Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ചരക്ക് ഗതാഗതം വേഗത്തിലാക്കാന്‍ റെയില്‍വെ റോ-റോ സര്‍വീസ് ആരംഭിച്ചു

ഗുഡ്‌സ് വാഗണുകള്‍ കയറ്റുന്ന റേക്കില്‍, ഇതിനു പകരം ഗുഡ്‌സ് ട്രക്കുകള്‍ കയറ്റി എത്തിക്കുന്ന പദ്ധതിയാണ് റോള്‍ ഓണ്‍-റോള്‍ ഓഫ്. ഓരോ ട്രെയിനിലും 30 മുതല്‍ 40 ട്രക്കുകള്‍ വരെ കയറ്റാന്‍ സാധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2020, 03:20 pm IST
in Business

ബെംഗളൂരു: ലോക്ക്ഡൗണ്‍ കാലയളവില്‍ ചരക്ക് നീക്കം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ റോള്‍ ഓണ്‍-റോള്‍ ഓഫ് (റോ-റോ) സര്‍വീസ് ആരംഭിച്ചു. ശനിയാഴ്ച കൊങ്കണ്‍ പാതയില്‍ മഹാരാഷ്‌ട്ര സോളാപൂരില്‍ നിന്ന് ബെംഗളൂരു നേലമംഗലയിലേക്കാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്.  

ഗുഡ്‌സ് വാഗണുകള്‍ കയറ്റുന്ന റേക്കില്‍, ഇതിനു പകരം ഗുഡ്‌സ് ട്രക്കുകള്‍ കയറ്റി എത്തിക്കുന്ന പദ്ധതിയാണ് റോള്‍ ഓണ്‍-റോള്‍ ഓഫ്. ഓരോ ട്രെയിനിലും 30 മുതല്‍ 40 ട്രക്കുകള്‍ വരെ കയറ്റാന്‍ സാധിക്കും. ബെംഗളൂരുവിലേക്കുള്ള ആദ്യ സര്‍വീസില്‍ അവശ്യസാധനങ്ങള്‍ ലോഡ് ചെയ്ത 30 ട്രക്കുകളാണ് ഉണ്ടായിരുന്നത്.  

പരീക്ഷണ അടിസ്ഥാനത്തില്‍ സോളാപൂരിനും നേലമംഗലയ്‌ക്കും ഇടയില്‍ ആര്‍ഒ-ആര്‍ഒ സര്‍വീസ് ആരംഭിക്കാന്‍ വ്യാഴാഴ്ചയാണ് റെയില്‍വെ ബോര്‍ഡ് അനുവാദം നല്‍കിയത്. കൊങ്കണ്‍ പാതയില്‍ 1999 മുതല്‍ റോ-റോ സര്‍വീസ് ആരംഭിച്ചിരുന്നെങ്കിലും ബെംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനാണിത്. സോളാപൂരില്‍ നിന്ന് നേലമംഗലയിലേക്ക് 682 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇരുവശത്തേക്കുമുള്ള യാത്രയ്‌ക്ക് ഒരു ടണ്ണിന് 2700രൂപയാണ് റെയില്‍വെ ഈടാക്കുന്നത്. ഇത് റോഡ് ഗതാഗത്തിന് ചെലവാകുന്ന തുകയേക്കാള്‍ വളരെ കുറവാണ്.

റോ-റോ സര്‍വീസ് ലോക്ഡൗണ്‍ കാലയളവില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ അവശ്യസാധനങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റ് ചെയ്തു.  

റെയില്‍വെയുടെ പുതിയ നീക്കം ലോക്ക് ഡൗണ്‍ കാലയളവില്‍ ചരക്ക് നീക്കം വര്‍ധിപ്പിക്കുമെന്ന് റെയില്‍വെ സഹമന്ത്രി സുരേഷ് അംഗദി പറഞ്ഞു. രാജ്യത്ത് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ റെയില്‍വെ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയെങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിനായി രാജ്യത്തെ എല്ലാ സ്ഥലത്തേക്കും ട്രെയിനുകള്‍ ഓടുന്നു.  

സോളാപൂരിനും നേലമംഗലയ്‌ക്കും ഇടയില്‍ നിലവിലുള്ള ഗതാഗത തടസ്സങ്ങള്‍ നീക്കി സുരക്ഷിതമായും വേഗത്തിലും വിശ്വസ്തതയോടെയും സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും റോ-റോ സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നത്.  

1999-ല്‍ കൊങ്കണ്‍ പാതയിലാണ് റെയില്‍വെ റോ-റോ. സര്‍വീസ് ആരംഭിച്ചത്. പരിസ്ഥിതി സൗഹാര്‍ദ ഗതാഗത സംവിധാനമാണ് റോ-റോ. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ഈ സേവനത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.  

റോ-റോ സര്‍വീസില്‍ നിരവധി ഗുണങ്ങളാണ് ട്രക്കുടമകള്‍ക്കു ലഭിക്കുന്നത്. ഡീസല്‍ ചെലവ് കുറവ്, അപകടങ്ങളുടെ കുറവ്, ട്രക്കുകളുടെ മെയിന്റനനന്‍സ് ചെലവ് കുറവ്, വേഗത്തിലും വിശ്വസ്തതയോടെയും ചരക്ക് എത്തിക്കാന്‍ സാധിക്കുന്നു.  

ഇതുവരെ കൊങ്കണ്‍ പാതയില്‍ മുംബൈക്കടുത്ത് കോലാടിനും വെര്‍ണയ്‌ക്കുമിടയിലും കോലാടിനും മംഗലാപുരം സുരത്കലിനുമിടയിലായിരുന്നു റോ റോ സര്‍വീസ് നടത്തിയിരുന്നത്.  

Tags: റെയില്‍വേRo-Row
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Editorial

അമൃതകാലത്തെ റെയില്‍ വികസനം

India

508 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസനം; പ്രധാനമന്ത്രി നാളെ തറക്കല്ലിടും

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.