Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

‘എന്നെ മര്‍ദ്ദിച്ചത് പത്തുപേര്‍’; ക്രിമിനലുകളുടെ പേര് കേന്ദ്രമന്ത്രിയോട് വെളിപ്പെടുത്തി പ്രവീണ്‍; ഇടപെട്ട് ഇന്ത്യന്‍ എംബസി; ജിഹാദികള്‍ക്കെതിരെ നടപടി

കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി , കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്‌കര്‍ , ഹനീഫ , ഷനോദ് തുടങ്ങിയവര്‍ ആണ് ആക്രമിച്ചതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 02:24 pm IST
inMarukara

കുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒമാനില്‍ എത്തിയ വീഡിയോ ഷെയർ ചെയ്തതിന്റെ പേരില്‍ അക്രമിച്ച ജിഹാദികളുടെ പേരുകള്‍ വെളിപ്പെടുത്തി മര്‍ദ്ദനമേറ്റ പ്രവീണ്‍. കേന്ദ്രവിദേശകാര്യമന്ത്രി വി. മുരളീധരന് അയച്ച പരാതിയിലാണ് മര്‍ദ്ദിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കുവൈത്തില്‍ ഡ്രൈവറായി ജോലി നോക്കുന്ന തന്നെ പത്തോളം പേര്‍ താമസസ്ഥലത്ത് കടന്നു കയറി മര്‍ദ്ദിക്കുകയായിരുന്നു. 

കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി, കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ്, അഷ്‌കര്‍, ഹനീഫ, ഷനോദ് തുടങ്ങിയവര്‍ ആണ് ആക്രമിച്ചതെന്ന് പ്രവീണ്‍ പരാതിയില്‍ പറയുന്നു. സൈബര്‍ ആക്രമണം മൂലം മാനസികമായും ദേഹോപദ്രവം കാരണം ശാരീരികമായും തകര്‍ന്ന അവസ്ഥയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

പരാതി വി.മുരളീധരന്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരെ മര്‍ദ്ദിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കാനാണ് ഇന്ത്യന്‍ എംബസിയുടെ നീക്കം. ഇതിന്റെ ഭാഗമായി കുവൈറ്റ് പോലീസില്‍ പരാതി നല്‍കി ക്രിമിനിലുകളെ അഴിക്കുള്ളിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടു പേര്‍ കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക റൂട്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവര്‍ ഇന്ത്യയില്‍ എത്തിയാല്‍ പാസ്‌പേര്‍ട്ട് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മര്‍ദ്ദനമേറ്റ പ്രവീണുമായി കൂടി ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് കേരള ബിജെപി നേതൃത്വം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബിജെപി വ്യക്താവ് സന്ദീപ് ജി. വാര്യര്‍ പ്രവീണുമായി ഇന്നു രാവിലെ ഫോണില്‍ സംസാരിച്ചിരുന്നു.  

കാഞ്ഞങ്ങാട് ചുള്ളിക്കാരന്‍ അസിയെന്ന ജിഹാദിയാണ് പ്രവീണിനെ ലേബര്‍ ക്യാമ്പില്‍ കയറി തല്ലിയത്. ഈ വീഡിയോ ഷൂട്ട് ചെയ്തത് കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് തടിക്കാട് എന്ന സിപിഎമ്മുകാരനാണ്. പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ മാപ്പ് പറയിക്കുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്ത ശേഷമായിരുന്നു പ്രവീണിനെ ഇവര്‍ ക്രൂര മായി മര്‍ദ്ദിച്ചതെന്ന് പ്രവാസികള്‍ പറഞ്ഞു.   ജിഹാദികള്‍ അടങ്ങിയ ഒരു ഗ്രൂപ്പിന്റെ ആഹ്വാന പ്രകാരമാണ് ഇവര്‍ പ്രവീണിനെ തെഴിലാളി ക്യാമ്പില്‍ കയറി തല്ലിയത്. എസ്ഡിപിഐക്കാരും സിപിഎമ്മുകാരും അടങ്ങിയതാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ്.  

ഇവരാണ് ഹിന്ദുക്കളായ പ്രവാസികളെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഒരു ഇരമാത്രമാണ് പ്രവീണ്‍. മറ്റുള്ള ക്രിമിനലുകളുടെ വിവരം കൂടി ലഭിച്ചാല്‍ കുവൈറ്റില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് എന്‍ആര്‍എ സെല്‍ വ്യക്തമാക്കി.

പ്രവീണ്‍ കേന്ദ്രമന്ത്രി വി. മുരളീധരന് അയച്ച കത്തിന്റെ പൂര്‍ണരൂപം:

സര്‍,

ഞാന്‍ കുവൈറ്റിലെ ഫഹല്‍ എന്ന സ്ഥലത്ത് ഡ്രൈവറായി ജോലി ചെയ്തു വരികെയാണ്. ആദരണീയനായ പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് എനിക്കെതിരെ  നടന്ന സൈബര്‍ ആക്രമണവും തുടര്‍ന്ന് താമസസ്ഥലത്ത് അതിക്രമിച്ച് കയറി പത്തോളം പേര്‍ അടങ്ങുന്ന സംഘം കൈയ്യേറ്റം ചെയ്യുകയും ദേഹോദ്രവം ഏറ്റുവാങ്ങേണ്ടി വന്നു. കൊല്ലം അഞ്ചല സ്വദേശി അനീഷും സുഹൃത്ത് ഷനോദും ചേര്‍ന്നാണ് വീഡിയോ എഡിറ്റ് ചെയ്ത് എന്റെ പേരില്‍ പ്രചരിപ്പിച്ചത്.

കാസര്‍ഗോഡ് ചുള്ളിക്കര സ്വദേശി അസി, അഷ്‌കര്‍, ഹനീഫ, ഷനോദ് എന്നിവര്‍ അടങ്ങിയ പത്തോളം പേരാണ് എന്റെ ക്യാമ്പില്‍ കയറി മര്‍ദ്ദിച്ചത്. അസി എന്നയാളാണ് മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കിയത്. കടുത്ത സൈബര്‍ ആക്രമണം മൂലം മാനസികമായും ദേഹോദ്രവം മൂലം ശാരീരികമായും ആത്മഹത്യയുടെ വക്കിലൂടെ കടന്നു പോകുകയാണ് ഞാന്‍. എനിക്കേറ്റ ശാരീരികവും മാനസികവുമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി എടുക്കുവാനും എനിക്ക് നീതി ലഭിക്കുവാനും വേണ്ടി വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ

ടി. പ്രവീണ്‍

Tags: modibjpmodi governmentകുവൈത്ത്muraleedharanഗള്‍ഫ്AttackOnModiSupporter
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.