍ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഇവരുണ്ട്. കൊറോണ കാലത്ത് ചെക്‌പോസ്റ്റുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ഉള്‍പ്പെടെ രാപകല്‍, വിശ്രമ ദിവസങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികളുടെ പരിശോധന ഉള്‍പ്പെടെ ഇവരാണ് നടത്തുന്നത്. അപായ സാധ്യത ഏറെയുള്ള പ്രവര്‍ത്തനം. എന്നാല്‍, സര്‍ക്കാരിന്റെ അറിയിപ്പുകളിലോ ഉത്തരവുകളിലോ ഒന്നും ഈ വിഭാഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ആരോഗ്യമന്ത്രിയോ മുഖ്യമന്ത്രിയോ ഇവരെക്കുറിച്ച് പറയുന്നില്ല.

ഇവരെ സഹായിക്കാനാണ് ആശാവര്‍ക്കര്‍മാര്‍. അവര്‍ കാല്‍ ലക്ഷത്തിലേറെ വരും. സര്‍ക്കാര്‍ സ്ഥിരം ജോലിക്കാരല്ല. പക്ഷേ സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്കും ചികിത്സാ നഴ്‌സുമാര്‍ക്കും നല്‍കുന്ന പ്രശംസ ജെപിഎച്ച് ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. എന്നാല്‍, ഏറ്റെടുത്ത ജോലി കര്‍ത്തവ്യമായി ചെയ്യുകയാണെന്നും ആരെയും കാണിക്കാനല്ല ജോലി ചെയ്യുന്നതെന്നും കേരള സര്‍ക്കാര്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ടി.സി. രതീദേവി ‘ജന്മഭൂമി’യോട് പ്രതികരിച്ചു. അംഗീകാരം പ്രോത്സാഹനമായേക്കും, പക്ഷേ അതില്ലെങ്കിലും കര്‍ത്തവ്യത്തില്‍ ഞങ്ങള്‍ ആരും വീഴ്ചവരുത്തില്ല, അവര്‍ പറഞ്ഞു.

ആശാവര്‍ക്കര്‍മാര്‍ സര്‍ക്കാര്‍ ജീവനക്കാരല്ലെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവരാണ്. ഇവര്‍ക്കുള്ള വേതന വിഹിതത്തില്‍ വലിയൊരു വിഹിതം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ഇവര്‍ക്ക് കേന്ദ്രം ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കിയിരുന്നു.

Tags: keralanursecoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.