ന്യൂദല്‍ഹി: കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രിയങ്ക വദ്രയ്ക്ക് പകരം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ച് നേതാവും അണികളും. ദല്‍ഹിയില്‍ നടന്ന പൊതു റാലിയിലാണ് കോണ്‍ഗ്രസ് നേതാവ് സുരേന്ദര്‍ കുമാറിന് അബദ്ധം സംഭവിച്ചത്.
അണികളെ ആവേശത്തിലാഴ്ത്താന്‍ നെഹറു കുടുബത്തിനു സിന്ദാബാദ് വിളിക്കവെയാണ് സുരേന്ദര്‍ കുമാറിന് നേതാവിന്റെ പേരുമാറിപോയത്. സമ്മേളനത്തില്‍ ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ചോപ്രയും പങ്കെടുത്തിരുന്നു. ‘സോണിയ ഗാന്ധി സിന്ദാബാദ്! കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്! രാഹുല്‍ ഗാന്ധി സിന്ദാബാദ്! പ്രിയങ്ക ചോപ്ര സിന്ദാബാദ്!’ എന്ന് വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്തോടെ നേതാക്കള്‍ ആപ്പിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ എത്തിയ വിദ്യര്‍ത്ഥികള്‍ക്ക് തങ്ങള്‍ എന്തിനാണ് പ്രതിക്ഷേധിക്കുന്നതെന്നു പോലും അറിയാത്ത ഒരു സാഹചര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ ദേശീയ നേതാക്കളുടെ പൂര്‍ണ പേരുകള്‍ പോലും തിരിച്ചറിയാത്ത പ്രദേശിക നേതാക്കളുടെ വീഡിയോ വൈറലാകുന്നത്.
വീഡിയോയുടെ (01:12) മിനിറ്റില്‍ പ്രിയങ്ക ചോപ്ര സിന്ദാബാദ് വിളിക്കുന്നത് കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: