Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആകാശ വിസ്മയത്തിന് ചെറുവത്തൂര്‍ ഒരുങ്ങുന്നു; കുട്ടമത്തുനിന്നും കാണാം വലയ സൂര്യഗ്രഹണം; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 16, 2019, 07:40 am IST
inKerala

കാസര്‍കോട്: ഈ മാസം 26നുള്ള വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയം നിരീക്ഷിക്കാനുള്ള തയാറെടുപ്പുകള്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ പുരോഗമിക്കുന്നു. ജില്ലാ ഭരണകൂടം, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, സ്‌പെയ്‌സ് ഇന്ത്യ സംയുക്തമായി ചെറുവത്തൂര്‍ കുട്ടമത്ത് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഗ്രഹണം കാണുന്നതിന് സൗകര്യമൊരുക്കും. 

ജര്‍മനി, റഷ്യ, അമേരിക്ക, സിങ്കപ്പൂര്‍ തുടങ്ങി എട്ട് വിദേശരാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും വിദ്യാര്‍ഥികളും ഗവേഷകരും കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും എത്തും. വലയ സൂര്യഗ്രഹണം വ്യക്തമായി കാണാവുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളില്‍ ഒന്നാണ് ചെറുവത്തൂര്‍. രാവിലെ 8.04ന് ഗ്രഹണം ആരംഭിക്കും. 9.24 ആകുന്നതോടെ പൂര്‍ണവലയമായി മാറും. മൂന്നു മിനിറ്റ് അഞ്ച് സെക്കന്‍ഡാണ് വലയ സൂര്യഗ്രഹണം പൂര്‍ണതയില്‍ കാണാനാവുക. 11.05ന് ഗ്രഹണം അവസാനിക്കും.

സ്‌പേസ് ഇന്ത്യ സിഎംഡി സച്ചിന്‍ ബാംബ കാസര്‍കോട്ടെത്തി ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിനെയും ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറയെയും കണ്ട് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഗ്രഹണം ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് കടക്കുന്ന ദൃശ്യം ഒപ്പിയെടുക്കാന്‍ കഴിയുന്ന ക്യാമറകള്‍ സ്ഥാപിക്കാനും ശാസ്ത്രജ്ഞര്‍ക്ക് നിരീക്ഷിക്കാനും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ അനുയോജ്യമാണ് കുട്ടമത്ത് സ്‌കൂള്‍ മൈതാനം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി. സുമതി, പ്രഥമാധ്യാപകന്‍ ടി. ജനാര്‍ദന്‍ എന്നിവരുമായും സംഘം ചര്‍ച്ച നടത്തി. കുട്ടമത്ത് സ്‌കൂള്‍ മൈതാനത്ത് രണ്ടായിരത്തിലേറെ ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 

കിഴക്ക് ദൃശ്യമാകുന്ന ഗ്രഹണം പൂര്‍ണമായി നിരീക്ഷിക്കാന്‍ അനുകൂലമായ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഈ പ്രദേശത്തിനുണ്ട്. നഗ്‌ന നേത്രങ്ങളാല്‍ ഗ്രഹണം നിരീക്ഷിക്കാന്‍ പാടില്ല. ശാസ്ത്രീയമായി നിരീക്ഷിക്കുന്നതിന് 2000 ഓളം കണ്ണടകള്‍ ചെറുവത്തൂര്‍ പഞ്ചായത്ത് ബുക്ക് ചെയ്തു. ആവശ്യക്കാര്‍ക്ക് 60 രൂപ നിരക്കില്‍ കണ്ണട ലഭ്യമാക്കും. മൈതാനത്ത് ഒരുക്കിയ വലിയ സ്‌ക്രീന്‍ വഴിയും ഗ്രഹണം നിരീക്ഷിക്കാന്‍ സാധിക്കും.

 എന്താണ് വലയ സൂര്യഗ്രഹണം?

സൂര്യനും ഭൂമിക്കുമിടയില്‍ നേര്‍രേഖയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ പൂര്‍ണമായോ ഭാഗികമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായി മറച്ചാല്‍ അത് പൂര്‍ണസൂര്യഗ്രഹണമാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേര്‍രേഖയിലെത്തിയാലും ദീര്‍ഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം കാരണം ചിലപ്പോള്‍ ചന്ദ്രന് സൂര്യനെ പൂര്‍ണമായി മറയ്‌ക്കാനാവില്ല. ഈ സമയത്ത് സൂര്യന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയില്‍ കാണപ്പെടും. ഇതാണ് വലയ സൂര്യഗ്രഹണം. ഇതും പൂര്‍ണ സൂര്യഗ്രഹണമാണ്. 

ഗള്‍ഫ് മേഖലയില്‍ ആരംഭിക്കുന്ന ഈ ഗ്രഹണം  ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സൂര്യഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാവുക ചെറുവത്തൂര്‍ കാടങ്കോടിനടുത്തുള്ള കുണ്ട് എന്ന സ്ഥലത്താണ്. ഗ്രഹണം ഏറ്റവും വ്യക്തമായി കാണാവുന്ന സ്ഥലം കൂടിയാണിത്. 

ജാഗ്രത പാലിക്കണം

പൂര്‍ണ ഗ്രഹണ സമയത്ത് ഇരുട്ടാവുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങി നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുകയും, മിനിറ്റുകള്‍ക്കകം പൂര്‍ണ ഗ്രഹണം അവസാനിച്ച് സൂര്യരശ്മികള്‍ കണ്ണിലേക്ക് നേരിട്ടെത്തുകയും ചെയ്യും. പ്രകാശമില്ലാത്ത സമയത്ത് നേത്ര ഭാഗങ്ങള്‍ വികസിക്കുന്നതിനാല്‍ പൂര്‍ണ ഗ്രഹണത്തിന് ശേഷം പെട്ടെന്ന് തന്നെ വലിയ അളവില്‍ സൂര്യരശ്മികള്‍ പതിക്കുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. ഇത് തടയുന്നതിനായി  ശാസ്ത്രീയമായി മാത്രമേ ഗ്രഹണം നിരീക്ഷിക്കാന്‍ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.