കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അവസാന മത്സരങ്ങളിലേക്ക് എത്തുമ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. തുടര്‍ച്ചയായ പരാജയങ്ങളും സമനില കുരുക്കുകളും അവസാനിപ്പിച്ച് രണ്ട് ജയങ്ങളുമായി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടര്‍ച്ചയായ മൂന്നാം ജയം തേടി നാളെയിരങ്ങും. ജംഷഡ്പൂരിന്റെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
കറുപ്പ് നിറത്തിലുള്ള എവേ ജേഴ്‌സിയിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. സീസണില്‍ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എവേ ജേഴ്‌സിയില്‍ കളിക്കുന്നത്. ജനുവരി 25ന് ഗോവയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലും ഇതേജഴ്‌സിയായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് അണിയുന്നത്.
















