Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മലയാളം ആദരിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2019, 01:20 pm IST
inEditorial

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് വൈകിയ അംഗീകാരമാണെങ്കിലും, ‘വൈകിയ വിവേകത്തിലൂടെ’ മലയാളവും ആദരിക്കപ്പെട്ടിരിക്കുന്നു. കവി എന്നതിലുപരി, കേരളീയ നവോത്ഥാന ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട പേരാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി. സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കും അനീതിക്കുമെതിരെ പോരുനയിച്ച യുവത്വമാണ് അദ്ദേഹത്തിന്റേത്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തില്‍ വി.ടി. ഭട്ടതിരിപ്പാടിനും എംആര്‍ബിക്കുമൊപ്പം പ്രവര്‍ത്തിച്ചു. കവിതയെ, തന്റെ പോരാട്ടത്തിന്റെ ഉപകരണമാക്കി അദ്ദേഹം മാറ്റി. മനുഷ്യപ്പറ്റുള്ള, സംസ്‌കാരത്തെ മറക്കാത്ത എഴുത്തായിരുന്നു എന്നും അദ്ദേഹത്തില്‍ നിന്നുണ്ടായത്. 

പൊന്നാനിക്കളരിയിലാണ് അക്കിത്തം എഴുത്ത് തുടങ്ങിയത്. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോന്‍ തുടങ്ങിയ വലിയ പ്രതിഭകളായിരുന്നു കൂട്ട്. മലയാള കവിതയില്‍ ആധുനികതയുടെ ആദ്യസ്വരം കേള്‍പ്പിച്ച കവിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെയും ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിലൂടെയും നമ്മുടെ കാലത്തിന്റെ  കോലവും ലോകത്തിന്റെ അവസ്ഥയും അകൃത്രിമമായ ശൈലിയില്‍ അവതരിപ്പിച്ച്, മലയാളകവിതയെ അദ്ദേഹം മണ്ണില്‍ ചുവടുറപ്പിച്ചുനിര്‍ത്തി. പാരമ്പര്യത്തിന്റെ  ആഴങ്ങളില്‍ വേരോടിച്ചു നില്‍ക്കുന്ന അക്കിത്തത്തിന്റെ കവിത സമകാലികയാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ധ്യാനമാണ്. ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതി കവിതയില്‍ ആര്‍ജ്ജവത്തിന്റെ മിന്നല്‍പ്പിണര്‍തീര്‍ത്ത മഹാകവിയാണ് അക്കിത്തം. 

1948-49 കാലത്ത് കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവാസത്തില്‍ നിന്നുമാണ് ‘ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം’ എന്ന കവിത അക്കിത്തം എഴുതുന്നത്. ആ കാലഘട്ടത്തിലെ ഇടതുപക്ഷ ഇടപെടലകളോടുള്ള വിയോജിപ്പില്‍ നിന്നുമാണ് കവിത പിറക്കുന്നത്. കവിത പുറത്തുവന്നതോടുകൂടി ഇഎംഎസ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായി മഹാകവി അക്കിത്തം അറിയപ്പെട്ടു.

മാനവികതയാണ് അക്കിത്തം കവിതകളുടെ മുഖമുദ്ര. ആത്മീയതയെ എല്ലായിപ്പോഴും മുറുകെ പിടിക്കുകയും ചെയ്തു. ഭാരതീയ പാരമ്പര്യത്തിന്റെ പ്രയോക്താവാകാനാണ് അക്കിത്തം എന്നും ശ്രമിച്ചിട്ടുള്ളത്. കവിതയിലും ജീവിതത്തിലും അദ്ദേഹം അത് പിന്തുടര്‍ന്നു. ദേശീയ പ്രസ്ഥാനങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായതും അതിനാലാണ്. അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ പലരും ദുര്‍വ്യാഖ്യാനം ചെയ്തു. പല അവസരങ്ങളില്‍ നിന്നും അക്കിത്തം തഴയപ്പെട്ടത് അതിനാലാണ്. ഇപ്പോള്‍ ലഭിച്ച ഈ ജ്ഞാനപീഠപുരസ്‌കാരം പോലും എത്രയോ നാളുകള്‍ക്കു മുന്നേ അക്കിത്തത്തെ തേടി എത്തേണ്ടതായിരുന്നു. പിന്നില്‍ നടന്നവര്‍ പലരും ജ്ഞാനപീഠമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയെടുത്തപ്പോള്‍ അതിലൊന്നും പരിഭവമോ പരാതിയോ ഇല്ലാതെയാണ് സാത്വികനായ കവി കവിതയെഴുത്ത് തുടര്‍ന്നത്. പുരസ്‌കാരങ്ങളെ അങ്ങോട്ട് ചെന്ന് കൂട്ടിക്കൊണ്ടുവരുന്ന ശൈലി മഹാകവിക്കുണ്ടായിരുന്നില്ല. നമുക്കു കിട്ടേണ്ടത് നമ്മെ തേടിയെത്തുമെന്ന പക്ഷക്കാരനാണ് അദ്ദേഹം. 

വൈകിയെങ്കിലും ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തത്തിനു ലഭിക്കുമ്പോള്‍  ഓരോ ഭാഷാ സ്‌നേഹിയുടെയും മനസ്സില്‍ ആയിരം സൗരമണ്ഡലങ്ങള്‍ ഉദിച്ചുയരുകയാണ്. സര്‍ഗശേഷി ഒട്ടും കുറവില്ലാതെ, ആരോഗ്യവാനായി ഇനിയും നമുക്കദ്ദേഹം മാര്‍ഗദര്‍ശിയാകുമെന്നതാണ് വലിയ സന്തോഷം. ബലിദര്‍ശനവും അന്തിമഹാകാലവും സ്പര്‍ശമണികളും ഇടിഞ്ഞുപൊളിഞ്ഞ ലോകവും ഒരു കുടന്ന നിലാവും സമന്വയത്തിന്റെ ആകാശവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും തുടങ്ങി അക്കിത്തം എഴുതിയ നിരവധി കവിതകള്‍ എന്നും കാവ്യാസ്വാദകരുടെ മനസ്സില്‍ നറുനിലാവ് തെളിച്ചു നില്‍ക്കുകതന്നെ ചെയ്യും. ജ്ഞാനപീഠപുരസ്‌കൃതനായ മഹാകവിക്ക് അഭിനന്ദനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വേദം തെളിച്ച വഴികളിലൂടെ

Kerala

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

Vicharam

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

India

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

India

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.