Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഹോളിവുഡ് സിനിമ പൂര്‍ത്തിയാകാതെ

ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി ശശിയുമായി കരാര്‍ ആക്കിയത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 8, 2020, 06:00 am IST
inEntertainment

കോഴിക്കോട്: നാടകവേദിയില്‍ നിന്ന് മലയാള സിനിമാ ലോകത്തെത്തിയ കലിംഗശശി വിടപറയുന്നത് ഹോളിവുഡ് സിനിമ പൂര്‍ത്തിയാക്കാതെ. ഹോളിവുഡിലെ സൂപ്പര്‍ നായകന്‍ ടോംക്രൂസിനോടൊപ്പം ബൈബിള്‍ പ്രമേയമായ സിനിമയിലാണ് ശശി, യൂദാസിന്റെ റോള്‍ അഭിനയിച്ചത്. 2015ല്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലമായിരുന്നു കമ്പനി ശശിയുമായി കരാര്‍ ആക്കിയത്. ഇതിനായി പലതവണ വിദേശരാജ്യങ്ങളില്‍ ഷൂട്ടിങ്ങിനായി പോയിരുന്നു. കടുത്ത നിബന്ധനകളായിരുന്നു ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നതെന്ന് ശശി പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകനായ ഡോ.കെ. ശ്രീകുമാര്‍ പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് വിശദാംശങ്ങളൊന്നും പുറത്ത് വിടരുതെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകളില്‍ ഒന്ന്. അതു കൊണ്ട് ആ സിനിമയുടെ വിശേഷങ്ങള്‍ കൂടുതലൊന്നും മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായില്ല. ഗദ്ദാമയുടെ ചിത്രീകരണത്തിനിടയിലാണ് ശശിയെ യൂദാസിന്റെ റോളിലേക്ക് ഹോളിവുഡ് സിനിമാലോകം കണ്ടെത്തുന്നത്. കാല്‍ നൂറ്റാണ്ടു കാലം നാടകരംഗത്ത് നിറഞ്ഞു നിന്ന അദ്ദേഹം അഞ്ഞൂറിലധികം നാടകങ്ങളിലാണ് വേഷമിട്ടത്. ഒരു നാടകം സംവിധാനവും ചെയ്തു.  

പഠനത്തിനുശേഷം കോഴിക്കോട് സിടിസിയില്‍ നിന്ന് ഓട്ടോ മൊബൈല്‍ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന കാലത്താണ് അമ്മാവന്‍ വിക്രമന്‍ നായര്‍ നേതൃത്വം നല്‍കുന്ന സ്റ്റേജ് ഇന്ത്യയില്‍ എത്തുന്നത്. സ്റ്റേജ് ഇന്ത്യയുടെ ആദ്യ നാടകമായ സൂത്രം എഴുതി സംവിധാനം ചെയ്തത് വിക്രമന്‍ നായര്‍ തന്നെയായിരുന്നു. നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതില്‍ സഹകരിച്ച ശശിക്ക് വിക്രമന്‍ നായര്‍ രണ്ടാമത്തെ നാടകമായ കെ.ടിയുടെ സാക്ഷാത്കാരത്തില്‍ പോലീസുകാരന്റെ വേഷം നല്‍കി. തുടര്‍ന്ന് സാക്ഷാത്കാരം, സ്ഥിതി,  പി.എം. താജിന്റെ അഗ്രഹാരം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. അഗ്രഹാരത്തിലെ ശേഷാമണി ജനസമ്മതി നേടിയ കഥാപാത്രമായി. ഈ നാടകം തൊള്ളായിരിത്തിലേറെ വേദികളിലാണ് കളിച്ചത്. താജിന്റെ അമ്പലക്കാള, അഡ്വ. വെണ്‍കുളം ജയകുമാറിന്റെ ജപമാല, ഗുരു, ക്ഷത്രിയന്‍, എഴുത്തച്ഛന്‍, ചിലപ്പതികാരം, കൃഷ്ണഗാഥ എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങള്‍ ചെയ്തു. ജയപ്രകാശ് കൂളൂരിന്റെ ബൊമ്മക്കൊലു, ഭാഗ്യദേവത, സ്വര്‍ഗ്ഗ വാതില്‍, അപൂര്‍വ്വനക്ഷത്രം, സ്യമന്തകം, ജമാല്‍ കൊച്ചങ്ങാടിയുടെ ക്ഷുഭിതരുടെ ആശ എന്നീ നാടകങ്ങളിലും അദ്ദേഹം തിളങ്ങി. രണ്ടായിരത്തില്‍ സ്റ്റേജ് ഇന്ത്യ വിട്ട അദ്ദേഹം തുടര്‍ന്ന് ആറ്റിങ്ങല്‍ രചന, തിരുവനന്തപുരം അക്ഷരകല, വടകര സങ്കീര്‍ത്തന, വടകര വേദവ്യാസ എന്നീ സമിതികളുമായി സഹകരിച്ചു. തൃശ്ശൂര്‍ അഭിനയക്കുവേണ്ടി സ്വപ്‌നമുദ്ര എന്ന നാടകം സംവിധാനവും ചെയ്തു.

1998ല്‍ തകരച്ചെണ്ട എന്ന സിനിമയില്‍ പളനിച്ചാമിയെന്ന കഥാപാത്രമായാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഒരു ഇടവേളയ്‌ക്കുശേഷം രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുകയായിരുന്നു. രഞ്ജിത്താണ് കലിംഗ ശശി എന്ന പേര് നല്‍കുന്നത്.

ടി.പി. രാജീവന്റെ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ച രഞ്ജിത്ത് സിനിമയിലേക്ക് അഭിനേതാക്കളെ കണ്ടെത്തുന്നതിനായി കോഴിക്കോട്ട് വെച്ച് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കോഴിക്കോടിനകത്തും പുറത്തുമുള്ള നിരവധി നാടക കലാകാരന്മാര്‍ ക്യാമ്പിനെ ത്തിയിരുന്നു. ക്യാമ്പിലുണ്ടായിരുന്ന നടനും സംവിധായകനുമായ വിജയന്‍ വി. നായരെ കാണാനാണ് ശശി ഒരു ദിവസം ക്യാമ്പില്‍ എത്തുന്നത്. വിജയന്‍ വി. നായര്‍ ശശിയെ രഞ്ജിത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ബാക്കിയുള്ള ദിവസം ക്യാമ്പില്‍ പങ്കെടുക്കാന്‍ രഞ്ജിത്ത് ശശിയോട് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പില്‍ ഒരുപാട് ശശിമാരുണ്ടായിരുന്നതിനാല്‍ അവരെ തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ സമിതിയുടെ പേരു കൂടി ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദ്ദേശിച്ചു. ശശിയുടെ പേരിന്റെ കൂടെ ആരോ കലിംഗ എന്നെഴുതി കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ശ്രമിച്ചെങ്കിലും ആ പേര് മാറ്റേണ്ടെന്ന് രഞ്ജിത്ത് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. കെ.ടി. മുഹമ്മദ് നേതൃത്വം നല്‍കിയ കലിംഗയുടെ നാടകത്തില്‍ എന്നാല്‍ ശശി അഭിനയിച്ചിരുന്നില്ല.  

പാലേരി മാണിക്യത്തിലെ ഡിവൈഎസ്പിയായി തിളങ്ങിയശേഷം സിനിമയില്‍ കലിംഗ ശശിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ് എന്ന സിനിമയില്‍ നായകനുമായി.

Tags: bollywoodmalayalam cinemaകഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.