Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പോരാട്ട വീഥിയിലൂടെ പുതിയ സാരഥി

ബന്ധു ബലമോ സമ്പത്തോ രാഷ്‌ട്രീയ നേതൃത്വത്തിലെത്താന്‍ സാഹചര്യമൊരുക്കുന്ന കാലഘട്ടത്തില്‍ വ്യത്യസ്ത പാരമ്പര്യമാണ് ജനസംഘത്തിനും ബിജെപിക്കുമുള്ളത്. കെ. സുരേന്ദ്രനിലൂടെ ബിജെപി അത് ഒന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2020, 10:45 pm IST
inVicharam

ഒഴുക്കിനെതിരെ നീന്തുന്ന രാഷ്‌ട്രീയ പ്രസ്ഥാനമാണ് കേരളത്തില്‍ ബിജെപി. അനുകൂലമായ നീരൊഴുക്കൊന്നും ഇല്ലാതിരുന്നിട്ടും അനുദിനം കേരളത്തിലും ബിജെപി വളരുകയാണ്. ബിജെപിയുടെ മുന്‍ രൂപമായ ഭാരതീയ ജനസംഘത്തിന് ചില പോക്കറ്റുകളില്‍ മാത്രമാണ് സ്വാധീനമുണ്ടായിരുന്നതെങ്കില്‍ നാലു പതിറ്റാണ്ടിനിടയില്‍ അസൂയാവഹമായ സ്വാധീനം കേരളത്തില്‍ ബിജെപിക്കുണ്ടായി. അല്‍പ്പം ഇടവേളയ്‌ക്ക് ശേഷമാണ് കേരളത്തില്‍ സംസ്ഥാന അധ്യക്ഷനെ ലഭിച്ചത്. കെ. സുരേന്ദ്രന് ലഭിച്ച അധ്യക്ഷ പദവി അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും അംഗീകാരം തന്നെയാണ്. സമര പാരമ്പര്യത്തിന്റെ കരുത്തുമായാണ് സുരേന്ദ്രന്‍ എത്തുന്നത്.

രാഷ്‌ട്രീയ പ്രതിയോഗികളുടെയും രാഷ്‌ട്രീയ വിരുദ്ധ ശക്തികളുടെയും വിഹാര ഭൂമിയാണ് കേരളം. പ്രത്യയ ശാസ്ത്രമാകുന്ന ഉടവാളേന്തി പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ പോരുന്ന കരുത്തുള്ള യുവത്വമാണ് കെ. സുരേന്ദ്രന്റെത്. പ്രസംഗ മികവും പോരാട്ട വീര്യവും പലകുറി തെളിയിച്ച കെ. സുരേന്ദ്രന്‍ തന്റെ മുന്‍ഗാമികളുടെ പോരാട്ട വീഥികളിലൂടെ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

കെ.ജി. മാരാര്‍ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്നീ ചുമതലകളും വഹിച്ചു.

ബന്ധു ബലമോ സമ്പത്തോ രാഷ്‌ട്രീയ നേതൃത്വത്തിലെത്താന്‍ സാഹചര്യമൊരുക്കുന്ന കാലഘട്ടത്തില്‍ വ്യത്യസ്ത പാരമ്പര്യമാണ് ജനസംഘത്തിനും ബിജെപിക്കുമുള്ളത്. കെ. സുരേന്ദ്രനിലൂടെ ബിജെപി അത് ഒന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു. പത്തു വര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ. സുരേന്ദ്രന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായതു മുതല്‍ നടത്തിപ്പോരുന്ന പോരാട്ടങ്ങള്‍ എല്ലാം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. എല്ലാം അഴിമതിക്കും ജനദ്രോഹ നയങ്ങള്‍ക്കുമെതിരായ കരുത്തുള്ള ചെറുത്തു നില്‍പ്പ്.    

യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന്‍ എന്ന പേര് കേരള രാഷ്‌ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉജ്ജ്വലമായ സമര പോരാട്ടങ്ങളിലൂടെ കേരളത്തില്‍ മാറി മാറി വന്ന ഇടതു വലതു മുന്നണികളെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവര്‍ത്തനം രാഷ്‌ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ കേരളത്തിലെ തെരുവുകളില്‍ അഗ്നി പടര്‍ത്തി. യുവമോര്‍ച്ചയില്‍ നിന്ന് ബിജെപിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.

യുവതീപ്രവേശന വിധിയെത്തുടര്‍ന്ന് ഇടതു സര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്കുനേരെ നടത്തിയ ക്രൂരതയ്‌ക്കെതിരെയും കെ. സുരേന്ദ്രന്റെ ശബ്ദമുയര്‍ന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജാമ്യം നല്‍കാതെ അദ്ദേഹത്തെ 22 ദിവസമാണ് ജയിലിലടച്ചത്. ഇതോടെ സുരേന്ദ്രന്‍ അയ്യപ്പ വിശ്വാസികളുടെ പ്രിയങ്കരനായി. ഒരു മണ്ഡലക്കാലം മുഴുവന്‍ ശബരിമല പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയായി സുരേന്ദ്രന്‍ നിറഞ്ഞു നിന്നു.  

തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലും തന്റെ കഴിവ് തെളിയിച്ചു. ലോക്സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്ന് രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് നേടി ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് നേടി.

Tags: bjpകെ. സുരേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.