ചെന്നൈ: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. 25 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. 15 പന്തില്‍ ആറു റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍. രാഹുലാണ് ആദ്യം പുറത്തായത്. പിന്നാലെ കോഹ് ലിയും പുറത്തായി. ഷെല്‍ഡണ്‍ കോട്രെല്ലാണ് രണ്ടു വിക്കറ്റും നേടിയത്.
ഓള്‍ റൗണ്ടര്‍ ശിവം ദുബെ ഇന്ത്യയുടെ അവസാന പതിനൊന്നില്‍ ഇടം കണ്ടെത്തി. ദുബെയുടെ ഏകദിന അരങ്ങേറ്റമാണ് ചെന്നൈയിലേത്.ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.
















