ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷമായിരിക്കുകയാണ് മകനുമായി നിറ പുഞ്ചിരിയോടെ നില്‍ക്കുന്ന ടെന്നീസ് താരം സാനിയ മിര്‍സയുടെ ചിത്രം. സാനിയ മിര്‍സയുടെ സഹോദരി അനാം മിര്‍സയുടെ വിവാഹ റിസപ്ഷനില്‍ നിന്നുളള സാനിയയുടെയും മകന്റെയും മനോഹരമായൊരു ചിത്രമാണ് ആരാധക ഹൃദയം കവര്‍ന്നത്. മകനെയും ഒക്കത്തെടുത്ത് ചിരിക്കുന്ന സാനിയയുടെ ചിത്രം ഇതിനൊടകം തന്നെ ചര്‍ച്ച വിഷയമാണ്.

സാനിയ മിര്‍സയുടെ സഹോദരി അനാം മിര്‍സയുടെ വിവാഹ ആഘോഷങ്ങളിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദീന്റെ മകന്‍ ആസാദാണ് അനാമിന്റെ വരനായത്. വിവാഹ ആഘോഷങ്ങളില്‍ അനാമിനെപ്പോലെ ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് സാനിയ മിര്‍സയും മകന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്കുമാണ്. സാനിയ തന്റെ ഇന്‍സ്റ്റാഗ്രമിലൂടെ മുന്‍പും ഇസ്ഹാനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കു വച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിനാണ് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. ഇതിനു കാരണം മറ്റോന്നുമല്ല, അമ്മയുടെയും മകനേയും നിഷ്‌കളങ്കമായ ചിരിയാണ്.

2010 ലായിരുന്നു പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുളള സാനിയയുടെ വിവാഹം. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അനാം മിര്‍സയുടെയും ആസാദിന്റെയും വിവാഹ ചിത്രങ്ങള്‍ അനാമും സാനിയയും ഡിസംബര്‍ 11നു തന്നെ പങ്കുവച്ചിരുന്നു.
















