Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ സംഘര്‍ഷം; മേയറെ പൂട്ടിയിട്ടു

കോര്‍പ്പറേഷന്‍ യോഗത്തില്‍ ഇടത്-വലത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മേയര്‍ സുമ ബാലകൃഷ്ണനെ ഓഫീസില്‍ പൂട്ടിയിട്ട് ഇടതു മുന്നണിയുടെ പ്രതിഷേധം. കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 12:19 pm IST
in Kannur

കണ്ണൂര്‍: കോര്‍പ്പറേഷന്‍ യോഗത്തില്‍ ഇടത്-വലത് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മേയര്‍ സുമ ബാലകൃഷ്ണനെ ഓഫീസില്‍ പൂട്ടിയിട്ട് ഇടതു മുന്നണിയുടെ പ്രതിഷേധം. കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുമ്പാണ് പ്രതിഷേധം. സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫീസില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതിലടച്ചു. ഭരണസമിതി ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നും ചട്ടവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും ആരോപിച്ച് ദിവസങ്ങളായി ഇടത് ജീവനക്കാരുടെ സമരം നടക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ രാവിലെ കൗണ്‍സില്‍ യോഗം വിളിച്ചത്. യോഗത്തിനു മുമ്പായി പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ യോഗത്തിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ അറിയിച്ചു. തുടര്‍ന്ന് മേയറെ കൗണ്‍സില്‍ ഹാളിലേക്ക് പോകാന്‍ അനുവദിക്കാതെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തടയുകയായിരുന്നു.  

ഇതിനിടെ 11 മണിക്ക് കൗണ്‍സില്‍ യോഗം തുടങ്ങാനായി ബെല്ലടിച്ചു. മേയറെ ചേംബറില്‍ നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉറപ്പിച്ചതോടെ ഏതു വിധേനയും മേയറെ കൗണ്‍സില്‍ ഹാളിലെത്തിക്കാന്‍ യുഡിഎഫ് കൗണ്‍സിലര്‍മാരും ശ്രമിച്ചു. കസേരയില്‍ നിന്ന് എഴുന്നേറ്റ് മേയര്‍ പുറത്തിറങ്ങാന്‍ ശ്രമിക്കവെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ മേയറെ പിടിച്ചു തള്ളി. ഇതിനിടയില്‍ മേയര്‍ക്ക് പരിക്കേറ്റു. മേയറെ കൈയേറ്റം ചെയ്തെന്നും ഗൗണ്‍ വലിച്ച് പൊട്ടിച്ചെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍  ആരോപിച്ചു. തുടര്‍ന്ന് ഡെപ്യൂട്ടി മേയറും മറ്റു കൗണ്‍സിലര്‍മാരും ചേര്‍ന്നു മേയറെ മറ്റൊരു വാതിലിലൂടെ കൗണ്‍സില്‍ ഹാളില്‍ എത്തിച്ചെങ്കിലും പ്രശ്‌നം രൂക്ഷമായി. വാക്കേറ്റവും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.  

അജണ്ടകള്‍ അംഗീകരിച്ചെന്നു പ്രഖ്യാപിച്ചു മേയര്‍ ഹാളില്‍ നിന്നു പുറത്തിറങ്ങി. കൈയേറ്റ ശ്രമത്തില്‍ മേയര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കൈയേറ്റത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മുന്‍ മേയര്‍ ഇ.പി. ലത, എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ കെ. റോജ, വി.ജി. വിനീത, കെ. കമലാക്ഷി, കെ. പ്രമോദ് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൗണ്‍സിലര്‍ കെ. പ്രമോദ്, മേയറെ കൈയേറ്റം ചെയ്തതായി യുഡിഎഫ് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഡെപ്യൂട്ടി മേയറടക്കം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വനിതാ കൗണ്‍സിലര്‍മാരെ കൈയേറ്റം ചെയ്തതായി എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും പരാതി നല്‍കി.

Tags: kannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

പുതിയ വാര്‍ത്തകള്‍

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.