Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രിയനന്ദനന്റെ ‘സൈലന്‍സര്‍’ തിയേറ്ററിലേക്ക്, മൂക്കോടന്‍ ഈനാശുവായി ലാൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2020, 04:51 pm IST
inEntertainment

പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കിയ സൈലന്‍സര്‍ തിയേറ്ററിലേക്ക്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സൈലന്‍സര്‍ 24 ന് റിലീസ് ചെയ്യും. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും  ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു. ത്രേസ്സ്യ (മീരാ വാസുദേവ്)യാണ് ഈനാശുവിന്റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്). ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

പഴയ തലമുറയുടെയും പുതിയ തലമുറയുടെയും  അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. നല്ല രീതിയിലുള്ള സമ്പത്തുണ്ടെങ്കിലും വീട്ടുകാര്‍ ഈനാശുവിനെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. ഒരു മകനുണ്ടെങ്കിലും അയാളുമായി അത്ര സുഖത്തിലല്ല. ഈനാശുവിന് എല്ലാം അയാളുടെ പഴയ രാജദൂത് സ്ക്കൂട്ടറാണ്. അതിലാണ് യാത്ര മുഴുവനും. കുടുംബത്തില്‍ നിന്നുള്ള ഒറ്റപ്പെടലില്‍ ഈനാശു അഭയം കാണുന്നത് കഠിനമായ ശബ്ദത്തോടെ സ്ക്കൂട്ടറിലുള്ള സവാരിയാണ്. പ്രായമായവരുടെ ഒറ്റപ്പെടലിന്റെ കടുത്ത വേദനയും സൈലന്‍സര്‍ വരച്ചുകാട്ടുന്നുണ്ട്.  

തൃശ്ശൂരിന്റെ പ്രാദേശിക ഭാഷയും സംസ്ക്കാരവും ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രിയനന്ദനന്റെ ‘പാതിരാക്കാല’ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ്  ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്.  ലാല്‍, ഇര്‍ഷാദ്, രാമു, ബിനോയ് നമ്പോല, മീരാവാസുദേവ്, സ്നേഹാ ദിവാകരന്‍, പാര്‍ത്ഥസാരഥി, ജയരാജ് വാര്യര്‍ എന്നിവരാണ് അഭിനേതാക്കള്‍. കലാസംവിധാനം – ഷെബീറലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, മേയ്‌ക്കപ്പ് – അമല്‍, വസ്ത്രാലങ്കാരം – രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – നസീര്‍ കൂത്തുപറമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ – പ്രേംജി പിള്ള, പശ്ചാത്തല സംഗീതം – ബിജിബാല്‍, സ്റ്റില്‍സ് – അനില്‍ പേരാമ്പ്ര,  പി.ആര്‍.ഒ- പി.ആര്‍.സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സബിന്‍ കാട്ടുങ്ങല്‍, സംവിധാന സഹായികള്‍- ബിനോയ് മാത്യു, കൃഷ്ണകുമാര്‍ വാസുദേവന്‍, പി. അയ്യപ്പദാസ്, ജയന്‍ കടക്കരപ്പള്ളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്
World

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

India

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

India

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

World

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

രാമകഥാ കോണ്‍ക്ലേവ്: ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ സന്‍സ്ഥാനും അക്കാദമി പങ്കാളി

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

അറിയപ്പെടാത്ത അന്തര്‍ലോകങ്ങളുടെ ഭൂപടം

ഉപരാഷ്‌ട്രപതി ഇന്നും നാളെയും കേരളത്തില്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ദേശീയ അധ്യക്ഷന്‍ എ. ബാലകൃഷ്ണന്റെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.