Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനം സമ്പാദിക്കുമ്പോഴും വിനിയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്…

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Jan 6, 2020, 04:46 am IST
in Samskriti

നാം നിത്യജീവിതത്തില്‍ ഏറ്റവും അധികം ആശ്രയിക്കുന്ന ഒന്നാണ് ധനം. കര്‍മമേഖലകള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ധനം സര്‍വര്‍ക്കും ഒരേ പോലെ ഒഴിച്ചുകൂടാനാകാത്ത സംഗതിയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത്രയും ജീവിതത്തില്‍ പ്രാധാന്യമുള്ള, ആ ധനത്തെ എങ്ങനെ ഫലപ്രദമായി സമ്പാദിക്കണമെന്നതിനെയും വിനിയോഗിക്കണം എന്നതിനെയുംകുറിച്ച് എത്രമാത്രം നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നുണ്ട്? എന്തായാലും, സനാതനധര്‍മത്തിന്റെ അടിസ്ഥാനഗ്രന്ഥമായ വേദങ്ങള്‍ ഈ വിഷയത്തെയും വളരെ ഭംഗിയായിത്തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അഥവാ ജീവിതത്തിന്റെ എല്ലാ മേഖലകളെയും കൈകാര്യം ചെയ്യാത്ത ഒരു ഗ്രന്ഥത്തെ അടിസ്ഥാനഗ്രന്ഥമായി ഋഷിമാര്‍ വിശേഷിപ്പിക്കുകയില്ലല്ലോ! നാല് വേദങ്ങളിലായി പലയിടങ്ങളിലായി കടന്നുവരുന്ന, ധനസംബന്ധിയായ ഈശ്വരോപദേശമന്ത്രങ്ങളില്‍ ഒരു മന്ത്രമാണ് ഇന്ന് സ്വാധ്യായത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുക.

ഓം പ്രാതര്ജിതം ഭഗമുഗ്രങ് ഹുവേമ വയം പുത്രമദിതേര്യോ വിധര്ത്താ.

ആധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ

(യജുര്‍വേദം 34.35)

യജുര്‍വേദത്തിലെ പ്രസിദ്ധമായ ഭാഗ്യസൂക്തം അഥവാ പ്രാതഃസൂക്തത്തിലെ രണ്ടാം മന്ത്രമാണിത്. മന്ത്രാര്‍ഥം എന്താണെന്നു നോക്കാം. ഈ പ്രപഞ്ചത്തില്‍ ധനമില്ലാതെ ജീവിക്കാനാവില്ല. എന്നാല്‍ അന്യായമായി സമ്പാദിക്കുന്ന ധനം മനുഷ്യന്റെ പതനത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ മന്ത്രത്തിന്റെ ഋഷിയായ വസിഷ്ഠന്‍ ഈശ്വരനോടു പറയുന്നു, ഞങ്ങള്‍ (പ്രാതഃ=) ഉത്തമമായ ഭാവനകള്‍ മനസ്സില്‍ നിറയുന്ന ഈ പ്രഭാതവേളയില്‍ (ജിതമ് ഭഗമ്=) നമ്മുടെ പുരുഷാര്‍ഥംകൊണ്ട് നേടിയ ധനത്തെ ആവാഹിക്കുന്നു. പുരുഷാര്‍ഥമില്ലാതെ നേടുന്ന ധനം പതനത്തിനു കാരണമാകും. സ്ഥിരപ്രയത്നമാണ് പുരുഷാര്‍ഥം. ഞങ്ങള്‍ ഉദാത്തമായ ധനത്തെ സമ്പാദിക്കുന്നു. അതു നേടുന്നതിലൂടെ നാം ഒരിക്കലും അഹങ്കാരിയോ അല്പനോ ആവുകയില്ല.

(ഉഗ്രമ്=) കഠിന പരിശ്രമത്തിലൂടെ നാം നേടുന്ന ധനം നമ്മെ തേജസ്വികളാക്കുന്നു. (വയമ് പുത്രമ് (ഭഗമ് ഹുവേമ)=) ഞങ്ങള്‍, പുത്രനാകുന്ന (പുനാതി + ത്രായതേ) ജീവനെ പവിത്രീകരിക്കയും, വാസനകളില്‍ രക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്ന ആ ധനത്തെ ആവാഹനം ചെയ്യുന്നു. ആ ധനത്തെ ഞങ്ങള്‍ക്ക് നല്‍കിയാലും (യഃ=) യാതൊന്ന് (അദിതേഃ=) അണമുറിയാത്ത, അതായത് എല്ലാ സ്വസ്ഥതയും പ്രദാനം ചെയ്യുന്ന (വിധര്‍ത്താ=) വിശേഷ ധനമാകുന്നു. അസ്വസ്ഥത ജനിപ്പിക്കുന്ന ധനം ഞങ്ങള്‍ക്ക് ഒരിക്കലും ആവശ്യമില്ല.

അദിതിശബ്ദത്തിന്് നിരുക്തത്തില്‍ ‘അദീനാ ദേവമാതാ’ എന്നാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. ദേവമാതാവായ ധനത്തെയാണ് ഇവിടെ നാം ആവശ്യപ്പെടുന്നത്. നമ്മെ ദേവമാതാവാക്കുന്ന ധനത്തെയാണ് നമുക്ക് വേണ്ടത്. ആ ദേവമാതാവ് അദീനയാണ്. യാതൊരു ദീനതയും ഏല്‍ക്കാത്തവളാണ്. ദീനര്‍ മുട്ടുവിറയ്‌ക്കുന്നവരാണ്. ആരുടെ മുന്‍പിലും നമുക്ക് മുട്ടു വിറയ്‌ക്കരുത്. എന്നു മാത്രമല്ല, നമ്മുടെ ഹൃദയപങ്കജം വികസിക്കുകയും വേണം. (യം ഭഗമ്=) അപ്രകാരമുള്ള ആ ധനത്തെ (ആധ്രഃ ചിത്=) കൈത്താങ്ങിന് അര്‍ഹരായവരും അതായത് വികലാംഗരോ ആലംബഹീനരോ ആയവരും (ഭക്ഷി ഇതി ആഹ=) ‘ഞാന്‍ ഭുജിക്കുന്നു’ എന്ന് പറയുന്നു. അതായത് നമ്മുടെ ആ ധനത്തിന്റെ പങ്ക് സമൂഹത്തിലെ ആലംബഹീനര്‍ക്കും അവകാശപ്പെട്ടതാണ്. അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങിന് ഉപകരിക്കുന്നതായിരിക്കണം എന്റെ പക്കലുള്ള ധനം.

അതേപോലെ (മന്യമാനഃ തുരഃ ചിത്=) സമൂഹത്തിന്റെ അജ്ഞാനാദി തിന്മകളെ ഇല്ലാതാക്കുന്ന മാന്യവ്യക്തികളും ‘ഞാന്‍ ഭക്ഷിക്കുന്നു’ എന്നു പറയുന്നു; അതായത് നമ്മുടെ ധനത്തില്‍നിന്ന് ഒരു ഭാഗം സമാജ താത്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആദരണീയരായവര്‍ക്കുകൂടി നല്‍കേണ്ടതുണ്ട്. ഈ ‘മന്യമാനഃ’ എന്ന വിശേഷണം കൊടുക്കാന്‍ കാരണം ഈ ധനം ഒരു കാരണവശാലും അപാത്രങ്ങളില്‍ ചെന്നു പതിക്കരുത് എന്നതിനാലാണ്. നാം ധനം നല്‍കുന്നത് സമൂഹത്തിന്റെ ആദരവ് നേടിയ വ്യക്തികള്‍ക്കായിരിക്കണം. അതായത് ആ വ്യക്തി ചെയ്യുന്ന സദ്വ്യയത്തെക്കുറിച്ച് നല്ല ധാരണ നമുക്ക് ഉണ്ടാകണമെന്നര്‍ഥം.

ഏറ്റവും ഒടുവില്‍ നമ്മുടെ ആ ധനത്തെ (രാജാ ചിത് ഭക്ഷി ഇതി ആഹ=) ഭരണാധിപനും ‘ഞാന്‍ കഴിക്കുന്നു’വെന്ന് പറയുന്നു. ഈ ധനംകൊണ്ടാണ് ഭരണാധിപന്് ഉചിതമായത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. ഇത്തരത്തില്‍ കരമായി ലഭിക്കുന്ന ധനംകൊണ്ടാണ് ഭരണാധിപന്‍ രാഷ്‌ട്രരക്ഷയ്‌ക്കുള്ള വ്യവസ്ഥകള്‍ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ കരം നല്‍കാത്തവര്‍ രാഷ്‌ട്രത്തെ കട്ടുമുടിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ നമ്മുടെ ധനത്തില്‍നിന്ന് അനാഥര്‍ക്കും സമാജസേവകര്‍ക്കും ഭരണാധിപനും അതായത് സ്റ്റേറ്റിനും വേണ്ടതു നല്കാന്‍ നാം തയ്യാറാകണം.

ഇവിടെ, മന്ത്രത്തിന്റെ ആദ്യപകുതിയില്‍ ധനം സ്ഥിരപ്രയത്നത്തിലൂടെ സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യത്തെ എടുത്തുകാണിക്കുമ്പോള്‍ രണ്ടാം പകുതിയാകട്ടെ നമ്മോട് പറയുന്നത്, അപ്രകാരം നാം സമ്പാദിച്ച ധനം സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രം വിനിയോഗിച്ചാല്‍ പോരാ, അതില്‍നിന്ന് ഒരു ഭാഗം നിരാലംബര്‍ക്കും, സമൂഹസേവകരായ മാന്യവ്യക്തികള്‍ക്കും, അതേ പോലെ കരരൂപത്തില്‍ രാഷ്‌ട്രത്തിനുമായി നല്‍കണമെന്നാണ്. ഇതാകട്ടെ നമ്മുടെ ഔദാര്യമല്ല, മറിച്ച് കര്‍ത്തവ്യമാണുതാനും

0495 2724700

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.