Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യക്കടലാസ് കാവല്‍: അനധ്യാപകരും ഭീതിയില്‍

പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസുകള്‍ ഒരുമിച്ച് സ്‌കൂളുകളില്‍ ക്യാമറ സുരക്ഷയില്‍ സൂക്ഷിക്കണമെന്ന തീരുമാനമായിരുന്നു ആദ്യം കൈക്കൊണ്ടത്. പിന്നീട് പത്താം ക്ലാസ് ചോദ്യക്കടലാസ് സ്‌കൂളുകളില്‍ സുരക്ഷിതമായിരിക്കില്ലെന്ന കാരണത്താല്‍ ബാങ്ക്, ട്രഷറി എന്നിവിടങ്ങളിലേക്ക് മാറ്റി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 25, 2020, 10:18 am IST
inKerala

കൊല്ലം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നിര്‍ത്തിയതിനെതുടര്‍ന്ന് ചോദ്യക്കടലാസ് ബാങ്ക്, ട്രഷറികളിലേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിക്കാതെ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും. പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യക്കടലാസ് ട്രഷറികളിലും ബാങ്കുകളിലും സൂക്ഷിച്ച് വിദ്യാഭ്യാസ വകുപ്പ് അതാത് സ്‌കൂളില്‍ എത്തിച്ച് വരുകയായിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ സ്‌കൂളുകളിലെത്തിച്ചത്.  

പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസുകള്‍ ഒരുമിച്ച് സ്‌കൂളുകളില്‍ ക്യാമറ സുരക്ഷയില്‍ സൂക്ഷിക്കണമെന്ന തീരുമാനമായിരുന്നു ആദ്യം കൈക്കൊണ്ടത്. പിന്നീട് പത്താം ക്ലാസ് ചോദ്യക്കടലാസ് സ്‌കൂളുകളില്‍ സുരക്ഷിതമായിരിക്കില്ലെന്ന കാരണത്താല്‍ ബാങ്ക്, ട്രഷറി എന്നിവിടങ്ങളിലേക്ക് മാറ്റി.  

ചോദ്യക്കടലാസ് ഒരുമിച്ച് സൂക്ഷിക്കേണ്ട സാഹചര്യം കണക്കിലെടുത്തായിരുന്നു രാത്രി കാവല്‍ ഡ്യൂട്ടി ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ നിര്‍വഹിക്കണമെന്ന് ഹൈസ്‌കൂള്‍ മേലധികാരിയും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാളും ചേര്‍ന്ന് തീരുമാനിച്ചത്. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ചോദ്യപേപ്പര്‍ കാവല്‍ ഡ്യൂട്ടി ലാബ് അസിസ്റ്റന്റുമാര്‍ ചെയ്യണമെന്ന് ഉത്തരവിറങ്ങുകയായിരുന്നു. ലാബ് അസിസ്റ്റന്റുമാര്‍ ഇല്ലാത്ത സ്‌കൂളുകളില്‍ ഹൈസ്‌കൂളിലെ അനധ്യാപകരുടെ സേവനം ഇക്കാര്യത്തില്‍ തേടണമെന്നും ഉത്തരവിലുണ്ടായിരുന്നു.  

എന്നാല്‍, ലാബ് അസിസ്റ്റന്റുമാരുടെ സംഘടന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ച് ആ ഉത്തരവ് പിന്‍വലിപ്പിച്ചു. തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം അനധ്യാപകര്‍ തന്നെ ചോദ്യക്കടലാസ് കാവല്‍ ജോലി ചെയ്യുകയാണ്. രാത്രി കാവല്‍ ജോലി നിര്‍വഹിക്കുന്നവര്‍ക്ക് പിറ്റേന്ന് പകല്‍ ഒഴിവ് അനുവദിക്കുന്നുണ്ടെങ്കിലും ഹൈസ്‌കൂള്‍ വിഭാഗം പരീക്ഷകളും പത്താം ക്ലാസ് പരീക്ഷകളും നടത്തുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷാ ജോലികളിലും സഹായിക്കേണ്ടി വന്നിരുന്നു.  

ഫലത്തില്‍ കഴിഞ്ഞ ഒരു മാസമായി കാവലിന് നിയോഗിക്കപ്പെട്ടവര്‍ക്ക് അവധി ലഭിക്കാത്ത സാഹചര്യമാണ്. ഇതിനിടയിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. ഇനി എന്ന് നടക്കുമെന്ന കാര്യം അനിശ്ചിതതത്തിലാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാത്രികാവല്‍ നിര്‍വഹിക്കുന്നവര്‍ ഭീതിയിലാണ്. അനധ്യാപക ജീവനക്കാരുടെ സംഘടനയും ജീവനക്കാരും ട്രഷറികളിലേക്കും ബാങ്കുകളിലേക്കും ഹയര്‍ സെക്കന്‍ഡറി ചോദ്യക്കടലാസ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ യാതൊരു നിലപാടും സ്വീകരിക്കാത്ത മട്ടാണ്. പകലും രാത്രികളിലുമായി കാവല്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് അസുഖമൊന്നും വരുത്തരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ഒരോരുത്തരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.