Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രൂപശ്രീ വധം; കുറ്റപത്രം സമര്‍പ്പിച്ചു

മഞ്ചേശ്വരം മിയാപദവ് സ്വദേശിനിയും മിയാപ്പദവിലെ ഹൈസ്‌കൂളില്‍ അധ്യാപികയുമായ രൂപശ്രീയെ (44) കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1700 പേജുള്ള കുറ്റപത്രം പ്രതികളെ അറസ്റ്റു ചെയ്ത് 81 ദിവസത്തിനു ശേഷമാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2020, 10:31 am IST
in Kasargod

മഞ്ചേശ്വരം: മഞ്ചേശ്വരം മിയാപദവ് സ്വദേശിനിയും മിയാപ്പദവിലെ ഹൈസ്‌കൂളില്‍ അധ്യാപികയുമായ രൂപശ്രീയെ (44) കൊലപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 1700 പേജുള്ള കുറ്റപത്രം പ്രതികളെ അറസ്റ്റു ചെയ്ത് 81 ദിവസത്തിനു ശേഷമാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 

കുറ്റപത്രത്തോടൊപ്പം, മൃതദേഹം കടത്താനുപയോഗിച്ച കാറും രൂപശ്രീയുടെ മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച മറ്റ് വസ്തുക്കളും കോടതിയില്‍ തെളിവായി പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ എല്ലാ തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം കൊലപാതകം പുനര്‍ചിത്രീകരിച്ചു. എല്ലാ തെളിവുകളും ശേഖരിക്കാനായത് വിചാരണയില്‍ പ്രോസിക്യൂഷന് നേട്ടമാകും. 

രൂപശ്രീയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. മിയാപ്പദവിലെ വെങ്കിട്ട രമണ കാരന്തര (55), സഹായി നിരഞ്ജന്‍ (25) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരിപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ജനുവരി 16നാണ് ക്രൂരകൊലപാതകം അരങ്ങേറുന്നത്. ജനുവരി 18നാണ് രൂപശ്രീയുടെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തുന്നത്. ആദ്യം ലോക്കല്‍ പോലീസ് കേസന്വേഷണം നടത്തിയിരുന്നുവെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.

കൊല്ലപ്പെട്ട രൂപശ്രീയും കേസില്‍ മുഖ്യപ്രതിയായ വെങ്കിട്ടരമണയും തമ്മില്‍ സാമ്പത്തിക ഇടപാടുകളടക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും അധ്യാപികയ്‌ക്ക് മറ്റൊരു അധ്യാപകനോട് തോന്നിയ സൗഹൃദവുമാണ് വെങ്കിട്ടരമണയെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രണ്ടു ദിവസത്തിനുശേഷം മഞ്ചേശ്വരം കടപ്പുറത്തുനിന്ന് കണ്ടെത്തിയ രൂപശ്രീയുടെ വയറ്റില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വെള്ളം കിണര്‍ വെള്ളമായിരുന്നു. കടലില്‍ മുങ്ങിയാണ് മരണമെന്ന വാദം ഇതോടെ ആദ്യമേ പൊളിഞ്ഞു.

വെങ്കിട്ട രമണയുടെ വീട്ടിലെ വീപ്പയില്‍നിന്ന് കണ്ടെടുത്ത വെള്ളവും പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വെള്ളവും ഒന്നായതാണ് കൊലപാതകത്തിലെ പ്രധാന തെളിവ്. കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളില്‍ മൃതദേഹം കളയാന്‍ പ്രതികള്‍ നടത്തിയ കാര്‍ യാത്രയും അതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഫോണ്‍ വിളികളും വീട്ടില്‍നിന്ന് ലഭിച്ച തെളിവുകളും കൃത്യമായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

അറസ്റ്റിലായ വെങ്കിട്ടരമണയെയും സഹായി നിരഞ്ജനെയും കര്‍ണാടകയിലടക്കമെത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. നിലവില്‍ 86 പേരാണ് കേസില്‍ സാക്ഷികളായുളളത്. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എന്‍. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

Tags: kasargodകൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

വഴിയേ പോയവനെ വിളിച്ചു വരുത്തി സദ്യ കൊടുത്തിട്ട് വീട്ടിൽ ചോറില്ലേ എന്ന് ചോദിക്കുന്നതുപോലെ ആണ് പ്രിയദർശിനി ബസ് സൗജന്യ യാത്ര- സന്തോഷ് പണ്ഡിറ്റ്

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.