രംഗ റെഡ്ഡി (തെലങ്കാന): ഇരുപത്തേഴുകാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി തീയിട്ട സംഭവത്തില്‍ അറസ്റ്റിലായ നാലു പേരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്കി. മുഹമ്മദ് ആരിഫ്, സി. ചെന്നകേശവലു, ജെ. ശിവ, ജെ. നവീന്‍ എന്നിവരാണ് അറസ്റ്റിലായത്.കത്തിക്കരിഞ്ഞ നിലയില്‍ ശരീരം കണ്ടെത്തിയ ഷാദ്നഗര്‍ പോലീസാണ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.
രംഗ റെഡ്ഡി കോടതി കഴിഞ്ഞ ദിവസം പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. യുവതിയെ കാണാനില്ലെന്നു വീട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഗൗരവമായി നടപടികള്‍ സ്വീകരിക്കാതിരുന്ന മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ എത്രയും പെട്ടെന്നു നീതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വിചാരണ വേഗത്തിലാക്കാനും ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ പെട്ടെന്നു ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി പറഞ്ഞു. മൃഗങ്ങള്‍ പോലും ഇങ്ങനെ ചെയ്യില്ല. കുറ്റവാളികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം. അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് ഉദ്യോഗസ്ഥരും വീഴ്ച വരുത്തി. പരാതിയുമായി വീട്ടുകാര്‍ ചെന്നപ്പോള്‍ പോലീസ് സ്റ്റേഷന്റെ പരിധി നോക്കിയാണ് പെരുമാറിയത്. ഇത്തരം കേസുകളില്‍ പോലീസ് സ്റ്റേഷന്റെ പരിധി നോക്കരുതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്, കിഷന് റെഡ്ഡി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: