റാവല്‍പിണ്ടി: ഒരു ദശാബ്ദത്തിനുശേഷം പാക്കിസ്ഥാനില്‍ അരങ്ങേറുന്ന ആദ്യ ടെസ്റ്റില്‍ മഴ കളിക്കുന്നു. നാലാം ദിവസത്തെ കളി ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു.
മൂന്നാം ദിനത്തില്‍ മഴയെ തുടര്‍ന്ന് 5.2 ഓവറിലാണ് കളി നടന്നത്. കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റിന് 282 റണ്‍സ് എടുത്തിരുന്നു. ധനഞ്ജയ ഡിസില്‍വ 87 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.
ഇന്ന് മഴ മാറിനില്‍ക്കുമെന്നാണ് പ്രവചനം. ഒരു ദിവസത്തെ കളി ശേഷിക്കെ മത്സരം സമനിലയാകുമെന്ന് ഉറപ്പായി. പാക്കിസ്ഥാന്‍- ശ്രീലങ്ക പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. രണ്ടാം ടെസ്റ്റ് 19 ന് കറാച്ചിയില്‍ ആരംഭിക്കും.
2009 മാര്‍ച്ചില്‍ ശ്രീലങ്കന്‍ ടീമിന്റെ ബസ്സിനുനേരെ ഉണ്ടായ ഭീകരാക്രമത്തിനുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനില്‍ ടെസ്റ്റ് മത്സരം അരങ്ങേറുന്നത്.
















