ചെന്നൈ: ഗുരുതരമായ അസ്ഥിരോഗത്തെ തുടര്‍ന്ന് നടി ചാര്‍മിള ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍. കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയെത്തിയതെന്നും അവരെ സഹായിക്കാന്‍ ആരും കൂടെയില്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
45 കാരിയായ നടി ചെന്നൈയിലെ ചേരി സമാനമായ പ്രദേശത്ത് രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടില്‍ അമ്മയോടും പത്ത് വയസുകാരൻ മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടി വരികയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ അവസ്ഥ മോശമാണെന്നും സിനിമയില്‍ അവസരം തന്നു സഹായിക്കണം എന്ന് ചാര്‍മിള അഭ്യര്‍ത്ഥിച്ചതോടെ കുറച്ചു സിനിമകളിലേക്ക് താരത്തെ വിളിച്ചിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.
തമിഴില്‍ ഇവന്‍ വേറ മാതിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ചാര്‍മിള. 2006 ല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ രാജേഷുമായി ചാര്‍മിള വിവാഹിതയായി. എന്നാല്‍ 2014ല്‍ വിവാഹമോചനം നേടി. തുടര്‍ന്ന് നടന്‍ കിഷോര്‍ സത്യയുമായി രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും ഈ ബന്ധവും അധിക നാള്‍ നീണ്ടുനിന്നില്ല. തമിഴ് നടന്‍ വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്. 2017ല്‍ ഷൂട്ടിങ്ങിനിടയില്‍ തളര്‍ച്ച അനുഭവപ്പെട്ട നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിതിന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന പത്താം ക്ലാസിലെ പ്രണയം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.
















