വിശാഖപട്ടണം: രാജ്യാന്തര മത്സരങ്ങളില്‍ രണ്ട് ഹാട്രിക്ക് കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇടം കൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് സ്വന്തമായി.
വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഹാട്രിക്ക് കുറിച്ചാണ് കുദീപ് യാദവ് റെക്കോഡിട്ടത്. വിന്‍ഡീസ് ഇന്നിങ്ങ്‌സിലെ മുപ്പത്തിമൂന്നാം ഓവറിലാണ് ഹാട്രിക്ക് പിറന്നത്. ഈ ഓവറിലെ മൂന്നാമത്തെ പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ഷായ ഷോപ്പ് പുറത്തായി. തൊട്ടടുത്ത പന്തുകളില്‍ ജേസണ്‍ ഹോള്‍ഡറെയും അല്‍സാരി ജോസഫിനെയും വീഴ്‌ത്തി കുല്‍ദീപ് ഹാട്രിക്ക് പൂര്‍ത്തിയാക്കി.
2017 ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ഓസ്‌ട്രേലിയക്കെതിരെ കുല്‍ദീപ് ഹാട്രിക്ക് കുറിച്ചിട്ടുണ്ട്. അണ്ടര്‍-19 ക്രിക്കറ്റിലും ഇന്ത്യക്കായി കുല്‍ദീപ് ഹാട്രിക്ക് നേടിയിട്ടുണ്ട്.
















