Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭരണഭാഷാ പാഠങ്ങള്‍

എസ്.കെbyഎസ്.കെ
Dec 5, 2019, 05:53 am IST
inVicharam

സാഹിത്യഭാഷ, രാഷ്‌ട്രീയ ഭാഷ, പത്രഭാഷ, ചാനല്‍ ഭാഷ…മലയാളത്തെ സമ്പന്നമാക്കുന്ന ഈ നിരയില്‍ ‘ഭരണഭാഷയും സ്ഥാനം പിടിച്ചിരിക്കുന്നു. ഭരണഭാഷ മാതൃഭാഷയാക്കാനുള്ള ശ്രമങ്ങള്‍ പല വകുപ്പുകളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണത്രെ. ഭരിക്കുന്നതിനെക്കാളേറെ വിഷമമാണ് ഭരണം മലയാളത്തിലാക്കുന്നതിനെന്ന് ചില ഉദ്യോഗസ്ഥ പ്രമുഖര്‍ രഹസ്യമായി പറയുന്നതായി വാര്‍ത്തയുണ്ട്.

ചില വകുപ്പുകള്‍ ഉത്തരവുകള്‍ മലയാളത്തില്‍ ഇറക്കിത്തുടങ്ങി. ഭരണ മലയാളം അങ്ങനെ പൊതുജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നു. ഇതിലെ ചില വാക്കുകളും പ്രയോഗങ്ങളും മറ്റെങ്ങും കാണാന്‍ കഴിയില്ലെന്നാണ് ചില ഭാഷാ നിരീക്ഷകര്‍ പറയുന്നത്. ചില ഉത്തരവുകളുടെ ‘ഉദ്ദേശ്യ ലക്ഷ്യങ്ങള്‍’ മനസ്സിലാക്കാന്‍ ജഗത്തിന് ഭാഷാപണ്ഡിതരെ കാണേണ്ടിവരുന്നതായി പരാതിയുണ്ട്.

ഭരണഭാഷാ വിദഗ്‌ദ്ധരില്‍ ചിലരുടെ പ്രയോഗങ്ങള്‍ നേരംപോക്കിനും വക നല്‍കുന്നു.

ഒരു സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന്:”എല്ലാ ക്ലാസ് മുറികളും അധ്യാപകരും പിടിഎ അംഗങ്ങളും ഉള്‍പ്പെടെ വിഷജന്തുക്കള്‍ വരുന്നതിനുള്ള സാധ്യതകള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും അങ്ങനെ കണ്ടെത്തിയാല്‍ ആയത് സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.”വിഷജന്തുക്കളുടെ ലോകം എത്ര വിപുലമാണെന്നോര്‍ത്ത് ആരും അദ്ഭുതപ്പെട്ടു പോകും.”ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറാന്‍ സാധ്യതയുണ്ടോ എന്ന് അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് പരിശോധിക്കുകയും ഉണ്ടെങ്കില്‍ സുരക്ഷിതത്വ നടപടികളെടുക്കുകയും ചെയ്യേണ്ടതാണ്” എന്നെഴുതിയാല്‍ അര്‍ത്ഥം വ്യക്തമാകും, ദുസ്സൂചന ഒഴിവാകും.

മറ്റൊരു ഉത്തരവിന്റെ ഭാഗം:”മസ്റ്ററിംഗിനായി അക്ഷയയില്‍ എത്തിച്ചേരാന്‍ കഴിയാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ (സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍) ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറിക്ക് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.”’നിര്‍ദ്ദിഷ്ട’ പല ഉത്തരവുകളിലും ‘നിര്‍ദ്ധിഷ്ട’യാകുന്നു.

പത്രങ്ങളില്‍നിന്ന്:”ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റിലുള്ളവര്‍ക്കും ഹെല്‍മറ്റ് വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.”

”ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലുള്ളവര്‍ക്കും…” എന്നേ വേണ്ടൂ. ”ഇരു ചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും” എന്നെഴുതിയാലും അഭംഗി ഒഴിവാക്കാം.”പരിഷ്‌കൃതവും സാക്ഷരവുമായ ഒരു സമൂഹത്തില്‍ ഒട്ടും നിരക്കുന്ന റോഡുഗതാഗത സംവിധാനമല്ല കേരളത്തില്‍ ഉള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.””…സമൂഹത്തിന് ഒട്ടും നിരക്കുന്ന…” എന്നുവേണം.

മുഖപ്രസംഗത്തില്‍നിന്ന്:”ഖജനാവു കൊള്ളയ്‌ക്കു കൂട്ടുനില്‍ക്കുന്ന മന്ത്രിമാര്‍ കല്‍ത്തുറുങ്കിലേക്കു കാലുനീട്ടി നില്‍ക്കുന്നതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ.”അര്‍ത്ഥം ആലോചിച്ചു കണ്ടുപിടിക്കുക. കേരളത്തിന്റെയല്ല. ഈ വാക്യത്തിന്റെ അവസ്ഥയോര്‍ത്താവും വായനക്കാര്‍ പരിതപിക്കുക!

ലേഖനത്തില്‍നിന്ന്:”കേന്ദ്രോന്മുഖ ബലങ്ങളെ മറികടക്കുകയും കേന്ദ്ര പരാങ്മുഖങ്ങള്‍ പ്രബലമായിരിക്കുന്നതുമായ ഭാഷാ സ്വരൂപമാണ് വി.കെ. എന്നിന്റേത്.”വി.കെ എന്നിന്റെ ഭാഷാസ്വരൂപം എന്തെന്ന് മനസ്സിലായിക്കാണുമല്ലോ.ഇതര സംസ്ഥാനക്കാര്‍ വളരെ വേഗം മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതായി വാര്‍ത്ത കണ്ടു. ഇതര സംസ്ഥാനക്കാര്‍ക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ ‘ചങ്ങാതി’ എന്ന പേരില്‍ നടത്തുന്ന മലയാള പഠന കേന്ദ്രത്തിലെ അധ്യാപകരാണ് അവിടത്തെ പഠിതാക്കളുടെ മികവിനെക്കുറിച്ചു പറയുന്നത്.ഇതര ജോലികള്‍ക്കെന്നപോലെ മലയാളഭാഷാ സംരക്ഷണത്തിനും നമുക്ക് ഇതര സംസ്ഥാനങ്ങളിലെ ഈ ‘ചങ്ങാതി’മാരെ നിയോഗിക്കാം!

പിന്‍കുറിപ്പ്:ഓരോ സ്‌കൂളും പാഠപുസ്തകമാകണം-വിദ്യാഭ്യാസ മന്ത്രി.ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ‘പരീക്ഷ’യാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

India

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.