Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹന്‍ലാലിനോട് നെടുമുടി വേണുവിന് വലിയ അസൂയ

മോഹന്‍ലാലാന്റെ അഭിനയത്തോടുള്ള ആദരവ്  നെടുമുടി നേരത്തെയും പറഞ്ഞിട്ടുണ്ട്. ഭരതത്തിലെ അഭിനയത്തിന് ലാലിന് ദേശീയ അവര്‍ഡ് കിട്ടിയപ്പോള്‍ അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 08:31 am IST
inEntertainment

ദുബായ് :മലയാളത്തിന്റെ ഭാവാഭിനയ ചക്രവര്‍ത്തി നെടുമുടി വേണുവിന് നടന വിസ്മയം മോഹന്‍ലാലിനോട് അസൂയയോ. ഉണ്ടാകേണ്ട കാര്യമില്ല. മോഹന്‍ലാലിന്റെ കഥാ പാത്രങ്ങള്‍ നെടുമുടിയോ നെടുമുടി ചെയ്യേണ്ട കഥാപാത്രങ്ങള്‍ ലാലോ തട്ടി എടുക്കാറില്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ തനിക്ക് ലാലിനോട് അസൂയയുണ്ടെന്ന് നെടുമുടി തന്നെ പറയുമ്പോള്‍ അവിശ്വസിക്കേണ്ടതുമില്ല.

 ജന്മഭൂമി സംഘടിപ്പിച്ച’ മോഹന്‍ലാലും കൂട്ടുകാരും @41′ മെഗാഷോയില്‍ ലാലിനെ ഒപ്പം നിര്‍ത്തിയാണ് നെടുമുടി അസൂയ വിവരം വെളിപ്പെടുത്തിയത്.

‘മോഹന്‍ലാലിനോട് എനിക്ക് വലിയ അസൂയയുണ്ട്.അഭിനയത്തില്‍ തന്നേക്കാള്‍  വലിയ നടനായി എന്നതിലുള്ള അസൂയയല്ല.  ലാലിന്റെ വളര്‍ച്ച അടുത്തു നിന്നു കണ്ട എനിക്ക് അഭിനയത്തിന്റെ സന്തോഷമേ ഉള്ളു. പക്ഷേ അസൂയ മറ്റൊന്നിലാണ്.. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും കൂട്ടുകാരനാകാനും അതു നിലനിര്‍ത്താനും ഉള്ള ലാലിന്റെ കഴിവില്‍. ഇതെങ്ങനെ സാധിക്കുന്നു എന്നോര്‍ത്ത് അത്ഭുതപെട്ടിട്ടുണ്ട്. അസൂയപെട്ടിട്ടുണ്ട്’. നെടുമുടി പറഞ്ഞു.. നാണം കുണുങ്ങിയായ പഴയ മോഹന്‍ലാല്‍ തന്നെയാണിപ്പോഴും എന്റെ മനസ്സിലുള്ളതെന്നും നെടുമുടി പറഞ്ഞപ്പോള്‍ എല്ലാം കേട്ട് ചിരിച്ചുകൊണ്ടു നിന്നു മോഹന്‍ലാല്‍.

 മോഹന്‍ലാലാന്റെ അഭിനയത്തോടുള്ള ആദരവ്  നെടുമുടി നേരത്തെയും പറഞ്ഞിട്ടുണ്ട്. ഭരതത്തിലെ അഭിനയത്തിന് ലാലിന് ദേശീയ അവര്‍ഡ് കിട്ടിയപ്പോള്‍ അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മോഹന്‍ലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് നല്‍കിയതിലും വിമര്‍ശനങ്ങള്‍ ഒരുപാട് ഉയര്‍ന്നിരുന്നു. ഭരതത്തില്‍ മോഹന്‍ലാലിനെക്കാള്‍ മികച്ച അഭിനയമായിരുന്നു നെടുമുടി വേണുവിന്റേത്, അതിനാല്‍ അദ്ദേഹമാണ് പുരസ്‌കാരത്തിന് യോഗ്യന്‍ എന്നായിരുന്നു വാദം. ഒടുവില്‍ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍, തന്നെക്കാള്‍ യോഗ്യന്‍ ലാല്‍ തന്നെയാണെന്ന് പറഞ്ഞ് നെടുമുടി വേണു രംഗത്തെത്തുകയായിരുന്നു.

സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ കല്ലൂര്‍ രാമനാഥന്‍ എന്ന സംഗീതജ്ഞനായി നെടുമുടി വേണുവും അദ്ദേഹത്തിന്റെ അനുജനായ കല്ലൂര്‍ ഗോപിനാഥനായി മോഹന്‍ലാലുമാണ് എത്തിയത്. നായകനോളം പ്രധാന്യമുള്ള വേഷമായിരുന്നു കല്ലൂര്‍ രാമനാഥന്റെയും. ലാലിനെക്കാള്‍ തന്റെ കഥാപാത്രം മികവുറ്റതാക്കിയത് നെടുമുടി വേണുവാണെന്നും, അതിനാല്‍ അദ്ദേഹമാണ് പുരസ്‌കാരത്തിന് യോഗ്യനെന്നുമായിരുന്നു വിവാദം

കല്ലൂര്‍ രാമനാഥന് നടക്കാന്‍ ഒറ്റ വഴി മാത്രമേയുള്ളൂ. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കല്ലൂര്‍ ഗോപിനാഥന്‍ അങ്ങനെയല്ല എന്നായിരുന്നു ഇതിന് നെടുമുടി വേണുവിന്റെ മറുപടി. നൂല്‍പ്പാലത്തിലൂടെയാണ് ഗോപിനാഥന്റെ യാത്ര. അഭിനയത്തിന്റെ ഏറ്റവും സൂക്ഷ്മാംശം നിര്‍വ്വഹിച്ചത് ലാലാണ്. അത് പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ മനസ്സിലാവില്ല. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ചൂഴ്ന്നിറങ്ങി നോക്കിയാലേ ആ പ്രകടനത്തിന്റെ അപാരത തിരിച്ചറിയൂ- നെടുമുടി പറഞ്ഞു.

ലാലിനെ സിനിമ നടനാക്കുന്നതില്‍ നെടുമുടിക്ക് വലിയ പങ്ക് ഉണ്ടെന്നത് മറ്റൊരു അറിയാത്ത സത്യം. നേരിട്ടുള്ള പങ്കല്ല. പരോക്ഷ പങ്ക്. അതെന്തെന്ന് ലാലിന്റെ സുഹൃത്തും ആദ്യ സംവിധായകനുമായ അശോക് കുമാര്‍ പറഞ്ഞു.

 “ചേട്ടന്‍ രാജീവ് നാഥ് സിനിമാ സംവിധായകന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. ആദ്യ സിനിമ ‘ തണല്‍’ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുക്കുകയും ചെയ്തു. രാജീവ് നാഥിന്റെ മൂന്നാമത് ചിത്രം ‘സൂര്യന്റെ മരണം’ മാന്നാറിലാണ് ചിത്രീകരിച്ചത്. ചേട്ടന്റെ പടത്തിന്റെ ഷൂട്ടിംഗ് കാണിക്കാം എന്നു പറഞ്ഞ്  മോഹന്‍ലാലിനെയും  മാന്നാറിലെത്തി. ക്ലാസ് കട്ട് ചെയ്ത് വന്നത് ചേട്ടന് ഇഷ്ടമായില്ല. നെടുമുടി വേണുവായിരുന്നു ചിത്രത്തിലെ നായകന്‍. മോഹന്‍ലാല്‍ നല്ലതുപോലെ അഭിനയിക്കുമെന്ന് പറഞ്ഞപ്പോള്‍ ആകെയൊന്നു നോക്കി നെടുമുടി ഒന്നു ചിരിച്ചു.. ഒരു തരം അവഹേളനമായിട്ടാണ് തോന്നിയത്. അന്നുതന്നെ തിരിച്ചുപോന്നു. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കുക എന്ന വാശിയായി മോഹന്‍ലാലിന്. ഇന്ത്യന്‍ കോഫി ഹൗസിലെത്തിയാല്‍ ചര്‍ച്ച മുഴുവന്‍ അതായി. തിരനോട്ടം എന്ന സിനിമയുടെ പിറവി അങ്ങനെയാണ്. തിരനോട്ടത്തില്‍ നായകനാക്കാന്‍ ആദ്യം സമീപിച്ചത് നെടുമുടി വേണുവിനെയാണ്. പിള്ളേരുടെ കളിക്ക് കൂട്ടുനില്‍ക്കാന്‍ വേണു തയ്യാറായില്ല. തുടര്‍ന്ന് രവികുമാറിനെ നായകനായി കിട്ടി”.  അശോക് കുമാര്‍ പറഞ്ഞു.

Tags: മോഹന്‍ലാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എന്റെ ബിഗ്ബ്രദർ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

Hollywood

‘വൃഷഭ’ വളരുന്നു; ഹോളിവുഡ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നിക്ക് തർലോ ടീമിനൊപ്പം ചേരുന്നു

Entertainment

പാന്‍ ഇന്ത്യന്‍ സിനിമയാകാനൊരുങ്ങി ‘വൃഷഭ’; മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

Kerala

ഉമ്മൻചാണ്ടി വിട പറഞ്ഞത് നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ട്; വ്യക്തിപരമായി വലിയ അടുപ്പം, അനുശോചിച്ച് മോഹൻലാൽ

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.