Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പായിപ്പാട് ലോക്ഡൗണ്‍ ലംഘനത്തിന് പിന്നില്‍ ഗൂഢാലോചന; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമായിരുന്നില്ല, രോഗ വ്യാപനത്തിനും ലക്ഷ്യമിട്ടിരുന്നു

പായിപ്പാട് അതിഥി തൊഴിലാളികളെ കൊണ്ട് കേവലം ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമായിരുന്നില്ല നടന്നത്. എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2020, 12:31 pm IST
inKerala

തിരുവനന്തപുരം : പായിപ്പാട് ലോക്ഡൗണ്‍ നിയന്ത്രണ ലംഘനങ്ങള്‍ക്കു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്. വിഷയത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ ആദ്യം മുതല്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ദൂരുഹതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  

പായിപ്പാട് അതിഥി തൊഴിലാളികളെ കൊണ്ട് കേവലം ഒരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമായിരുന്നില്ല നടന്നത്. എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചതാരെന്ന് പോലീസ് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.  

ആപത്ഘട്ടത്തില്‍ നമ്മുടെ നാട്ടിലുള്ള ഓരോ അതിഥി തൊഴിലാളിയുടെയും മനസ്സിലുള്ള വിങ്ങല്‍ വീടിനെക്കുറിച്ചാണ്. പണിയില്ലാതെ ഇവിടെ കഴിയുന്നതിനേക്കാളും എന്തുകൊണ്ടും സ്വന്തം വീട്ടിലേയ്‌ക്ക് പോകുന്നതാണ്. അതുകൊണ്ട് ഇങ്ങനെയൊരു ആവശ്യം അവര്‍ ഉന്നയിക്കുന്നതില്‍ തനിക്ക് അത്ഭുതമില്ലെന്നും തോമസ് ഐസക് പറഞ്ഞു.  

ലോക്ക്ഡൗണിന്റെ രണ്ടാംദിവസം 1474 ലേബര്‍ ക്യാമ്പുകള്‍ പ്രാദേശിക സര്‍ക്കാര്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് ശുചിത്വവും ഭക്ഷ്യസ്ഥിതിയും പരിശോധിച്ചിരുന്നു. 35 പുതിയ ലേബര്‍ ക്യാമ്പുകള്‍ തുടങ്ങി. ഈ പ്രവര്‍ത്തനം തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കുകയാണ്. ഇപ്പോള്‍ 1213 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവയില്‍ നിന്ന് 91,038 ഊണുകള്‍ നല്‍കി.  

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യഭക്ഷണം നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. പോരായ്‌മകളുണ്ടാകാം. എല്ലാ സ്ഥലങ്ങളിലും ഒരുപോലെയാകണമെന്നില്ല. പോരായ്‌മകള്‍ തിരുത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

എന്താണ് പായിപ്പാട് ഉണ്ടായത്. പായിപ്പാട് ഗ്രാമത്തില്‍ 3500ഓളം അതിഥി തൊഴിലാളികളുണ്ട്. ഇവരില്‍ മഹാഭൂരിപക്ഷവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ പണിക്കു പോകുന്നവരാണ്. 168 വീടുകളിലായിട്ടാണ് ഇവരുടെ താമസം. ഓരോ വീടുകളിലും ഏതാണ്ട് 20 പേര്‍ വച്ച്. ഇത്രയധികം ആളുകള്‍ ഒരു വീട്ടില്‍ താമസിക്കാന്‍ പാടുണ്ടോയെന്നകാര്യം ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. വീട്ടുടമസ്ഥന് ഓരോരുത്തരം വാടക കൊടുക്കണം. പണി ഇല്ലാതായതോടെ പല രീതികളിലുള്ള അസ്വസ്ഥതകള്‍ ഉടലെടുത്തു.

കളക്ടറും തഹസില്‍ദാരും അടക്കമുള്ള ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം പായിപ്പാട് പഞ്ചായത്തില്‍ പോയിരുന്നു. കളക്ടര്‍ തന്നെ പല വീടുകളും സന്ദര്‍ശിച്ചു. വീട്ടുടമസ്ഥരുടെ പ്രതിനിധികളും കുറച്ച് അഥിതിത്തൊഴിലാളികളുമെല്ലാമായി ഒരു യോഗം ചേര്‍ന്നു. പാചകം ചെയ്ത ഭക്ഷണം വേണ്ട. മമതാബാനര്‍ജിയുടെയും ലാലു പ്രസാദ് യാദവിന്റേയും പേരു പറഞ്ഞ് അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ആരെന്ന് പോലീസ് കണ്ടെത്തുക തന്നെ ചെയ്യും. അവര്‍ തന്നെയാണോ പായിപ്പാട്ടെ നാടകം സംവിധാനം ചെയ്തത് എന്നും കണ്ടെത്തണം.  അവര്‍ ആരായാലും അതിഥി സംസ്ഥാന തൊഴിലാളികളെക്കൊണ്ടൊരു സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമല്ല മനസില്‍ കരുതിയത്. രോഗത്തിന്റെ വ്യാപനവും കൂട്ടമരണവും കൂടി അവരുടെ ലക്ഷ്യമാകണം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Tags: കേരള സര്‍ക്കാര്‍Thomas Isaacപായിപ്പാട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.