കാൻബറ: ഓസ്‌ട്രേലിയന്‍ നാവിക സേനയില്‍ ആദ്യമായി ഒരു മലയാളി ഓഫീസര്‍ ആയി നിയമിക്കപ്പെട്ടു. ആലപ്പുഴ സ്വദേശി ദീപക് സത്യരാജാണ് ഈ പദവിയിലെത്തിയ ആദ്യ മലയാളി. പുന്നപ്ര വടക്ക് സൗപർണികയില്‍ അഡ്വ സത്യരാജിന്റെയും കോട്ടയം നഴ്‌സിംഗ് കോളേജ് മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സുജയശങ്കറിന്റെയും മകന്‍ ആണ് ദീപക് സത്യരാജന്‍.
നവമ്പര്‍ മാസം ഇരുപത്തി ഏഴിന് ജേര്‍വീസ് ബേ യില്‍ നടന്ന ചടങ്ങില്‍ വെച്ച് റോയല്‍ ഓസ്‌ട്രേലിയന്‍ നേവിയില്‍ സബ് ലെഫ്റ്റനണ്ട് ആയി ചുമതല ഏറ്റു.
















