മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയവും തോല്‍വിയും. ഇന്ത്യയുടെ സീഡ് ചെയ്യപ്പെടാത്ത സീനിയര്‍താരം റോഹന്‍ ബൊപ്പണ്ണ തോറ്റപ്പോള്‍ ദിവിജ് ചരണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു.
റോഹന്‍ ബൊപ്പണ്ണ -ജപ്പാന്റെ യൂച്ചിയാമ സഖ്യം 13-ാം സീഡ് മുന്‍ ചാമ്പ്യന്മാരും അമേരിക്കയുടെ ഇരട്ടസഹോദരങ്ങളുമായ ബ്രയാന്‍ സഖ്യത്തോട് 6-1,3-6,6-3ന് പൊരുതിതോറ്റു. ഇതിനിടെ ദിവിജ് ചരണ്‍-സിതാക് സഖ്യം 6-4,7-5ന് കാരേനോ ബുസ്റ്റ- സൗസാ സഖ്യത്തെ കീഴടക്കി രണ്ടാം റൗണ്ടില്‍ കടന്നു.
















