ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് ചിരികൊണ്ടുള്ള ഓണം സമ്മാനിച്ച ‘നാദ്’ കൂട്ടുകെട്ട് അഥവാ നാദിര്‍ഷാ ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ മിനിസ്‌ക്രീല്‍ നിന്നും മാറി ബിഗ് സ്‌ക്രീനിനു പിന്നിലായാണ് ഇരുവരും കൈകോര്‍ക്കുന്നത്. നദീര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥനില്‍’ നായകനായി എത്തുന്നത് ദിലീപ് ആണ്. ചിത്രത്തില്‍ 60 വയസ്സ കഴിഞ്ഞ വൃദ്ധനായാണ് ദിലീപ് എത്തുന്നത്. പുതുവര്‍ഷ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്.
വ്യത്യസ്ത ലുക്കില്‍ ദിലീപ് എത്തുന്ന ചിത്രത്തില്‍ ഉര്‍വശി പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സലീം കുമാര്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. കാശി, രാമേശ്വരം, പളനി, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീരണം നടന്നുകൊണ്ടിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എഴുതിയ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അനില്‍ നായരാണ് ചിത്രത്തില്‍ ഛായാഗ്രഹണം. ജ്യോതിഷ് , ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് നദീര്‍ഷാ തന്നെയാണ്. ബിജിപാല്‍ ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.
















