മുംബൈ: ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ ഇടവേളകളില്‍ ടീമംഗങ്ങള്‍ക്കിടയിലെ നര്‍മനിമിഷങ്ങള്‍ എപ്പോഴും ആരാധാകര്‍ക്ക് കൗതുകം ഉണര്‍ത്തുന്നതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ തിരുവനന്തപുരം ട്വന്റി20 മത്സരത്തിനു ശേഷം മുംബൈയില്‍ മൂന്നാമത്തേതും നിര്‍ണായകവുമായി മത്സരം നാളെ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യന്‍ ടീമിലെ പ്രമുഖ സ്പിന്‍ ബൗളര്‍മാരായ യുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരെ ഇന്ത്യന്‍ ഓപ്പണറും ഹിറ്റ്മാനുമായി രോഹിത് ശര്‍മ ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തത്. പെട്ടന്ന് ഉത്തരം തരാനുള്ള ചോദ്യങ്ങളാണ് ഇരുവര്‍ക്കുമെതിരേ രോഹിത് തൊടുത്തത്. ഇതിലെ ഒരു ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡയയില്‍ വൈറലായിരിക്കുന്നത്.
ഏതു ബാറ്റ്‌സ്മാനെതിരേയാണു ബൗള്‍ ചെയ്യാന്‍ താങ്കള്‍ക്ക് ഭയം എന്നായിരുന്നു ചാഹലിനോട് രോഹിത് ചോദിച്ചത്. ചാഹലിന്റെ മറപുടി അതു നിങ്ങള്‍ക്ക് (രോഹിത്) നേരേ ഐപിഎല്ലില്‍ എന്നായിരുന്നു. അനുഭവസ്ഥര്‍ പറയുന്നു, രോഹിത് 20-25 റണ്‍സ് നേടി നല്ല ഫോമിലാണെങ്കില്‍ ഗ്രൗണ്ടിന്റെ എല്ലാ കോണുകളിലേക്കും ഏതു ബൗളറേയും അടിച്ചു പറത്തുമെന്ന്. മറുപടി കേട്ട രോഹിത് അപ്പോള്‍ തന്നെ ഇന്നു രാത്രിയിലെ രാത്രിഭക്ഷണം ചാഹലിന് രോഹിത് വാഗ്ദാനം ചെയ്തു. ഹൈദരാബാദില്‍ ഏറ്റവും അധികം ഇഷ്ടപ്പെടുതെന്ന് ചോദ്യത്തിന് ചാഹലിന്റെ മറുപടി വെജിറ്റബില്‍ ബിരിയാണി എന്നായിരുന്നു. എന്നാല്‍, കുല്‍ദീപിന്റെ മറുപടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി അരങ്ങേറ്റം കുറിച്ച രാജീവ് ഗാന്ധി സ്‌റ്റേഡിയം എന്നായിരുന്നു. ഇന്ത്യന്‍ ടീമിലെ ഏറ്റവും മോശം ഡാന്‍സര്‍ ആരാണ് എന്ന ചോദ്യത്തിന് ഇരുവര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല, ഇരുവരുടേയും മറുപടി ഒന്നിച്ചായിരുന്നു, ശിവം ദുബെ.
















