Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തലചായ്‌ക്കാനിടമില്ല, പട്ടിണിയോട് പടവെട്ടി പട്ടികജാതി ദമ്പതികള്‍

സ്വന്തമായി ഒരുതുണ്ടു ഭൂമി ഇവര്‍ക്കില്ല. ആകെയുണ്ടായിരുന്ന അഞ്ചു സെന്റ് മകളുടെ വിവാഹ ആവശ്യത്തിന് വിറ്റു. കയറിക്കിടക്കാന്‍ ഇടമില്ലാതെ ഇവര്‍ അലയുന്നതു കണ്ട വടക്കുംഭാഗം മൂന്നാം വാര്‍ഡില്‍ പരുത്തിവിളയില്‍ രാജേന്ദ്രന്‍പിള്ള തന്റെ പുരയിടത്തില്‍ നല്‍കിയ സ്ഥലത്താണ് എട്ടു വര്‍ഷമായി ഇവരുടെ താമസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2020, 04:51 pm IST
in Kerala

കൊല്ലം: കപ്പക്കോലും ശീമക്കൊന്നക്കമ്പും കുത്തിനിര്‍ത്തി പ്ലാസ്റ്റിക് ഷീറ്റ്കൊണ്ടു മറച്ച, ഏതു നിമിഷവും നിലംപൊത്താമെന്ന നിലയിലുള്ള കൂരയില്‍ നിന്ന് കൂപ്പുകൈകളുമായി ഇറങ്ങിവരുന്നത് എല്ലും തോലുമായ ഒരു മനുഷ്യക്കോലം. പിന്നില്‍ ദൈന്യത തുളുമ്പുന്ന മുഖവുമായൊരു സ്ത്രീരൂപം. ഇത് കുമാരനും രാജമ്മയും. മൂന്നു പതിറ്റാണ്ടായി ഇടതു പാര്‍ട്ടികള്‍ ഭരിക്കുന്ന കൊല്ലം ചവറ തെക്കുംഭാഗം പഞ്ചായത്തിലാണ് ഈ ദയനീയ കാഴ്ച.

സ്വന്തമായി ഒരുതുണ്ടു ഭൂമി ഇവര്‍ക്കില്ല. ആകെയുണ്ടായിരുന്ന അഞ്ചു സെന്റ് മകളുടെ വിവാഹ ആവശ്യത്തിന് വിറ്റു. കയറിക്കിടക്കാന്‍ ഇടമില്ലാതെ ഇവര്‍ അലയുന്നതു കണ്ട വടക്കുംഭാഗം മൂന്നാം വാര്‍ഡില്‍ പരുത്തിവിളയില്‍ രാജേന്ദ്രന്‍പിള്ള തന്റെ പുരയിടത്തില്‍ നല്‍കിയ സ്ഥലത്താണ് എട്ടു വര്‍ഷമായി ഇവരുടെ താമസം.

മരംകയറ്റ തൊഴിലാളിയായിരുന്നു കുമാരന്‍. രാജമ്മ കശുവണ്ടി ഫാക്ടറിയിലും തൊണ്ടുതല്ലാനുമൊക്കെ പോയിരുന്നു. ഇപ്പോള്‍ 85 വയസിലെത്തിയ കുമാരന് ജോലി ചെയ്യാന്‍ കഴിയില്ല. 66 വയസുള്ള രാജമ്മയ്‌ക്കും തൊഴിലില്ല. പല ദിവസവും പട്ടിണി. അയല്‍വാസികള്‍ നല്‍കുന്ന അരിയും പച്ചക്കറിയും ചില്ലറ സാമ്പത്തിക സഹായവുമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. കൂട്ടിനുള്ളത് ഒരു നായയാണ്, അതാകട്ടെ പട്ടിണിക്കോലവും. രണ്ട് മക്കളാണിവര്‍ക്കുള്ളത്. അവരും ജീവിതപ്രാരാബ്ധങ്ങളോട് പടവെട്ടി അകലങ്ങളില്‍ കഴിയുന്നു.  

രാജേന്ദ്രന്‍ പിള്ള മൂന്നു വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മുന്‍ പഞ്ചായത്തംഗം മല്ലികയും കുടുംബവും ഇപ്പോഴും അത്യാവശ്യ സഹായങ്ങള്‍ ചെയ്യുന്നു. പട്ടിക വിഭാഗക്കാര്‍ക്ക് വീടുവയ്‌ക്കാന്‍ ഭൂമി വാങ്ങുന്നതിനുള്ള പദ്ധതിയില്‍ ഇവര്‍ അപേക്ഷിച്ചിരുന്നു. മല്ലിക മെംബറായിരുന്ന കാലത്ത് ഭൂമി കണ്ടെത്തിയെങ്കിലും സഹായമായി ലഭിക്കുന്ന തുകയ്‌ക്ക് പുറമെ പണം കണ്ടെത്താനാകാത്തതോടെ സ്വന്തം ഭൂമിയെന്നത് സ്വപ്‌നമായി അവശേഷിച്ചു.

സര്‍ക്കാരില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിലിവര്‍ക്ക് ആരോടും പരിഭവവുമില്ല, പരാതിയുമില്ല. സഹായിക്കാനെത്തുന്നവരോട് സന്തോഷവും സ്നേഹവും പ്രകടിപ്പിക്കും. ലോക്ഡൗണില്‍ പണിയില്ലാതെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനിറങ്ങിയ സേവാഭാരതി, ബിജെപിതെക്കുംഭാഗം പഞ്ചായത്ത് സമിതി പ്രവര്‍ത്തകരാണ് ഇവരുടെ ദുരവസ്ഥ നേരില്‍ക്കണ്ടത്. ആയിരം രൂപയും ഭക്ഷ്യധാന്യകിറ്റുകളും പ്രവര്‍ത്തകര്‍ ഇവര്‍ക്ക് നല്‍കി.

പട്ടിണിയില്ലാതെ, സ്വന്തം മണ്ണില്‍ അടച്ചുറപ്പുള്ളൊരു വീട്ടില്‍ കിടന്നുറങ്ങാന്‍ സുമനസുകളുടെ സഹായം തേടുകയാണിവര്‍. രാജമ്മയ്‌ക്ക് എസ്ബിഐ ചവറ സൗത്ത് ബ്രാഞ്ചില്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുണ്ട്. വിശദാംശങ്ങള്‍ – കെ. രാജമ്മ, അക്കൗണ്ട് നമ്പര്‍ 67301367085, ഐഎഫ്എസ്സി കോഡ് എസ്ബിഐഎന്‍ എസ്ബിഐആര്‍ 0000283.

Tags: keralabjpSevabharathikollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.