Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രതി സ്ത്രീപക്ഷമല്ല

കെ. ഹരികൃഷ്ണന്‍ by കെ. ഹരികൃഷ്ണന്‍
Jan 5, 2020, 05:59 am IST
in Entertainment

 

നോവല്‍ സിനിമയാക്കുമ്പേള്‍ പ്രമേയത്തേക്കാള്‍ അവതരണത്തിനാണ് പ്രാധാന്യം. ആര്‍. ഉണ്ണിയുടെ നോവല്‍ റോഷന്‍ ആന്‍ഡ്രൂസ് വെള്ളിത്തിരയിലെത്തിക്കുമ്പോള്‍ പ്രമേയത്തേക്കാള്‍ മനോഹരമാകുന്നു അവതരണം. 

സെയില്‍സ് ഗേളായ മാധുരിയുടെ ജീവിതത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന ഒരു സംഭവം ജീവിതം മാറ്റിമറിക്കുന്നു. സ്ഥാപനത്തിലേക്കുള്ള ബസ് യാത്രക്കിടയില്‍ തന്നോട് അപമര്യാദയായി പെരുമാറുന്ന ആന്റപ്പന്‍ എന്ന വ്യക്തിയോടുള്ള പക മാധുരിയുടെ ജീവിതത്തെ സംഘര്‍ഷഭരിതമാക്കുന്നു. എങ്ങനെയും ഒരു അടിയെങ്കിലും തിരിച്ച് നല്‍കണമെന്ന് മാധുരി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. ആന്റപ്പനെ തേടിയെത്തുന്ന മാധുരിയും സുഹൃത്തും ആന്റപ്പനെന്ന ഗുണ്ടയെയാണ് കാണുന്നത്. 

ആന്റപ്പനെ തിരിച്ചറിയുന്ന സുഹൃത്തുക്കള്‍ മാധുരിയെ അവളുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തനിക്ക് നേരിട്ട വേദനയ്‌ക്കും അപമാനത്തിനും എന്ത് വിലകൊടുത്തും പ്രതികാരം ചെയ്യുമെന്ന് മാധുരി ഉറപ്പിക്കുന്നു. ആന്റപ്പനും മാധുരിയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആന്റപ്പന്‍ പിന്നില്‍നിന്നും ആരുടേയോ കുത്തുകൊണ്ട് വീഴുന്നു. റോഡില്‍ കിടന്ന് മരണത്തിലേക്ക് നീങ്ങുന്ന ആന്റപ്പനെ സഹായിക്കാന്‍ ആരും എത്തുന്നില്ല. മാധുരി ആ ദൗത്യവും ഏറ്റെടുക്കുന്നു. അതിന് മാധുരിക്ക് കാരണവുമുണ്ട്. തന്റെ പ്രതികാരത്തിന് മുന്‍പ് അവന്‍ മരിച്ചാല്‍ തനിക്ക് പ്രതികാരം ചെയ്യാന്‍ കഴിയില്ല എന്നതു തന്നെ. ആന്റപ്പന്‍ ആരോഗ്യത്തോടെ തിരിച്ചുവരുന്നതിനായി മാധുരി കാത്തിരിക്കുന്നു. 

അതിനിടെ ആന്റപ്പന് നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദികളെ തേടിയിറങ്ങുന്ന പോലീസ് മാധുരിയെയും പ്രതിക്കുട്ടില്‍ നിര്‍ത്തുന്നു. ആന്റപ്പനില്‍ നിന്ന് നേരിട്ടതിലും വലിയ മാനസികപീഡനങ്ങളാണ് മാധുരിക്ക് പോലീസില്‍ നിന്ന് നേരിടേണ്ടി വരുന്നത്. ആന്റപ്പന് ബോധം തെളിയുന്നതോടെ പോലീസിന്റെ വേട്ടയാടല്‍ അവസാനിക്കുന്നു. ആന്റപ്പന്‍ ആശുപത്രിയില്‍ നിന്ന് വിട്ടിലെത്തിയപ്പോള്‍ പ്രതികാരദൗത്യവുമായി മാധുരി വീട്ടിലെത്തുന്നു. അരയ്‌ക്കു താഴെ തളര്‍ന്ന ആന്റപ്പനോട് മാധുരിക്ക് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ല. മനസ്സില്‍ സംഘര്‍ഷവുമായുള്ള മടക്കയാത്രയില്‍ ബസ്സില്‍ മറ്റൊരു പെണ്‍കുട്ടിക്ക് തനിക്കുണ്ടായതുപോലത്തെ അനുഭവം ഉണ്ടാകുമ്പോള്‍ മാധുരി പൊട്ടിത്തെറിക്കുന്നു. 

സ്ത്രീകളെ അപമാനിക്കുന്നവരുടെ പേരുകള്‍ മാത്രമാണ് വ്യത്യസ്തം. എല്ലാവരും ഒന്നാണെന്ന്  ചിത്രം പറയുന്നു. തികഞ്ഞ സ്ത്രീപക്ഷ സിനിമയായാണ് ചിത്രം പുരോഗമിക്കുന്നതെങ്കിലും തിരക്കഥാകൃത്തിന്റെ സ്ത്രീവിരുദ്ധത റോസമ്മ എന്ന കഥാപാത്രത്തിലുടെ തലപൊക്കുന്നു. 

ആന്റപ്പനായി റോഷന്‍ ആന്‍ഡ്രൂസെത്തുമ്പോള്‍ മലയാള സിനിമയ്‌ക്ക് മറ്റൊരു നടനെക്കൂടി ലഭിച്ചു. ആന്റപ്പനെന്ന ഗുണ്ടയായി റോഷന്‍ അഭിനയിക്കുകയല്ല ജീവിക്കുക തന്നെയാണ്. ചില കാരണങ്ങളാല്‍ പിന്‍മാറിയ മറ്റൊരു നടന് ഈ കഥാപത്രം വലിയ നഷ്ടം തന്നെ. 

ആര്‍. ഉണ്ണിയുടെ ‘പ്രതി പൂവന്‍കോഴി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമയെങ്കിലും നോവലുമായി സാമ്യതകളൊന്നുമില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവും, അത് ആ വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അടിസ്ഥാന കഥാതന്തുവും മാത്രമാണ് നോവലില്‍നിന്ന് തിരക്കഥാകൃത്ത് ആര്‍. ഉണ്ണി കടംകൊണ്ടിട്ടുള്ളത്. 

മഞ്ജു വാര്യരുടെ മറ്റൊരു ശക്തമായ കഥാപാത്രമാണ് മാധുരി. ചിത്രത്തിന്റെ ക്ലൈമാക്‌സ് എത്രവലിയ സ്ത്രീവിരോധിയുടെ പോലും കണ്ണ് നിറയ്‌ക്കുമെന്നുറപ്പാണ്. സ്ത്രീപക്ഷം ചേര്‍ന്ന് റോഷന്‍ പറയുന്ന മനുഷ്യപക്ഷ സിനിമയാണ് പ്രതി പൂവന്‍കോഴി.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

പുതിയ വാര്‍ത്തകള്‍

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.