വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ് വെടിക്കെട്ടുകൊണ്ട് വിശാഖപട്ടണം പൂരപ്പറമ്പാക്കിയതോടെ രോഹിത് ശര്‍മ നേടിയത് രണ്ട് റെക്കോര്‍ഡുകള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറി.
2019ല്‍ മാത്രം 7 സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 9 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (1998) രോഹിത്തിന് മുന്നിലുള്ളത്. 2019ല്‍ ടെസ്റ്റിലെ 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ആകെ 10 സെഞ്ച്വറികള്‍ നേടിയ രോഹിത് തന്നെയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം.
















