Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതി

കാസര്‍കോട് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2020, 07:53 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കോറോണ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി. പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗമുള്ളവര്‍, പ്രായമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. 

പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം, സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി. പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും. കൂടാതെ ഇവര്‍ക്കെതിരെ എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. തലപ്പാടി വഴി അതിര്‍ത്തി കടന്ന് വരുന്നവര്‍ ദേശീയ പാതയിലൂടെ മാത്രമേ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാന്‍ പാടുള്ളൂ. സഞ്ചാരത്തിന് ഊടു വഴികളോ, കെഎസ്ടിപി റോഡോ തെരഞ്ഞെടുക്കരുത്.

ക്വാറന്റൈയിന്‍ ചെയ്യുമ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ അനുമതി ആവശ്യമാണ്. പോലീസും റവന്യൂ ഉദ്യോഗസ്ഥരും മാത്രമായി ക്വാറന്റൈയിന്‍ ചെയ്യരുത്. തീവണ്ടി മാര്‍ഗ്ഗമെത്തുന്നവരെ പരിശോധിക്കുന്നതിന് കാലിക്കടവ്, തലപ്പാടി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ഇവര്‍ക്കും പാസ് ഉണ്ടെങ്കില്‍ മാത്രമേ കടത്തി വിടുകയുള്ളൂ. വരും ദിവസങ്ങളില്‍ തലപ്പാടിയിലെ ഹെല്‍പ്പ് ഡെസ്‌കുകളുടെ എണ്ണം പത്തായി ചുരുക്കും. ഇതിനാവശ്യമായ നടപടികള്‍ കെകൊള്ളാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടറെ ചുമതലപ്പെടുത്തി.

വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. സ്ഥാപനങ്ങളില്‍ ഹാന്റ് സാനിറ്ററൈസര്‍ ഉറപ്പു വരുത്തുകയും ജീവനക്കാര്‍ മാസ്‌ക് ധരിക്കുകയും വേണം. പൊതുയിടങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി കൈകൊള്ളും. വിദേശത്ത് നിന്ന് വരുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധമായും ജില്ലാഭരണകൂടത്തിന്റെ സ്ഥാപന ക്വാറന്റൈയിനില്‍ കഴിയണം. തുടര്‍ന്ന് ഇവരുടെ സ്രവ പരിശോധന നടത്തും. ഫലം പോസറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ വീട്ടിലെ റൂം ക്വാറന്റൈയിനിലേക്കും മാറാം. 

റൂം ക്വാറന്റൈയില്‍ കഴിയുന്നവരുടെ വീടുകളില്‍ പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇവരെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ക്വറന്റൈയിനിലേക്ക് മാറ്റും 
കോവിഡ് കെയര്‍ സെന്ററുകളായി നിശ്ചയിച്ച ഹൈസ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ ബാക്കിയുള്ളതിനാല്‍ ഈ പട്ടികയില്‍പ്പെട്ട ലോഡ്ജുകളിലായിരിക്കും ക്വാറന്റൈയിനുള്ളവരെ പാര്‍പ്പിക്കുക. തുക നല്‍കി പാര്‍പ്പിക്കുന്ന ക്വാറന്റെയിന്‍ കേന്ദ്രങ്ങളെ കുറിച്ച് ആലോചിക്കും. കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാവുള്ള ചുമതല റവന്യൂ വകുപ്പിനാണ്. ഇതിനായി കുടൂതല്‍ തുക ആവശ്യമായി വന്നാല്‍ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് വകയിരുത്താം. കോവിഡ് കെയര്‍ സെന്ററുകളുടെ സുരക്ഷാ ചുമതല പോലീസ് നിര്‍വഹിക്കും. അലഞ്ഞ് തിരിയുന്നവരെ പാര്‍പ്പിക്കാന്‍ കാസര്‍കോട് ബി.ഇ.എം യു പി സ്‌കൂള്‍ ഏറ്റെടുക്കും. ഇതിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കാസര്‍കോട് മുന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കി. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ നിയമം 2005 അനുസരിച്ച് പ്രവര്‍ത്തിക്കണം. ഉപ്പള, ചെര്‍ക്കള, കാസര്‍കോട്, കുമ്പള, കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വിലകയറ്റം പരിശോധിക്കുന്ന നടപടികളിലും ഇവര്‍ ഇടപെടും. മെയ് 15 ന് കാഞ്ഞങ്ങാട് നിന്ന് 1480 അതിഥി തൊഴിലാളിയുമായി ഉത്തര്‍പ്രദേശിലേക്ക് തീവണ്ടി പുറപ്പെടും. കോവിഡ് കാലത്ത് സ്തുതാര്‍ഹമായ സേവനം നടത്തിയ ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിന് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇന്ന് മുതല്‍ കളക്ടറേറ്റിലേക്കും ജില്ലാ കോടതിയിലേക്കും ജീവനക്കാരെ എത്തിക്കുന്നതിന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും.

ജില്ലാ പോലീസ് മേധാവി പി.എസ് സാബു,സബകളക്ടര്‍ അരുണ്‍ കെ വിജയന്‍, എഡിഎം എന്‍.ദേവിദാസ്, ആര്‍ഡിഒ അഹന്മദ് കബീര്‍, ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ എ.ടി മനോജ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന്‍ സ്വാതി വാമന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ രെജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

Tags: kasargodcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.