Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേരളീയ വാസ്തുവിദ്യാ പാരമ്പര്യം

വാസ്തുവിദ്യ - 5

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2020, 05:00 am IST
inSamskriti

ഭാരതത്തില്‍ നിലനിന്നിരുന്ന എല്ലാ  ദര്‍ശന-ശാസ്ത്രങ്ങളുടെയും പൂര്‍ണവും  കൃത്യതയാര്‍ന്നതുമായ പരമ്പര കേരളത്തില്‍  വളര്‍ന്നു വികാസം പ്രാപിച്ചതായി കാണാം.

ബൗദ്ധ-ജൈന-ആസ്തിക   ദര്‍ശനങ്ങളും, തന്ത്ര-ആയുര്‍വേദ -വാസ്തുവിദ്യാദി ശാസ്ത്രങ്ങളും  കേരളത്തില്‍ വളരെ പെട്ടന്ന്  വേരുപടര്‍ത്തി വന്‍വൃക്ഷങ്ങളായി.  

കേരളീയ വാസ്തുവിദ്യ എന്നത് കേരളത്തിന്റെ  തനത് കാലാവസ്ഥയെയും ഭൂമിശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തി വാസ്തുവിദ്യാ ദര്‍ശനത്തിലധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട ശാഖയാണ്. മനുഷ്യാലയ-ദേവാലയ നിര്‍മ്മാണത്തിന്റ വൈവിധ്യത്തില്‍ നിന്നു തന്നെ ഇത് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാം.  

ഭൗതികവും സാമൂഹികവുമായ ഘടകങ്ങള്‍  നിര്‍മ്മാണശൈലിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നത്  തീര്‍ച്ചയാണ്. മഴയും വെയിലും സമൃദ്ധമായ കേരളത്തിലെ കാലാവസ്ഥയില്‍ അതിനു യോജിച്ച രീതിയില്‍ മഴക്കാലത്ത് വെള്ളം കയറാത്ത വിധം ഉയര്‍ന്നതും സ്വാഭാവികതക്ക് വിപരീതമായി കിഴക്കോട്ട് വെള്ളം ഒഴുകുന്ന വിധം ചെരിവുള്ളതും  ആകണം ഉത്തമ

പുരയിടം  എന്നുള്ള പ്രമാണങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുള്ള പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍  ഉയര്‍ന്ന തറകളും ഉപപീഠങ്ങളും മറ്റു അലങ്കാരങ്ങളും ഗൃഹങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും  സ്വീകരിക്കപ്പെട്ടു.

തദ്ദേശീയമായ വസ്തുക്കളുടെ ലഭ്യതയ്‌ക്കനുസരിച്ചുള്ള ദ്രവ്യ സ്വീകരണം, കനത്ത മഴയില്‍ നിന്നും രക്ഷനേടാനായി കൂടുതല്‍ ചെരിവുള്ള മേല്‍ക്കൂര എന്നിവ കേരളീയ വാസ്തുവിദ്യയുടെ പ്രത്യേകതകളാണ്.

വെട്ടുകല്ലുകളുടെ ദൃഢതയും ഭംഗിയും കേരളീയ തച്ചന്മാരുടെ വൈഭവത്തില്‍ രൂപമെടുത്ത ഉത്തരങ്ങളിലും മോന്തായങ്ങളിലും ചേര്‍ക്കപ്പെട്ട കഴുക്കോലുകള്‍ വളകള്‍ വളബന്ധങ്ങള്‍ വഴി ഘടിപ്പിച്ചു രൂപംകൊള്ളുന്ന മേല്‍ക്കൂരയുടെ ചട്ടക്കൂടും ആധുനിക കാലത്തെ പോലും അതിശയിപ്പിക്കുന്നതാണ്.  

കേരളീയ ദാരുശില്പകലയും ലോകപ്രസിദ്ധം തന്നെ. കേരളത്തിലെ വൈവിധ്യം നിറഞ്ഞ വൃക്ഷസമ്പത്തും ശില്പികള്‍ക്ക് ലഭിച്ച സാമൂഹിക അംഗീകാരങ്ങളും ഇതിനു കാരണങ്ങളായി വര്‍ത്തിച്ചിട്ടുണ്ട്. ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ച്, ആയ-വ്യയ-നക്ഷത്രങ്ങള്‍ക്ക് യോജിച്ച ഉത്തമമായ ചുറ്റു സങ്കല്‍പ്പിച്ചു നിര്‍മ്മിക്കപ്പെടുന്ന ശില്പങ്ങള്‍ കേരളീയ പാരമ്പര്യത്തിന്റെ  മാത്രം പ്രത്യേകതയാണ്. അതോടൊപ്പം കേരള പാരമ്പര്യ ചിത്രകല, തെയ്യം, തോറ്റം,  കളമെഴുത്ത് തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങളിലെല്ലാം തന്നെ വാസ്തുവിദ്യാനുഗുണമായ കേരളീയ കൈക്കണക്കുകള്‍ ഉപയോഗിക്കുന്നു എന്നുള്ളത് തികച്ചും സ്വാഭാവികം തന്നെ.  

കേരളീയ വാസ്തുവിദ്യയുടെ ശൈലി മറ്റുള്ളവയേക്കാള്‍ കര്‍ക്കശമേറിയതും കൃത്യവും ആയിരുന്നു. നിര്‍മ്മാണത്തില്‍ പ്രമാണീകരണവും സാര്‍വത്രികതയും വരുത്തുന്നതില്‍  ഗണിത സമ്പ്രദായത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന കൈക്കണക്കുകളും ആനുപാതികയിലൂന്നിയ  അംശക്രമവും സഹായിച്ചു.  

അഭികല്‍പ്പനയിലെ പ്രമാണീകരണം നിശ്ചിതമായ ആവശ്യങ്ങള്‍ക്ക് യോജിച്ച വിധമുള്ള നിര്‍മ്മാണങ്ങള്‍ക്ക് കൂടുതല്‍ സഹായകമായി. ആരൂഢവും ഉത്തരവും ചായ്‌പുകളും നടുമുറ്റവും വരാന്തയും ചുറ്റുത്തരവും  വാമടയും പാദമാനവും എല്ലാം ഗണിതക്രമമനുസരിച്ച് ആകണമെന്നുള്ള നിബന്ധനയില്‍  നിര്‍മ്മാണം കൂടുതല്‍ കൃത്യവും സുഖവാസപ്രദവുമായി എന്നുള്ളത് തീര്‍ച്ചയാണ്.  

കേരള നിര്‍മ്മാണ ശൈലിയുടെ സുപ്രധാന രീതിയായ  ചെരിഞ്ഞ മേല്‍ക്കൂരകളും ചുവരില്‍ നിന്ന് പുറത്തേക്ക് നീങ്ങി നില്‍ക്കുന്ന  കഴുക്കോല്‍ ചാട്ടങ്ങളും മഴചാറ്റല്‍ തടയുന്നതോടൊപ്പം വേനല്‍ക്കാലത്ത് ഉത്തമ വെയില്‍ത്തടങ്ങളായി മാറുകയും ചെയ്യുന്നു. സൂര്യതാപം,  മഴച്ചാറ്റ് എന്നിവയെ കൂടുതല്‍ ആഗിരണം ചെയ്യുന്ന ചുവരുകള്‍ ജനലുകള്‍ വാതിലുകള്‍ എന്നിവയെ കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്നു. നേര്‍ രേഖയിലൂടെയുള്ള ജനല്‍ വാതില്‍ വിന്യാസങ്ങള്‍  മധ്യസൂത്രങ്ങള്‍ക്ക് വേധം  ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിലൂടെ മുറിയില്‍ സ്വാഭാവികമായ വായു പ്രവാഹം കൊണ്ട്  ചൂടിനെ കുറയ്‌ക്കുന്നു.  

കേരളീയ വാസ്തു ശൈലി മറ്റെല്ലാ സംസ്‌കാര ശൈലികളുമായി അടുത്തിടപഴകുകയും എല്ലാ ശൈലികളില്‍ നിന്നും സ്വാധീനമുള്‍ക്കൊള്ളുകയും ചെയ്തിട്ടുള്ളതായി കാണാം.

ബൗദ്ധ സ്തൂപങ്ങളുടെ വകഭേദമായ പഗോഡകള്‍ ചൈത്യമന്ദിരങ്ങളുടെ മാതൃകാരൂപങ്ങളായ ക്ഷേത്ര  നിര്‍മ്മിതികള്‍ ചൈത്യ ജാലകങ്ങളോട് സാദൃശ്യപ്പെടുത്തിയ മുഖപ്പുകള്‍ പാശ്ചാത്യ ശൈലിയില്‍ നിന്നും സ്വാധീനിക്കപ്പെട്ട ബാല്‍ക്കണികള്‍ പോര്‍ട്ടിക്കൊകള്‍ പൂമുഖങ്ങള്‍ വീതിയേറിയ വരാന്തകള്‍ വലിയ ജനലുകള്‍ ചാപ-ഗോഥിക് കമാനങ്ങള്‍, വിജാഗിരി ചേര്‍ത്ത ചട്ട വാതിലുകള്‍ എന്നിവയെല്ലാം കേരളീയ ശൈലിയോട് വളരെ പെട്ടെന്ന് ഇഴുകിച്ചേര്‍ന്നു.  

എന്നാല്‍ പില്‍ക്കാലത്ത് ഭൂമിശാസ്ത്രപരമായി വ്യത്യാസങ്ങളുള്ള പ്രദേശങ്ങളിലെ മാതൃകകള്‍ അതേപടി സ്വീകരിക്കപ്പെട്ടതും പാശ്ചാത്യ മാതൃകയിലുള്ള സാങ്കേതിക വിദ്യാഭ്യാസത്തില്‍ പ്രാദേശികതയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവഗണനയും പാര്‍പ്പിടങ്ങളെ പുറം കാഴ്ചയ്‌ക്ക് മാത്രമുള്ള ഉപഭോഗവസ്തുവായി മാറ്റി. ആധുനിക നിര്‍മാണവിദ്യയില്‍ പരിശീലനവും  പരമ്പരാഗത രീതികളെ പറ്റിയുള്ള അജ്ഞതയും അവഗണനയും മാറ്റിവെച്ചുള്ള പഠനവും ഒത്തുചേര്‍ന്നാല്‍  പാര്‍പ്പിടമെന്നതിനു കൂടുതല്‍ പ്രാധാന്യം നേടാനിടവരും.  തദ്വാരാ വാസ്തുവിദ്യ പഠനത്തിനും അതിലൂടെ പ്രകൃത്യനുഗുണമായ നിര്‍മാണത്തിനും  പ്രാധാന്യമേറും.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Travel

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

Kerala

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

India

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.