Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീടിനു യോജിച്ച ആകൃതി

വാസ്തുവിദ്യ 10

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 7, 2020, 04:00 am IST
inSamskriti

വീടിന്റെ അളവുകള്‍, സ്ഥാനം, ദ്രവ്യങ്ങള്‍, നിര്‍മാണം എന്നിവയോളം പ്രാധാന്യമുള്ളതാണ് വീടിന്റെ ആകൃതിയും. വാസ്തുപുരുഷമണ്ഡല പ്രകാരവും അനുപാതികവും സമമിതിയിലുമുള്ള ആകൃതികളാണ് വീടിനു ഏറ്റവും യോജിച്ചത്. ഇപ്രകാരം ചതുരാകൃതിയാണ് വീടുകള്‍ക്ക് സ്വീകരിക്കാവുന്നതില്‍ ഏറ്റവും ഉത്തമമായത്. ദീര്‍ഘ വിസ്താരങ്ങള്‍ തമ്മിലുള്ള അനുപാതം 1:1.25, 1:1.5 ആയിട്ടുള്ള പാദാധികമോ അര്‍ദ്ധാധികമോ ആയ ഗുണാംശ വിസ്താരത്തോടു കൂടിയവയാണ് സ്വീകാര്യമായിട്ടുള്ളത്. സമചതുരം മൂന്ന്, അഞ്ച് കോണുകളുള്ളവ, വൃത്തം, ഷട്‌കോണ്‍, അഷ്ടകോണ്‍ ആകൃതികളും ഗൃഹനിര്‍മാണത്തിനുചിതമല്ല. എന്നാല്‍ മേല്‍ പറഞ്ഞ ആകൃതികളില്‍ സമചതുരം, വൃത്തം, ഷട്‌കോണ്‍, അഷ്ടകോണ്‍ എന്നിവയെല്ലാം ദേവാലയ നിര്‍മാണത്തിനു സ്വീകരിക്കാവുന്നതുമാണ്.  

ചതുരാകൃതിയുള്ള വീടുകള്‍ക്ക് തന്നെ അനാവശ്യമായ നീട്ടലുകളോ കുറച്ചിലുകളോ യോജിച്ചതല്ല. ‘അവികലപുരുഷേ വസതാം മാനാര്‍ത്ഥയുതാനി സൗഖ്യാനി’ എന്ന പ്രമാണമനുസരിച്ചു വാസ്തുപുരുഷന്റെ അവികലത്വം ഉറപ്പു വരുത്തണം. വാസ്തുപുരുഷ അവയവ സങ്കല്പത്തിലുള്ള ഗൃഹഭാഗങ്ങള്‍ക്കുണ്ടാകുന്ന ഹാനി ഗൃഹവാസികള്‍ക്ക് ദോഷകരമാണ്. അതിനാല്‍ അവയവങ്ങളുടെ പ്രാധാന്യം അനുസരിച്ചുള്ള ശ്രദ്ധ നിര്‍മാണത്തിന് സ്വീകരിക്കണം. അവയവകല്പനയില്‍ തന്നെ തെക്കുപടിഞ്ഞാറ് ഭാഗമായ ചരണ ഭാഗവും വടക്കു കിഴക്കുള്ള ശിരോഭാഗവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ആ ഭാഗങ്ങളുടെ അഭാവമോ അലോസരമോ ഗൃഹവാസികള്‍ക്കു ഗുണകരമല്ല എന്ന് സാരം. ഗൃഹങ്ങള്‍ക്ക് തെക്കോട്ടോ പടിഞ്ഞാറോട്ടോ ഉള്ള നീട്ടലുകളും ശാസ്ത്രം അനുവദിക്കുന്നില്ല. ദ്വിശാലത്രിശാല സങ്കല്‍പ്പങ്ങള്‍ക്ക് പോലും ഈ ദിക്കുകളുടെ അലോസരം വന്നു കൂടാത്തതാണ്. അതിനാല്‍ വീടിനെ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ദിശയെ പൂര്‍ണമായും പരിഗണിക്കണമെന്ന് ശാസ്ത്രം നിര്‍ദ്ദേശിക്കുന്നു. ‘ഇച്ഛെദ്യദി ഗൃഹവൃദ്ധിം തത്സമന്താത് വിവര്‍ധയേത് തുല്യം’ എന്നാണ് പ്രമാണം.  

വീടിന്റ നിര്‍മാണ സങ്കല്പ്പത്തെ അടിസ്ഥാനമാക്കി പ്രധാന ഗൃഹങ്ങള്‍ക്ക് വാസ്തു മണ്ഡലത്തെ കല്പ്പിച്ചുക്കൊള്ളണം. പ്രധാനാലയങ്ങള്‍ക്ക് മണ്ഡലസങ്കല്പം നിര്‍ബന്ധമായും പാലിക്കണം. ഉപാലയങ്ങള്‍ ചേര്‍ന്നു വരുന്നു എങ്കില്‍ പോലും തെക്കും പടിഞ്ഞാറും സ്വീകരിക്കാതിരിക്കുകയാണുചിതം. ആകൃതിയെ നിര്‍ണയിച്ചു വാസ്തു പുരുഷമണ്ഡലത്തെ വിന്യാസം ചെയ്ത് ബ്രഹ്മസ്ഥാനവും മര്‍മസ്ഥാനങ്ങളെയും സൂത്ര സ്ഥാനങ്ങളെയും നിര്‍ണയിച്ചു, ഭിത്തി, തൂണ്‍ വേധങ്ങളില്ലാത്ത വിധം ഉള്‍മുറികള്‍ക്ക് സ്ഥാനം കല്‍പ്പിക്കണം. ഉള്‍മുറികള്‍ക്കും മുന്‍പ് പറഞ്ഞ ആകൃതി നിയമങ്ങള്‍ ബാധകമാണെന്നറിഞ്ഞു കൊള്ളണം.  

ഗൃഹങ്ങള്‍ക്കെന്ന പോലെ തന്നെ പുരയിടങ്ങള്‍ക്കും പരമസായിക വാസ്തു മണ്ഡലാകൃതിയാണുചിതമായിട്ടുള്ളത്. അതുപ്രകാരം കൃത്യമായ ആകൃതി അനുസരിച്ചു വേണം ഗൃഹങ്ങളുമായി ബന്ധപ്പെട്ട മറ്റു ഉപനിര്‍മിതികള്‍ക്ക് സ്ഥാനം കല്പിക്കേണ്ടത്. ഗൃഹമണ്ഡലാകൃതിക്ക് അകത്തായി കിണര്‍, സെപ്റ്റിക് ടാങ്ക് പോലുള്ള മറ്റു ഉപനിര്‍മിതികള്‍ വരാതിരിക്കണം. ഇത്തരത്തില്‍ കൃത്യമല്ലാത്ത ആകൃതിയിലുള്ളവ ഗൃഹങ്ങളെയോ പുരയിടങ്ങളെയോ ഏറ്റവും സാധ്യമായ വാസ്തുമണ്ഡലാകൃതിയിലേക്ക് പുനര്‍നിര്‍ണയിക്കുന്നതാണ് സുഖവാസത്തിനനുയോജ്യമായിട്ടുള്ളത്.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Tags: house
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.