Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എറിഞ്ഞിട്ട് ഷമി; സെഞ്ചുറിയുമായി ഹിറ്റമാന്‍; മിന്നുന്ന ബാറ്റിങ് പ്രകടനവുമായി കോഹ്‌ലി; കംഗാരുക്കളെ തകര്‍ത്ത് പരമ്പര നേടി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2020, 11:30 pm IST
in Sports

ബെംഗളൂരു: രോഹിത് ശര്‍മയുടെ സെഞ്ചുറിയും നായകന്‍ കോഹ് ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇന്ത്യക്ക് പരമ്പര വിജയമൊരുക്കി. അവസാന മത്സരത്തില്‍ ഏഴു വിക്കറ്റിന് ഓസീസിനെ വീഴ്‌ത്തി ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി.

287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.3 ഓവറില്‍ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയില്‍ (131) അമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 286 റണ്‍സാണെടുത്തത്.

രോഹിത് ശര്‍മ 128 പന്തില്‍ എട്ട് ഫോറും ആറു സിക്‌സും അടക്കം 119 റണ്‍സ് എടുത്തു. രോഹിതിന്റെ 29-ാം സെഞ്ചുറിയാണിത്. വിരാട് കോഹ്‌ലി 91 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. എട്ട് പന്ത് അതിര്‍ത്തികടത്തി. ശ്രേയസ് അയ്യര്‍ 35 പന്തില്‍ ആറു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 44 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 

സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 132 പന്തില്‍ 131 റണ്‍സ് നേടി. പതിനാല് ഫോറും ഒരു സിക്‌സും അടിച്ചു. സ്മിത്തിന്റെ ഒമ്പതാം സെഞ്ചുറിയാണിത്. 

ടോസ് നേടി ബാറ്റ് ചെയ്ത ഓസീസിന്റെ തുടക്കം പാളി. പതിനെട്ട് റണ്‍സിന് ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ കീപ്പര്‍ രാഹുലിന് ക്യാച്ച്് നല്‍കി. കേവലം മൂന്ന് റണ്‍സാണ് വാര്‍ണറുടെ നേട്ടം. 

വാര്‍ണര്‍ക്ക് പിന്നാലെ നായകന്‍ ആരോണ്‍ ഫിഞ്ച് റണ്‍ഔട്ടായി. സ്മിത്തുമായുള്ള ആശയക്കുഴപ്പമാണ് ഫിഞ്ചിന് വിനയായത്്. 26 പന്ത് നേരിട്ട ഫിഞ്ച് 19 റണ്‍സ് നേടി.

ലാബുഷെയ്ന്‍ സ്മിത്തിന് കൂട്ടെത്തിയതോടെ ഓസീസ് സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍ ഒഴുകി. ഇരുവരും ഇന്ത്യ ബൗളിങ് ആക്രമണത്തെ ശക്തമായി നേരിട്ടു. മൂന്നാം വിക്കറ്റില്‍ ഇവര്‍ 127 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ലാബുഷെയ്‌നിനെ വീഴ്‌ത്തി ജഡേജയാണ് ഈ പാര്‍ട്‌നര്‍ഷിപ്പ് തകര്‍ത്തത്. കോഹ് ലി ക്യാച്ചെടുത്തു. 64 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ അകമ്പടിയില്‍ ലാബുഷെയ്ന്‍ 54 റണ്‍സ് കുറിച്ചു. മൂന്ന് വിക്കറ്റ് വീഴുമ്പോള്‍ ഓസീസ് സ്‌കോര്‍ 173. അതേ സ്‌കോറിന് തന്നെ അവരുടെ നാലാം വിക്കറ്റും നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്ക് ജഡേജയുടെ പന്തില്‍ ചഹലിന് പിടികൊടുത്തു. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരി സ്മിത്തിനൊപ്പം പിടിച്ചുനിന്നു. അഞ്ചാം വിക്കറ്റില്‍ സ്മിത്തും ക്യാരിയും 58 റണ്‍സ് അടിച്ചെടുത്തു. 35 റണ്‍സ് എടുത്ത ക്യാരി കുല്‍ദീപിന് വിക്കറ്റ്് സമ്മാനിച്ച് മടങ്ങി. അഗര്‍ പതിനൊന്ന് റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ഇന്ത്യക്കായി പേസര്‍ മുഹമ്മദ് ഷമി പത്ത് ഓവറില്‍ 63 റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. ജഡേജ പത്ത് ഓവറില്‍ 44 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. പേസര്‍ സെയ്‌നിയും സ്പിന്നര്‍ കുല്‍ദീപും ഓരോ വിക്കറ്റ് എടുത്തു.

സ്‌കോര്‍ ബോര്‍ഡ്

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍ സി രാഹുല്‍ ബി മുഹമ്മദ് ഷമി 3, ആരോണ്‍ ഫിഞ്ച് റണ്‍ഔട്ട് 19, സ്റ്റീവ് സ്മിത്ത് സി അയ്യര്‍ ബി മുഹമ്മദ് ഷമി 131, ലാബുഷെയ്ന്‍ സി കോഹ് ലി ബി ജഡേജ 54, മിച്ചല്‍ സ്റ്റാര്‍ക്ക് സി ചഹല്‍ ബി ജഡേജ 0, അലക്‌സ് ക്യാരി സി അയ്യര്‍ ബി കുല്‍ദീപ് യാദവ് 35, എ.ജെ. ടര്‍ണര്‍ സി രാഹുല്‍ ബി സെയ്‌നി 4, എ.സി. അഗര്‍ നോട്ടൗട്ട് 11, പാറ്റ് കമിന്‍സ് ബി മുഹമ്മദ് ഷമി 0, എ. സാമ്പ ബി മുഹമ്മദ് ഷമി 1, ഹെയ്‌സല്‍വുഡ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 27, ആകെ 50 ഓവറില്‍ ഒ്മ്പത് വിക്കറ്റിന് 286.

വിക്കറ്റ് വീഴ്ച: 1-18, 2-46, 3-173, 4-173, 5-231, 6-238, 7-273, 8-276, 9-282.

ബൗളിങ്: ജസ്പ്രീത് ബുംറ 10-0-38-0, മുഹമ്മദ് ഷമി 10-0-63-4, സെയ്്‌നി 10-0-65-1, കുല്‍ദീപ് യാദവ് 10-0-62-1, രവീന്ദ്ര ജഡേജ 10-1-44-2.

ഇന്ത്യ: രോഹിത് ശര്‍മ സി സ്റ്റാര്‍ക്ക് ബി സാമ്പ 119, കെ.എല്‍. രാഹുല്‍ എല്‍ബിഡബ്‌ളിയു ബി അഗര്‍ 19, വിരാട് കോഹ്‌ലി ബി ഹെയ്‌സല്‍വുഡ് 89, ശ്രേയസ് അയ്യര്‍ നോട്ടൗട്ട് 44, മനീഷ് പാണ്ഡെ നോട്ടൗട്ട് 8, എക്‌സ്ട്രാസ് 10 ആകെ 47.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 289.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.