Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം ഭൂപരിഷ്‌കരണ നിയമം വേണമെന്ന് ഭൂ അവകാശ സംരക്ഷണ കണ്‍വന്‍ഷന്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 19, 2019, 07:54 am IST
inKerala

 

കൊച്ചി: ‘എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്’ എന്ന മുദ്രാവാക്യവുമായി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് ഭൂ അവകാശ സംരക്ഷണ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രമുഖ ഗാന്ധിയന്‍ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. 

ഭൂ പരിഷക്കരണ നിയമം ഉണ്ടാക്കിയത് തോട്ടം ഉടമകളെ സംരക്ഷിക്കാനാണെന്ന് തുടര്‍ന്ന് സംസാരിച്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭൂപരിഷ്‌ക്കരണ നിയമം കാലഹരണപ്പെട്ടതാണ്. രണ്ടാം ഭൂപരിഷ്‌ക്കരണപ നിയമം കൊണ്ടുവരണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനങ്ങളുടെ അറിവില്ലായ്‌മയും സര്‍ക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്‌മയുമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്രയധികം ഭൂരഹിതര്‍ കേരളത്തിലുണ്ടാകാന്‍ കാരണം. പണവും അധികാരവും ഉപയോഗിച്ച് ഏക്കര്‍ കണക്കിന് ഭൂമിയാണ് സംസ്ഥാനത്ത് കൈയേറിയിരിക്കുന്നത്. ആശയപരമായ അടിത്തറയും പിന്‍ബലത്തോടെയും ഭൂ അവകാശ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നാട്ട് കൊണ്ടുപോകണമെന്നും കുമ്മനം പറഞ്ഞു. 

ഭൂമിയുടെ ഉടമസ്ഥത അധികാരത്തിന്റെ ചിഹ്നമാണെന്നും, അതു കൊണ്ട്തന്നെ അധികാരത്തിന്റെ ഭാഗത്താണ് ഭൂമി എന്നും കുമ്മനം പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ഭൂസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തികളെ  കുമ്മനം രാജശേഖരന്‍ ചടങ്ങില്‍ ആദരിച്ചു.പ്രകൃതി നിയമങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ ലംഘിക്കാത്ത വിധത്തില്‍ ജീവിതക്രമം രൂപപ്പെടുത്തണമെന്ന് ഡോ. എം.പി.മത്തായി പറഞ്ഞു.  ഭൂമി ഒരു ജൈവാംശമാണ്. അതുകൊണ്ട് ഭൂമി സഹകരണത്തോടെ ഉപയോഗിക്കണം. ആധുനിക ശാസ്ത്രം ഭൂമിയെ ഉപഭോഗ വസ്തുവായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് ഭൂമിയെ നമ്മള്‍ ചൂഷണം ചെയ്യുന്നത്. എന്നാല്‍ ഭാരത പൈതൃകം നമ്മെ പഠിപ്പിക്കുന്നത് മനുഷ്യന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനം ഭൂമിയാണ് പ്രപഞ്ചത്തിലെ മഹാശക്തിയുടെ രൂപഭേദങ്ങളാണ് ഭൂമി, അതിനെ ആദരവോടെ സമീപിക്കണം. ഭൂമി ഈശ്വരന്റെതാണെന്ന മാനസികാവസ്ഥയിലേക്ക് സമൂഹത്തെ പരിവര്‍ത്തനം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം കെ. ഗുപ്തന്‍ കപിക്കാട്  അധ്യഷനായി. വൈകിട്ട് നടന്ന സമാപന സമ്മേളനം ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്‌ക്കരണ നിയമം വന്നപ്പോള്‍ ഭൂമി ഇടയ്‌ക്ക് നിന്നവരുടെ കൈകളിലേക്കാണ് ചെന്നത്തിയതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടന്ന ഭൂസമരങ്ങള്‍ എന്തുകൊണ്ട് സഫലമായില്ലെന്ന കാര്യം നാം തിരിച്ചറിയണം. സാമൂഹ്യ നവോത്ഥാനത്തിന് അടിസ്ഥാന ജനസമൂഹത്തെ അധികാര ശ്രേണിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സമിതി സംസ്ഥാന കണ്‍വീനര്‍ എസ്. രാമനുണ്ണി, ഹരി വെണ്ണിയൂര്‍, സുശി കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭൂദാനം നടത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കണമെന്ന് കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ഭൂ രഹിതരായ 174 പേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. സമിതിയുടെ ഭാവി പരിപാടികളും  കണ്‍വന്‍ഷനില്‍ ചര്‍ച്ച ചെയ്തു.’കാണം കൊടുത്തും ഓണം ഉണ്ണണമെന്ന’ ആഹ്വാനത്തോടെ കണ്‍വെന്‍ഷന്‍ സമാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.