ചെന്നൈ: പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന് പകരം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലേക്ക് ഷാര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. ഭുവനേശ്വറിന്റെ അടിവയറിന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന് പകരം വിന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലേക്ക് ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയെന്നും ബിസിസിഐ അറിയിച്ചു.
താരത്തിന്റെ പരിക്ക് വിലയിരുത്തുന്നുണ്ടെന്നും ഫിസിയോ ടീമുമായി ചര്‍ച്ച നടത്തുകയാണെന്നും ഇന്ത്യയുടെ ബൗളിങ്ങ് പരിശീലകന്‍ ഭരത് അരുണ്‍ പറഞ്ഞു. 2018ല്‍ നടന്ന ഏഷ്യാ കപ്പിലാണ് താക്കൂര്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്.
ഭുവനേശ്വറിന് പുറമെ ശിഖര്‍ ധവാനും നേരത്തെ പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. 2018ലെ ഐപിഎല്‍ സീസണ്‍ മുതല്‍ ഭുവനേശ്വര്‍ പരിക്കിന്റെ പിടിയിലാണ്.
















