Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശവസംസ്‌കാര ഓര്‍ഡിനന്‍സ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 17, 2020, 10:37 am IST
in Kerala

കോട്ടയം: ക്രിസ്ത്യന്‍ സെമിത്തേരികളില്‍ ശവസംസ്‌കാരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ. മലങ്കര സഭാതര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തെ ഒപ്പം നിര്‍ത്താനും സുപ്രീംകോടതി വിധി മറികടക്കാനുമുള്ള സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്നാണ് സഭ കരുതുന്നത്. പളളികളില്‍ സമാന്തര ഭരണം കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ കരുതുന്നു. അതിനാല്‍ ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം.

ഓര്‍ഡിനന്‍സിന്റെ കരട് തയാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു എന്നാണ്. എന്നാല്‍, ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയപ്പോള്‍ അത് കേരളത്തിലെ ക്രൈസ്തവ സഭകളെ മുഴുവന്‍ ബാധിക്കുന്ന വിധത്തിലാണ് ക്രോഡീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് സഭാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഓര്‍ഡിനന്‍സിലെ പല വ്യവസ്ഥകള്‍ക്കും കൃത്യമായ നിര്‍വചനങ്ങള്‍ നല്‍കിയിട്ടില്ല. ഒരു ഇടവകാംഗം  മരിച്ചാല്‍ അദ്ദേഹത്തിന്റെ ഇടവകപള്ളിയില്‍ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ അടക്കപ്പെടാന്‍ അര്‍ഹതയുണ്ട് എന്നാണ് നിയമത്തിന്റെ ആദ്യ ചട്ടം. എന്നാല്‍, പൂര്‍വികര്‍ എന്നതിന് ഒരു നിര്‍വചനവും നല്‍കിയിട്ടില്ല. എത്ര തലമുറവരെ പിന്നോട്ട് പൂര്‍വികരായി കണക്കാക്കാം? ഒരാള്‍ ഇടവകാംഗമാണോ എന്നും അദ്ദേഹത്തിന്റെ പൂര്‍വികര്‍ ആ ഇടവക സെമിത്തേരിയില്‍ സംസ്‌കരിക്കപ്പെട്ടിട്ടുണ്ടോ എന്നും സ്ഥിരീകരിക്കേണ്ട ചുമതല ആര്‍ക്കാണ് എന്നൊന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമല്ല. 

ദുരുപയോഗം ചെയ്യപ്പെടുവാനുള്ള സാധ്യതയേറെയുള്ളതാണ് ഈ ഓര്‍ഡിനന്‍സ്. ക്രൈസ്തവ സെമിത്തേരികളില്‍ ആര്‍ക്കു വേണമെങ്കിലും, ആരെയും സംസ്‌കരിച്ച്, എന്തുവേണമെങ്കിലും എഴുതി സര്‍ട്ടിഫിക്കറ്റ് ആക്കാമെന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. ആര്‍ട്ടിക്കിള്‍ 25, 26 അനുവദിക്കുന്ന മത സ്വാതന്ത്ര്യത്തെ ഈ പുതിയ നിയമം ഹനിക്കുകയാണ്. നിയമപരമായി നിലനില്‍പ്പില്ലാത്ത ഒരു വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുക്കുവാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം ഇതില്‍ വ്യക്തമാണ്. ഇത് വിവേചനാപരമായ നടപടിയാണ്, സഭാവക്താക്കള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

Kerala

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

Football

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

Football

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍
Football

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

പുതിയ വാര്‍ത്തകള്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷ

വിവാദം: സ്വിസിന്റെ ഐഡന്റിറ്റിയില്‍…  ബ്രീല്‍ എംബോലോയ്‌ക്ക് ചുവപ്പ് കാര്‍ഡ്

ലോകകപ്പിലെ പിഴവിന് ജീവന്റെ വില; കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജാമിന്റണ്‍ കാമ്പാസിന് നേരെ വധഭീഷണി

വിംബിള്‍ഡണ്‍ ടെന്നീസ്: ലിന്‍ഡയ്‌ക്ക് കിരീടം

ലോകകപ്പ് സെമി ഉറപ്പാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ ഗാലറിയില്‍ ആരാധകര്‍ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

ഫിഫ ലോകകപ്പ് 2026: ബെല്ലിങ്ങാം ഡബിള്‍; നോര്‍വെയെ തകര്‍ത്ത് ഇംഗ്ലണ്ട്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖ പദ്ധതി: ഓഹരി കൈമാറ്റവും വസ്തുതകളും

ബാ​ങ്കോ​ക്കി​ലെ ബാ​റി​ൽ വ​ൻ​തീ​പി​ടി​ത്തം; 27 പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം, 22 പേരുടെ നില ഗുരുതരം

സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ലോകത്തിലെ ഏക ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.