Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

വിത്തെടുത്ത് കുത്താനൊരു സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2019, 05:00 am IST
inEditorial

വിശപ്പടക്കാന്‍ കണ്ണീരുകൊണ്ട് കുഴച്ച മണ്ണുതിന്നുന്ന കുട്ടികളുള്ള സംസ്ഥാനമാണ് കേരളം. ഉള്‍വനത്തില്‍നിന്നോ ഒറ്റപ്പെട്ട ഊരുകളില്‍ നിന്നോ ഉള്ള വാര്‍ത്തയല്ല ഇത്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ നിന്നു പുറത്തുവന്ന വാര്‍ത്തയില്‍ മലയാളികള്‍ പകച്ചു നിന്നതാണ്. പക്ഷേ ഭരണക്കാര്‍ ഈ വാര്‍ത്ത പുറത്തു വന്നതെങ്ങനെ എന്നതിനെക്കുറിച്ചാണ് അന്വേഷണം വേണ്ടത് എന്ന തീരുമാനത്തിലാണ്. അതങ്ങനെ കുറെമാസം തള്ളി നീക്കും. പിന്നെ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചാര്‍ക്കും ഓര്‍മയുണ്ടാകില്ല. നാവെടുത്താല്‍ പഞ്ഞപ്പാട്ട് മാത്രം പാടുന്ന ധനമന്ത്രിയുള്ള ഈ സംസ്ഥാനത്ത് പൊതുകടത്തിന്റെ കണക്ക് രണ്ടുലക്ഷം കോടി കവിഞ്ഞു. ആളോഹരി കടം മുക്കാല്‍ലക്ഷത്തിനടുത്തായി. ചെലവുകള്‍ക്കായി ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 25,985 കോടി രൂപയാണ് പൊതുവിപണിയില്‍നിന്ന് വായ്‌പയെ എടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം  (2016, 17 സാമ്പത്തിക വര്‍ഷം) 29,983.54 കോടി വായ്‌പയെടുത്തു. കടമായി 12.307 കോടിയും ലഘുസമ്പ്യാദ്യം, പ്രോവിഡന്റ് ഫണ്ട് എന്നിവയിലൂടെ 8,939 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 54,843 കോടി രൂപയാണ് ആകെ കടമെടുത്തത്. സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 20,402 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നത്. 

സാമ്പത്തിക അച്ചടക്കം പാലിക്കാത്തതും ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുക നീക്കിവയ്‌ക്കേണ്ടിവരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തോടെ വര്‍ഷത്തില്‍ 7,600 കോടി രൂപയാണ് സംസ്ഥാനത്തിന് അധികമായി കണ്ടെത്തേണ്ടത്. മൊത്തം ചെലവിന്റെ 45 ശതമാനമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍  ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്‌ക്കുന്നത്. അതായത് 48,968 കോടി രൂപ. ശമ്പളത്തിന് 31,903 കോടിയും പെന്‍ഷന് 7,065 കോടിയും. മുന്‍പ് കടം വാങ്ങുന്നത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ കടം വാങ്ങുന്നത് നിത്യചെലവുകള്‍ക്കും കടംവീട്ടാനുമാണ്. പലിശ കൊടുക്കാന്‍ പോലും കടം വാങ്ങുന്ന അവസ്ഥ. ഇങ്ങനെ കടം പെരുകുന്നത് നല്ല ലക്ഷണമല്ല. അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം. ധനകാര്യമാനേജുമെന്റിനെക്കുറിച്ച് നിശ്ചയമുള്ളവരെല്ലാം പറയുന്ന നിര്‍ദ്ദേശമാണിത്. പക്ഷേ ഈ സര്‍ക്കാര്‍ അതൊന്നും  കേള്‍ക്കുന്നില്ല. വിത്തെടുത്ത് കുത്തുന്ന ശൈലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രിയും പരിവാരങ്ങളും നിക്ഷേപം തേടി വിദേശയാത്ര നടത്തിയതിനെയൊന്നും വിമര്‍ശിക്കുന്നില്ല. മുഖ്യമന്ത്രി അവകാശപ്പെടുന്നതുപോലെ ലക്ഷംകോടി രൂപ ഒഴുകിയെത്താന്‍ പോകുന്നു എന്ന അവകാശ വാദങ്ങള്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതിമന്ത്രി പിണറായി വിജയനും നിക്ഷേപം തേടി അമേരിക്കയിലടക്കം പോയി. അന്നും കുറെ അവകാശവാദങ്ങളുണ്ടായി. എന്നിട്ട് എന്തുസംഭവിച്ചു എന്ന് എല്ലാവര്‍ക്കുമറിയാം. പുറത്തുനിന്ന് നിക്ഷേപം വന്നില്ലെങ്കില്‍ ഇവിടെ സ്വരൂപിക്കുന്ന തുച്ഛമായ പണമെങ്കിലും കരുതിവയ്‌ക്കാന്‍ കഴിയേണ്ടെ? അതില്ല.

പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ വാങ്ങുന്നു. ലക്ഷങ്ങളാണ് ഓരോ ദിവസവും അതിനുള്ള ചെലവ്. കേരളം ഒരു വലിയ സംസ്ഥാനമൊന്നുമല്ല. അത്യാവശ്യത്തിന് ഹെലികോപ്റ്റര്‍ ലഭിക്കാറുണ്ട്. ഉപയോഗിക്കുകയും ചെയ്യുന്നു. അടുത്തിടെ മുഖ്യമന്ത്രി ഇടുക്കിയില്‍ പോയത് സ്വന്തം ഹെലികോപ്റ്ററിലല്ലല്ലോ. അതും പോട്ടെ ഇവിടുത്തെ 75 കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ പഠനത്തിന് വിദേശത്തേക്കയയ്‌ക്കുന്നു. ഇനിയും കുറെ പേരെ വിദേശത്ത് അയയ്‌ക്കുമെന്നാണ് മന്ത്രി ജലീല്‍ ആവര്‍ത്തിക്കുന്നത്. എത്ര ലക്ഷം ചെലവാക്കുമെന്ന് തിരിച്ചുവന്നാലും അറിയാന്‍ വഴിയില്ല. മുഖ്യമന്ത്രിക്കും പരിവാരത്തിനും ചെലവായ തുക എത്രയെന്ന് പറയാന്‍ പോലും കഴിഞ്ഞില്ലല്ലോ. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുപോലും മുടങ്ങിക്കിടക്കുകയാണ്. കടക്കെണിയിലായ സര്‍ക്കാര്‍ അടിയന്തിരനിത്യനിദാന ചെലവിന് ചെത്തുതൊഴിലാളികളുടെ ക്ഷേമനിധിപ്പണത്തില്‍ നിന്ന് 500 കോടി രൂപ എടുക്കുന്നു. 500 കോടി ഒറ്റയടിക്കു ക്ഷേമനിധിയില്‍ നിന്ന് എടുക്കുന്നതോടെ ചെത്തു തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷ

നും മറ്റ് ആനുകൂല്യങ്ങളും തടസപ്പെടുമെന്ന് തീര്‍ച്ച. കേന്ദ്രത്തില്‍ നിന്നു ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കരാറുകാര്‍ക്കും മറ്റും നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ലത്രെ. കഴിയുന്നിടത്തു നിന്നൊക്കെ പണം സ്വരൂപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചെത്തുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ പിഴിയുന്നത്. ഇങ്ങനെ പോയാല്‍ ‘കേരളം’ കുത്തുപാള കുറെ എണ്ണം കൂടി സംഘടിപ്പിച്ചേ മതിയാകൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.