മുംബൈ: റോഡ് സേഫ്റ്റി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കന്നി മത്സരത്തില്‍ ഇതിഹാസതാരങ്ങളായ സച്ചിന്‍ ടെന്റുല്‍ക്കറും ബ്രയന്‍ ലാറയും നായകന്മാരായെത്തുന്ന ഇന്ത്യന്‍ ലെജന്‍സും വെസ്റ്റിന്‍ഡീസ് ലെജന്‍സും തമ്മില്‍ ഏറ്റുമുട്ടും. സച്ചിനും സേവാഗുമായിരിക്കും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് ആദ്യ മത്സരം അരങ്ങേറുന്നത്.
ഇന്നലെ മൂന്ന് മണിക്കൂറിലേറെ നേരം സച്ചിന്റെ നേതൃത്വത്തില്‍ ടീം ഇന്ത്യ പരിശീലനത്തിനിറങ്ങിയിരുന്നു. മത്സര ക്രിക്കറ്റില്‍ നിന്നെടുത്ത ഇടവേളയെ കഠിന പരിശീലനത്തിലൂടെ തോല്‍പ്പിക്കുകയാണ് ഓരോ താരവും. സെവാഗ്, യുവ്‌രാജ്, മുഹമ്മദ് കൈഫ്, സഹീര്‍ഖാന്‍ തുടങ്ങിയ പഴയ പടക്കുതിരകളെ ഒരു നോക്ക് കാണാനുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയി. സച്ചിന്‍സെവാഗ് ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കല്‍ കൂടെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. ലാറയും ചന്ദ്രപോളും കാള്‍ ഹൂപ്പറുമടക്കമുള്ള താരങ്ങളൊന്നിക്കുന്ന വിന്‍ഡീസ് നിരയും കരുത്തര്‍ തന്നെ. സച്ചിന്‍ നയിക്കുന്ന ഇന്ത്യാ ലെജന്‍സ്, ലാറ നയിക്കുന്ന വിന്‍ഡീസ്, ബ്രെറ്റ് ലീയുടെ ഓസ്‌ട്രേലിയ, ദില്‍ഷന്റെ ലങ്ക, ജോണ്ടീ റോഡ്‌സ് യിക്കുന്ന ദക്ഷിണാഫ്രിക്ക ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുക.
















