Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സതീഷ് കാത്തിരിക്കുന്നു, കുടകളും പേനകളുമായി

അരയ്‌ക്ക് താഴെ തളര്‍ന്നു കിടക്കുന്ന പെരുമണ്ണ മുണ്ടുപാലം സ്വദേശി സതീഷ് മനോഹരങ്ങളായ കുടകളാണ് കിടക്കയില്‍ കിടന്ന് തയ്യാറാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന സതീഷിന്റെ ഏക വരുമാനമായിരുന്നു സ്‌കൂള്‍ തുറക്കുമ്പോള്‍ കുടയും പേനയും വിറ്റു കിട്ടുന്ന തുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2020, 08:53 am IST
inKozhikode
സതീഷ് പേന നിര്‍മ്മാണത്തില്‍

സതീഷ് പേന നിര്‍മ്മാണത്തില്‍

കുന്ദമംഗലം: അരയ്‌ക്ക് താഴെ തളര്‍ന്നു കിടക്കുന്ന പെരുമണ്ണ മുണ്ടുപാലം സ്വദേശി സതീഷിന് കുടയാണ് തണല്‍. മനോഹരങ്ങളായ കുടകളാണ് കിടക്കയില്‍ കിടന്ന് സതീഷ് തയ്യാറാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന സതീഷിന്റെ ഏക വരുമാനമായിരുന്നു സ്‌കൂള്‍ തുറക്കുമ്പോള്‍ കുടയും പേനയും വിറ്റു കിട്ടുന്ന തുക. ഇത്തവണ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് കുട നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.  

ലോക്ഡൗണിന് മുമ്പ് നൂറു കുടയും ആയിരം പേപ്പര്‍ പേനയും നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ സതീഷ് വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ച് 100 കുടയും 900 പേപ്പര്‍ പേനയും നിര്‍മ്മിച്ചുവെങ്കിലും ഇത് എങ്ങനെ വിറ്റ് തീര്‍ക്കുമെന്ന സങ്കടത്തിലാണ് സതീഷ്. എല്ലാ വര്‍ഷവും നാന്നൂറിലധികം കുടകള്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു. ഏപ്രില്‍ മാസമാവുമ്പോഴേക്കും പകുതി കുടയെങ്കിലും വിറ്റുപോവാറുണ്ട്. എന്നാല്‍ ഇത്തവണ ലോക് ഡൗണ്‍ വന്നതോടെ ഒരു കുട പോലും വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളോ കുടകള്‍ക്കൊപ്പം സമ്മാനങ്ങളോ നല്‍കാന്‍ സതീഷിന് കഴിയില്ല. പക്ഷേ പ്രമുഖ കമ്പനികളോട് കരുത്തിലും ഗുണമേന്മയിലും കിടപിടിക്കുന്ന കുടകള്‍ തന്നെയാണ് സതീഷ് നിര്‍മ്മിക്കുന്നത്. 300 രൂപയാണ് ഒരു കുടയുടെ വില. പേപ്പര്‍ പേനക്ക് 10 രൂപയും.

43 കാരനായ സതീഷിന് 23 വയസുള്ളപ്പോഴാണ് തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റത്. അന്നു മുതല്‍ മലമുകളിലുള്ള വീട്ടില്‍ എത്താന്‍ കഴിയാത്തത് കൊണ്ട് അമ്മാവന്റെ വീട്ടിലാണ് താമസം. എരഞ്ഞിക്കല്‍ മീത്തല്‍ കുമാരന്‍, കൗസു ദമ്പതികളുടെ മകനാണ് സതീഷ്.  അമ്മാവന്റെ വീടിന് സമീപം നാട്ടുകാരുടെ സഹായത്തോടെ സതീഷിന് വീട് നിര്‍മ്മിക്കുന്നുണ്ട്. വീട് പണി പൂര്‍ത്തിയാക്കി തന്റെ അവസ്ഥ മനസ്സിലാക്കി കൂടെ ജീവിക്കാന്‍ ഒരു പെണ്ണ് തയ്യാറായി വന്നാല്‍ വിവാഹം കഴിച്ച് ഇനിയങ്ങോട്ട് ജീവിക്കാനാണ് സതീഷിന്റെ ആഗ്രഹം. ഇതിനായുള്ള ശ്രമത്തിലാണ് വീട്ടുകാരും ബന്ധുക്കളും. കുടയും പേനയും ആവശ്യമുള്ളവര്‍ സതീഷിന്റെ 98472 93034 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Tags: പേനകുട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുമയുടെ കടലാസ് പേനകളില്‍ അതിജീവനത്തിന്റെ വിത്തുകള്‍

Kerala

24 വര്‍ഷത്തിന് ശേഷം എം.ടി. വീണ്ടും നോവലെഴുതുന്നു; പ്രമേയം കൃഷിയും കൂടല്ലൂരും അവിടുത്തെ പഴയ മനുഷ്യരും

Sports

പെങ് ഷുവായി വീട്ടില്‍ സുരക്ഷിത: ഗ്ലോബല്‍ ടൈംസ്

Kerala

പേന സമ്മാനിക്കാന്‍ പിണറായി സര്‍ക്കാര്‍ മുടക്കിയത് മുക്കാല്‍ ലക്ഷം; കണക്കുകള്‍ പുറത്ത്

Kerala

ഭരണാന്ത്യത്തിലും അവസാനിക്കാത്ത ധൂര്‍ത്ത്; സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് സിപിഎം സൊസൈറ്റി നിര്‍മിച്ച പേന വാങ്ങാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 72,500 രൂപ

പുതിയ വാര്‍ത്തകള്‍

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.