Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊറോണക്കാലത്തും ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം; ആഗോള ഭീഷണി ഉയര്‍ത്തുന്ന രാജ്യമെന്ന് തെളിയിക്കുന്നു; തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനിടയിലും അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ താല്‍പര്യപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2020, 08:39 pm IST
in India

ന്യൂദല്‍ഹി: കൊറോണക്കാലത്തും ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ആഗോള ഭീഷണി ഉയര്‍ത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് വീണ്ടും തെളിയിക്കുകയാണെന്നും കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. വാര്‍ത്താ ഏജന്‍സിയായ പിടിഐയ്‌ക്കു നല്‍കിയ അഭിമുഖത്തിലാണ് നരവനെ ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയത്.  

സങ്കുചിത മനോഭാവവും നിയന്ത്രിത അജന്‍ഡയുമായി ഭീകരരെ ജമ്മു കശ്മീരിലേക്ക് പാക്കിസ്ഥാന്‍ അയയ്‌ക്കുകയാണ്. ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയ കരസേനാ മേധാവി കശ്മീരിന്റെ സുഹൃത്താണെന്നു പറയുന്ന പാക്കിസ്ഥാന്‍ കശ്മീരികളെ കൊന്നൊടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിനിടയിലും അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് നുഴഞ്ഞുകയറ്റം നടത്തി ഇന്ത്യയെ ആക്രമിക്കാനാണ് പാക്കിസ്ഥാന്‍ താല്‍പര്യപ്പെടുന്നത്. ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന നടപടി പാക്കിസ്ഥാന്‍ നിര്‍ത്തുന്നതുവരെ ഇന്ത്യ തിരിച്ചടി നല്‍കിക്കൊണ്ടിരിക്കും.  

സൈന്യത്തിലും കൊറോണ പടര്‍ന്നുപിടിക്കുന്നുണ്ട്. പാക്ക് സര്‍ക്കാര്‍ അവിടുത്തെ ആളുകള്‍ക്ക് കുറഞ്ഞ വിലയേ നല്‍കുന്നുള്ളൂ. അവശ്യ വസ്തുക്കളിലും മെഡിക്കല്‍ ഉപകരണങ്ങളിലും വലിയ കുറവ് പാക്കിസ്ഥാനില്‍ അനുഭവപ്പെടുന്നുണ്ട്. സാര്‍ക് വിഡിയോ കോണ്‍ഫറന്‍സില്‍പ്പോലും പാക്കിസ്ഥാന്റെ ഈ സങ്കുചിത മനോഭാവം കടന്നുകയറിയിരുന്നു. സ്വന്തം പൗരന്മാരെ മഹാമാരിയില്‍നിന്നു രക്ഷിക്കാന്‍ വഴി കണ്ടെത്തുന്നതിനു പകരം കശ്മീരിലില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചാണ് പാക്കിസ്ഥാന്‍ പറഞ്ഞത്.

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെ തീവ്രത പാക്കിസ്ഥാന്‍ കൂട്ടിയിട്ടുണ്ട്. നിയന്ത്രണരേഖയ്‌ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെയാണ് പാക്ക് സൈന്യം ലക്ഷ്യമിടുന്നത്. ഭീകരരുടെ പട്ടികയില്‍നിന്ന് പാക്കിസ്ഥാന്‍ പലരുടെയും പേരു മാറ്റിയത്, അവര്‍ ഭീകരരരെ രാജ്യത്തിന്റെ നയമായി കാണുന്നതിന്റെ തെളിവാണെന്നും നരവനെ ചൂണ്ടിക്കാട്ടി.

വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ചഞ്ച്മുള്ള ഗ്രാമത്തില്‍ ഭീകരര്‍ വീടിനുള്ളില്‍ ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ സൈന്യം ഇറങ്ങിയിരുന്നു. ഈ പോരാട്ടത്തില്‍ കേണല്‍ അടക്കം 5 പേര്‍ വീരമൃത്യു വരിച്ചു. പാക്ക് സ്വദേശിയായ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ 2 ഭീകരരെയും വധിച്ചിട്ടുണ്ട്. ഹന്ദ്വാരയില്‍ ജീവന്‍ വെടിഞ്ഞ 5 സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.

Tags: indiaarmyindian armyattackനരവനെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.